Image

അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയ ബാങ്ക് കവര്‍ച്ച കേസ്സിലെ പ്രതിക്ക് 100 വര്‍ഷം തടവ്‌

പി.പി.ചെറിയാന്‍ Published on 28 October, 2011
അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയ ബാങ്ക് കവര്‍ച്ച കേസ്സിലെ പ്രതിക്ക് 100 വര്‍ഷം തടവ്‌
ഡാളസ്: സെന്‍ട്രല്‍ ടെക്‌സസ്സിലെ വേക്കൊ, ടെമ്പിള്‍ എന്നിവിടങ്ങളില്‍ നടന്ന ബാങ്ക് കവര്‍ച്ച കേസ്സിലെ പ്രതി ഡാളസ്സുകാരനായ ബെഞ്ചമിന്‍ അലക്‌സാണ്ടര്‍ പോട്ടിന് (48) നൂറു വര്‍ഷത്തെ ജയില്‍ശിക്ഷ.

വേക്കൊ ഫെഡറല്‍ ജഡ്ജി ഒക്ടോബര്‍ 26-നാണ് വിധി പ്രഖ്യാപിച്ചത്. 100 വര്‍ഷത്തെ ജയില്‍ ശിക്ഷക്കു പുറമെ 519000 ഡോളര്‍ പിഴ അടയ്ക്കുന്നതിനും കോടതി വിധിച്ചിട്ടുണ്ട്.

2010 ഫിബ്രവരിയില്‍ നടന്ന ബാങ്ക് കവര്‍ച്ചയ്ക്കും ഭീഷണിപ്പെടുത്തലിനും നാലു വകുപ്പുകളായി 25 വര്‍ഷം വീതമാണ് ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം.

മറ്റൊരു കേസ്സില്‍ 30 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരവെ ജയിലില്‍ വെച്ചു അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയ കുറ്റത്തിനു കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതി കോടതി മുറിയില്‍ ഒച്ചപ്പാടുണ്ടാക്കിയത് വളരെ വിവാദമുയര്‍ത്തിയിരുന്നു. ബാങ്ക് കവര്‍ച്ച കേസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്ന കൂട്ടുപ്രതിക്ക് 51 വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി നേരത്തേ വിധിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയ ബാങ്ക് കവര്‍ച്ച കേസ്സിലെ പ്രതിക്ക് 100 വര്‍ഷം തടവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക