Image

മുട്ടത്തുവര്‍ക്കി അനുസ്മരണം ലണ്ടനില്‍

സണ്ണി പത്തനംതിട്ട Published on 10 December, 2013
മുട്ടത്തുവര്‍ക്കി അനുസ്മരണം ലണ്ടനില്‍
ലണ്ടന്‍ : ജനപ്രിയ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റ്ഹാമില്‍ ഡിസംബര്‍ 14, ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് മുട്ടത്തുവര്‍ക്കി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

മലയാള ഭാഷയ്ക്ക് സ്‌നേഹവും പ്രണയവും കാരുണ്യവും മധുരസ്വപ്നങ്ങളും നല്‍കുക മാത്രമല്ല ലോകചരിത്രത്തില്‍ 30 ലധികം സ്വന്തം കഥകളും തിരകഥകളുമെഴുതി സിനിമ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള മറ്റൊരു കഥാകാരനുമുണ്ടായിട്ടില്ല. ഇന്നും ജനഹൃദയങ്ങലില്‍ അദ്ദേഹം ജീവിക്കുന്നു. ആ മഹാപ്രതിഭയെ ആദരിക്കാന്‍ അദ്ദേഹവുമായി സ്‌നേഹബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. മുട്ടത്ത് വര്‍ക്കിയെപ്പോലെ ഗുരുതുല്യരായിട്ടുള്ള തകഴി, തോപ്പില്‍ഭാസി, പണ്ഡിതകവി കെ.കെ. പണിക്കര്‍, കെ.പി.എസ്.മേനോന്‍, തിരുമൂലനഗരം വിജയന്‍, എന്‍.എന്‍.പിള്ള, കാക്കനാടന്‍, ഡോ.കെ.എം. ജോര്‍ജ്, അയ്യപ്പപണിക്കര്‍ തുടങ്ങിയവരെ കാരൂര്‍ ഫോണിലൂടെ അനുസ്മരിക്കയുണ്ടായി.
വിദേശ മലയാളി സംഘടനകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും മലയാള ഭാഷയെയും സാഹിത്യത്തെയും കലയെയും പരിപോഷിപ്പിക്കുന്ന യുക്മ(UKMA) സാഹിത്യ വിഭാഗവും ലണ്ടന്‍ മലയാളി കൗണ്‍സില്‍, ലണ്ടന്‍ മലയാള സാഹിത്യവേദിയും സംയുക്തമായിട്ടാണ് ഈ അനുസ്മരണം ഏര്‍പ്പെടുത്തുന്നത്. എല്ലാ ഭാഷാസ്‌നേഹികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
സണ്ണി പത്തനംതിട്ട
പ്രസിഡന്റ്


മുട്ടത്തുവര്‍ക്കി അനുസ്മരണം ലണ്ടനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക