Image

അനധികൃത കറന്‍സി: 2 പേര്‍ പിടിയില്‍

Published on 04 June, 2011
അനധികൃത കറന്‍സി: 2 പേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത്‌ അനധികൃതമായി വിദേശ കറന്‍സി വിനിമയം നടത്താനെത്തിയ രണ്‌ടുപേരെ വലിയതുറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊച്ചുതോപ്പ്‌ പുതുവല്‍ പുരയിടത്തില്‍ ഔസേഫ്‌്‌്‌(47),വള്ളക്കടവ്‌ ഷീജ മന്‍സിലില്‍ മാഹീന്‍ (50) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇന്ന്‌്‌ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശ കറന്‍സി വിനിമയം നടത്താനായി ഇന്ത്യന്‍ കറന്‍സിയുമായെത്തിയപ്പോഴാണ്‌ ഇരുവരും പിടിയിലായത്‌. ഇവരില്‍ നിന്നും 40000 രൂപയോളം പോലീസ്‌ പിടിച്ചെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക