Image

ആരോപണങ്ങള്‍ പരിശോധിക്കണം: മേധാ പട്ക്കര്‍

Published on 28 October, 2011
ആരോപണങ്ങള്‍ പരിശോധിക്കണം:  മേധാ പട്ക്കര്‍
ന്യൂഡല്‍ഹി: കെജ്‌രിവാളിന്റെ ആദായനികുതി നോട്ടീസും കിരണ്‍ ബേദിയുടെ വിമാനയാത്രക്കൂലി വിവാദവുമുള്‍പ്പെടെ ലോക്പാല്‍ പൊതുസമൂഹ പ്രതിനിധികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ടീമിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയില്ലെന്നും മേധാ പട്ക്കര്‍ പറഞ്ഞു.

തന്നെപോലെത്തന്നെ അണ്ണാ ഹസാരെയും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇപ്പോളുയര്‍ന്നു വന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള സുതാര്യമായ തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ടീം അണ്ണയ്ക്കുള്ളില്‍ വിള്ളലുണ്ടായിട്ടില്ലെന്ന് മേധ ആവര്‍ത്തിച്ചു. എന്നാല്‍ ടീമിലെ എല്ലാ അംഗങ്ങളുടെയും സുതാര്യത അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ലോക്പാലിന് വേണ്ടിയുള്ള യജ്ഞത്തിന് ഇനിയും ജനപിന്തുണ ലഭിയ്ക്കുകയുള്ളൂ- അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക