Image

ഭാവനയെക്കാള്‍ സഹജീവികളുടെ ദുഖങ്ങള്‍ സിനിമയാക്കുന്നു: കിം കി ഡുക്‌

Published on 12 December, 2013
ഭാവനയെക്കാള്‍ സഹജീവികളുടെ ദുഖങ്ങള്‍ സിനിമയാക്കുന്നു: കിം കി ഡുക്‌
തിരുവനന്തപുരം: തന്റെ സിനിമകളില്‍ ഭാവനയെക്കാള്‍ സഹജീവികളുടെ ദുഖങ്ങളാണ്‌ സിനിമയാക്കുന്നതെന്ന്‌ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്‌ പ്രസ്‌താവിച്ചു. മനുഷ്യന്‍െറ വേദനകളും അസ്വസ്ഥതകളുമാണ്‌ തന്‍െറ സിനിമകള്‍. അതുകൊണ്ട്‌ ഭാവനയെക്കാള്‍ താന്‍ തിരയുന്നത്‌ സഹജീവികളുടെ അനുഭവങ്ങളാണ്‌. അപ്പോള്‍ ഹിംസയും സൗന്ദര്യാത്മകമായി അനുഭവപ്പെട്ടേക്കാം. പലതരം മനുഷ്യഭാവങ്ങളിലൊന്നാണ്‌ ക്രൂരതയും. അതുകൊണ്ടുതന്നെ അത്തരം ചിത്രീകരണം നടത്തുമ്പോള്‍ അതിശയിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ടതില്ല.

താനൊരു മാന്ത്രികനോ സെന്‍ബുദ്ധിസ്‌റ്റോ അല്ല. ചില സിനിമകള്‍ സെന്‍ബുദ്ധിസ്റ്റ്‌ സ്വാധീനം പ്രകടമാക്കുന്നുണ്ട്‌. എന്നാല്‍ തന്‍െറ കഥാപാത്രങ്ങളെല്ലാം മാനുഷികമൂല്യമുയര്‍ത്തിപ്പിടിക്കുന്നവയാണ്‌.
2005 മുതല്‍ കേരള ചലച്ചിത്രമേളയില്‍ തന്‍െറ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഗോവയിലത്തെിയപ്പോഴാണ്‌ ആദ്യമായി കേരളത്തെക്കുറിച്ച്‌ കേട്ടത്‌. ഇവിടെയത്തെിയശേഷം ആദ്യം അന്വേഷിച്ചത്‌ മലയാളം എന്നതിന്‍െറ അര്‍ഥമാണ്‌. നിരവധി സംവിധായകര്‍ കേരളത്തില്‍ വരണമെന്നും ഇവിടെ വലിയ പ്രേക്ഷകരുണ്ടെന്നും പറഞ്ഞു. അതാണ്‌ കേരളത്തെപ്പറ്റിയുള്ള ആദ്യത്തെ അറിവ്‌. ഇത്ര വലിയ ആരാധകരുണ്ടെന്നതില്‍ വളരെ സന്തോഷമുണ്ടെന്നും കിം പറഞ്ഞു.
ഭാവനയെക്കാള്‍ സഹജീവികളുടെ ദുഖങ്ങള്‍ സിനിമയാക്കുന്നു: കിം കി ഡുക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക