Image

സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ്‌ അറസ്റ്റില്‍

Published on 28 October, 2011
സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ്‌ അറസ്റ്റില്‍
തൃശൂര്‍: സിപിഎം വനിതാ നേതാവും അധ്യാപികയുമായ ദളിത്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ്‌ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ ഇയാള്‍ വിവാഹമോചനം നേടിയ ഇയാള്‍ നേടിയശേഷം വീണ്ടും വിവാഹത്തിന്‌ ഒരുങ്ങുമ്പോഴാണ്‌ പോലീസ്‌ പിടികൂടിയത്‌. തൃശൂര്‍ മുളങ്കുന്നത്തുകാവ്‌ മെഡിക്കല്‍ കോളജ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിജേഷ്‌ വേണു എന്ന നേതാവാണ്‌ അറസ്റ്റിലായത്‌.

യുവതിയെ പ്രലോഭിപ്പിച്ചും വശീകരിച്ചും മുളങ്കുന്നത്തുകാവിലെ വീട്ടിലേക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന്‌ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷമായി തന്നെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിക്കാമെന്നു പറഞ്ഞും പീഡനത്തിന്‌ ശ്രമിക്കുകയായിരുന്നെന്നാണ്‌ പരാതി. ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക തസ്‌തികയില്‍ ജോലി നോക്കുകയാണിയാള്‍. ഇതിനിടെ മറ്റൊരു യുവതിയുമായി വിവാഹത്തിന്‌ വിജേഷ്‌ തീരുമാനമെടുത്തിരിക്കുകയാണ്‌. നവംബര്‍ ആറിന്‌ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്‌. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതലേ പരാതിക്കാരിയായ അധ്യാപികയും സിപിഎം നേതാവും തമ്മില്‍ അടുപ്പമുണ്‌ടായിരുന്നു. ഇരുവരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുമായിരുന്നു. ഇയാള്‍ക്കെതിരേ ദളിത്‌ പീഡനത്തിനും കേസെടുത്തു. കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക