Image

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇലക്ഷന്‍ കോടതി ഉത്തരവിനെത്തുടര്‍ന്നു മാറ്റി വച്ചു

Published on 13 December, 2013
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍  ഹൂസ്റ്റണ്‍ ഇലക്ഷന്‍ കോടതി ഉത്തരവിനെത്തുടര്‍ന്നു മാറ്റി വച്ചു
ഹൂസ്റ്റണ്‍: ഇന്ന് (ശനി) നടക്കേണ്ടിയിരുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഇലക്ഷന്‍ കോടതി ഉത്തരവിനെത്തുടര്‍ന്നു മാറ്റി വച്ചു. 10 ദിവസത്തേക്കാണു ഇലക്ഷന്‍ നിരോധിച്ചൂള്ള ഉത്തരവ്.
ഷിജിമോന്‍ ജേക്കബിന്റെയും ഇ. തോമസിന്റെയും നേത്രുത്വത്തിലുള്ള പാനലുകള്‍ മത്സര രംഗത്തു നിന്നു പിന്മാറുന്നതായും പ്രഖ്യാപിച്ചു.

see two reports below from different groups
-----------------------------
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ജനറല്‍ ബോഡിയെ അപമാനിച്ചു. ഭരണഘടനയെ അതിനഗ്നമായി ലംഘിച്ചു.

ഹ്യൂസ്റ്റന്‍: ഡിസംബര്‍ 7-ാം തീയതി വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള അസ്സോസിയേഷന്റെ ആസ്ഥാന മന്ദിരമായ കേരളാ ഹൗസില്‍ വെച്ചാണ് നിലവിലെ ഉത്തരവാദിത്തപ്പെട്ട ഏതാനും ഭരണാധികാരികള്‍ അതി ധിക്കാരപരവും, യാതൊരു നീതിമൂല്യങ്ങള്‍ക്കും തത്വദീക്ഷകള്‍ക്കും വില നല്‍കാത്ത വിധം സംഘടനയുടെ ഭരണഘടന ലംഘനം നടത്തിയത്. ഭരണഘടനാ വിരുദ്ധമായി ഏതാനും ഭാരവാഹികള്‍ ഏകപക്ഷീയമായി തെരഞ്ഞെടുത്ത ഇലക്ഷന്‍ കമ്മീഷനര്‍മാരേയും അവരുടെ ഒരുപക്ഷം ചേര്‍ന്നുള്ള ഇലക്ഷന്‍ നോമിനേഷന്‍ തുടങ്ങിയ അശാസ്ത്രീയവും, നീതിക്കും ഭരണഘടനക്കും ചേരാത്ത നടപടികളെ ചോദ്യം ചെയ്യാനൊരുങ്ങിയ പരമാധികാര സഭയായ ജനറല്‍ ബോഡിയെ നിലവിലെ പ്രിസൈഡിംഗ് ഓഫീസറന്മാര്‍ അധിക്ഷേപിക്കുകയായിരുന്നു. ആസന്നമായ ഇലക്ഷനേയും, ഭരണഘടനാ വിരുദ്ധമായി അടിച്ചേല്‍പ്പിച്ച ഇലക്ഷന്‍ കമ്മീഷനേയും അതിന്റെ നടപടിക്രമങ്ങളേയും പറ്റി ചര്‍ച്ച ചെയ്യാതെ മറ്റു ചില ഭരണഘടനാ ഭേദഗതികള്‍ അതിതന്ത്രപരവും, സൂത്രപരവുമായി എളുപ്പത്തില്‍ പാസ്സാക്കിയെടുക്കാനുള്ള തത്രപ്പാടിലായിരുന്ന ഇപ്പോഴത്തെ ഏതാനും ചില ഭാരവാഹികളുടെ ശ്രമം. മാറ്റി എഴുതിയ പുതിയ ഭരണഘടനതന്നെ നിലവില്‍ വന്നിട്ട് ഒരു കൊല്ലമെ ആകുന്നുള്ളൂ. അതനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഈ ഭരണാധികാരികളാണ് ആ ഭരണഘടനയെ തന്നെ പിച്ചിചീന്തി ലംഘിച്ചുകൊണ്ട് 2014ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ കമ്മീഷനെ ഏകപക്ഷീയമായി അതായത് സ്വന്തം ഇഷ്ടപ്രകാരം, സ്വന്തം താല്‍പ്പര്യപ്രകാരം സ്വേച്ഛാധിപതിയെ പോലെ നിയമിച്ചത്. അങ്ങനെയുള്ള വിരലില്‍ എണ്ണാവുന്ന ഇക്കൂട്ടരാണ് ജനറല്‍ബോഡി അംഗങ്ങള്‍ക്ക് മതിയായ രീതിയില്‍ നോട്ടിഫിക്കേഷന്‍ കൊടുക്കാതെയും, പഠിക്കാന്‍ വേണ്ടത്ര സമയം കൊടുക്കാതെയും വീണ്ടുമൊരു ഭരണഘടനാ ഭേദഗതി ഫ്‌ളോറില്‍ അവതരിപ്പിക്കാനും സൂത്രത്തില്‍ പാസ്സാക്കി എടുക്കാനും ശ്രമം നടത്തിയത്. ഏതായാലും ആഗതരായ ജനറല്‍ബോഡി അംഗങ്ങളുടെ ഏതാണ്ട് 95% പേരുടേയും ശക്തമായ ഇടപെടലുകള്‍ കൊണ്ട് അത് വായിച്ച ശേഷം അടുത്തുവരുന്ന 2014ലെ പുതിയ ഭരണ ഭാരവാഹികളുടേയും ജനറല്‍ ബോഡിയുടേയും പരിചിന്തനത്തിനായി മാറ്റിവെച്ചു. നിലവിലുള്ള ഭരണഘടനാ ലംഘനത്തിലൂടെ അടിച്ചേല്‍പ്പിച്ച ഇലക്ഷന്‍ കമ്മീഷനേയും അവരുടെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളേയും പറ്റി ഭരണഘടനയുടെ ഓരോ ക്ലോസും ന്യായവും യുക്തിയും വെച്ച് ജനറല്‍ബോഡി അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഭരണഘടനാ ലംഘകരായ ഭരണാധികാരികള്‍ക്ക് ന്യായമായ ഉത്തരങ്ങള്‍ തരാനില്ലായിരുന്നു. ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാണിക്കുന്ന രീതിയില്‍ ഉരുണ്ടുകളിച്ച അവര്‍ അവസാനം ജനറല്‍ബോഡിയോട് ക്ഷമ ചോദിച്ചു. അതെല്ലാം പലരും റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്ന വസ്തുതയും മറക്കരുത്. കാരണം വീണ്ടും ഇതെല്ലാം അവര്‍ നിഷേധിക്കാം. സ്വന്തം കാര്യസാധ്യത്തിനായി എന്ത് അസത്യവും പറയാന്‍ മടിക്കാത്തവരാണവര്‍.
ഭരണഘടനാ ലംഘനത്തിലൂടെ അവര്‍ അടിച്ചേല്‍പ്പിച്ച ഇലക്ഷന്‍ കമ്മീഷനെ മാറ്റുന്നതിന് പകരം വീണ്ടും തന്ത്രത്തിലും സൂത്രത്തിലും ജനറല്‍ബോഡി ആ ഇലക്ഷന്‍ കമ്മീഷനെ തന്നെ അംഗീകരിച്ചു. അല്ലെങ്കില്‍ തെരഞ്ഞെടുത്തു എന്നു വരുത്തി തീര്‍ക്കാനായി അവരുടെ തന്നെ മൂന്നോ നാലോ പേരുടെ കൈയ്യടി മാത്രം അംഗീകാരമായി സ്വീകരിച്ചു കൊണ്ട് വീണ്ടും ഏകപക്ഷീയമായി ഒരു കീറുകടലാസ്സില്‍ എഴുതിവെച്ചൂ അവര്‍ തെറ്റായി തെരഞ്ഞെടുത്ത ഇലക്ഷന്‍ കമ്മീഷനെ ജനറല്‍ബോഡി അംഗീകരിച്ചുവെന്ന്. ഈ ഇല്ലീഗല്‍ ഇലക്ഷന്‍ കമ്മീഷന്‍ പിന്തുണക്കുന്ന അവരുടെ ഇഷ്ടപാനലിലെ ഏതാനും പേരാണ് കൈയ്യടിച്ചത് എന്നും ഓര്‍ക്കണം. ജനറല്‍ബോഡിയില്‍ ആഗതരായ 90% പേരും അതുപോലെ ഇലക്ഷനില്‍ മത്സരിക്കുന്ന മറ്റ് ഇരു പാനലിലെ ഒരു വ്യക്തിയും തെറ്റായി നിയമനം നടത്തിയ ഇലക്ഷന്‍ കമ്മീഷനറെ തെരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ട് ഒരു കയ്യടിയും അവിടെ നടത്തിയിട്ടില്ല. ചെയ്ത തെറ്റ് ജനറല്‍ബോഡിയില്‍ വെച്ച് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ സമ്മതിക്കുകയും ക്ഷമചോദിക്കുകയും ചെയ്തശേഷം ആ തെറ്റിനെ അല്ലെങ്കില്‍ ആ തെറ്റായ നിയമനത്തെ എതിര്‍ത്ത ജനറല്‍ബോഡിയെ കൊണ്ട് കൈ അടിപ്പിച്ചു പാസ്സാക്കി എന്നു പറയുന്നതും അതു കീറുകടലാസ്സില്‍ എഴുതി അസ്സോസിയേഷന്റെ മിനിറ്റില്‍ ഒട്ടിച്ച് ചേര്‍ക്കുന്നതും ഏതു നീതിക്കും യുക്തിക്കും ചേരുന്നതാണ്. എന്നിട്ട് ഈ വ്യാജപ്രവര്‍ത്തിയെ നീതീകരിച്ച് മൈലുകള്‍ക്കപ്പുറം അധിവസിക്കുന്ന സ്വന്തക്കാരനായ ഒരു ന്യൂസ് റിപ്പോര്‍ട്ടറെ കൊണ്ടെഴുതിച്ച് പത്രമാധ്യമങ്ങളില്‍ അസത്യം പ്രചരിപ്പിക്കുന്നത് വലിയ അപഹാസ്യവും നിന്ദൃവുമാണ്. നടന്നകാര്യങ്ങള്‍ സത്യം സത്യമായി എന്തുകൊണ്ട് ഹ്യൂസ്റ്റനില്‍ തന്നെയുള്ള ജനറല്‍ബോഡിയില്‍ സംബന്ധിച്ച പ്രഗല്‍ഭരമായ റിപ്പോര്‍ട്ടറന്മാരെ കൊണ്ടെഴുതിച്ചില്ല. കാരണമുണ്ട് അവര്‍ക്കാര്‍ക്കും ഈ ഭരണഘടനാ ലംഘനങ്ങളേയും ധിക്കാരങ്ങളേയും മൂടിവെച്ചുകൊണ്ടഴുതാന്‍ സാധിക്കുകയില്ലെന്നുള്ളതാണ്.

നാലഞ്ചുപേരുടെ കൈയ്യടിയോടെയാണൊ ഭരണഘടനാ ലംഘനത്തിലൂടെ വന്ന ഇലക്ഷന്‍ കമ്മീഷനെ നിയമപരമായി അവരോധിക്കേണ്ടത്? ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ലേ? ശബ്ദായമായ ഒരു യോഗമാണെങ്കില്‍ ആള്‍ക്കാരെ നിശബ്ദരാക്കിയശേഷം വളരെ വിശദീകരിച്ചും, വ്യക്തമാക്കിയും വേണ്ടിവന്നാല്‍ ഒരു ചെറിയ ഡിബേറ്റ് എങ്കിലും നടത്തിയിട്ടു കൂടി വേണമായിരുന്നു ശബ്ദവോട്ടോ, കൈപൊക്കി വോട്ടോ നടത്തുവാന്‍. അവിടെ കൂടിയ ജനറല്‍ബോഡിയില്‍ പെട്ടെന്ന് തന്നെ ഒരു രഹസ്യബാലറ്റായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ നീതിക്കായി നിലകൊണ്ട ജനറല്‍ബോഡിയുടെ മുമ്പില്‍ ഉത്തരംമുട്ടിയ “ഉരുളന്‍“ ഭാരവാഹികള്‍ വീണ്ടും ഉരുളാന്‍ ആരംഭിച്ചു. വീണ്ടും ഉരുണ്ടു കളിച്ചു. ജനറല്‍ബോഡിയുടെ മുഖത്തടിച്ചു കൊണ്ട് ജനറല്‍ബോഡി നിയമവിരുദ്ധമായി പിരിച്ചുവിട്ട് ജനറല്‍ബോഡിയുടെ ആത്മരോഷത്തെ ഭയന്ന് കാറില്‍ കയറി രക്ഷപ്പെട്ടു. ഇപ്പോള്‍ ഭരണം നടത്തുന്ന ഏതാനും സംഘാംഗങ്ങള്‍ നേതൃത്വം കൊടുക്കുന്ന പാനലിനെ ഏത് അന്യായമായ രീതിയിലും ജയിപ്പിച്ചെടുക്കുക എന്ന ഒരു ഉദ്ദേശം മാത്രമാണ് ഈ ഭരണഘടന ലംഘകര്‍ക്കും അവര്‍ ഏകപക്ഷീയമായി നിയമിച്ച ഇലക്ഷന്‍ കമ്മീഷനുമുള്ളത്. അതുവഴി ഇക്കൊല്ലത്തെ കുത്തഴിഞ്ഞ ജനകീയമല്ലാത്ത അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക. സമൂഹമധ്യത്തിലെ ആരോപണങ്ങള്‍ക്ക് പുകമറ സൃഷ്ടിക്കുക എന്നതൊക്കെയാണ് അവരുടെ ലക്ഷ്യം. കാര്യക്ഷമതയുള്ള, സത്യസന്ധമായ, നിഷ്പക്ഷത പുലര്‍ത്തുന്ന, ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന, നല്ല പ്രവര്‍ത്തന പരിചയമുള്ള അംഗങ്ങളെയാണ് ഇലക്ഷന്‍ കമ്മീഷനിലേക്ക് ജനറല്‍ബോഡി ആവശ്യപ്പെടുന്നത്. അല്ലാതെ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന, അറിവും, വിവേകവും, പരിചയവും, കാര്യക്ഷമതയുമില്ലാത്ത ഏകപക്ഷീയമായി നിയമിക്കപ്പെട്ടവരേയും ഏതാനും പേരുടെ മാത്രം നിയമ നിഷേധത്തിന് അനുകൂലമായി മാത്രം നൃത്തം വെക്കുന്നവരെെയാ “ഉരുളന്‍“ മാരെെയാ അല്ലാ ജനറല്‍ബോഡിക്ക് ഇലക്ഷന്‍ കമ്മീഷനിലേക്ക് ആവശ്യം. ഇലക്ഷന്‍ കമ്മീഷനിലേക്ക് പരിപക്വമായ വ്യക്തികളെ ഈ ജനറല്‍ബോഡിയില്‍ വെച്ചു തന്നെ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷെ നിലവിലെ അധികാരികളുടെ പിടിവാശി അവരുടെ ഏറാന്‍ മൂളികളെ എങ്ങനേയും അവരോധിക്കുക എന്നതുമാത്രമായിരുന്നു. നിയമലംഘകരെവച്ച് ബലമായി ഒരു ഇലക്ഷന്‍ നടത്തിയാല്‍ പോലും അതു ജനറല്‍ബോഡി അംഗീകരിക്കുന്ന കാര്യം സംശയമാണ്. ജനറല്‍ബോഡിയുടെ മുഖത്ത് കരിവാരി തേച്ച എതു പ്രവര്‍ത്തനവും എങ്ങനെ അംഗീകരിക്കും.

ജനറല്‍ബോഡിക്കും ഭരണഘടനക്കും വിരുദ്ധമായി അടിച്ചേല്‍പ്പിച്ച ഇലക്ഷന്‍ കമ്മീഷനറന്മാര്‍, ഭരണഘടനയുടെ ബാലപാഠം പോയിട്ട് ഒരു സാമാന്യ നീതിബോധം പോലുമില്ലാത്ത ഇവര്‍ ഉടന്‍ രാജിവെക്കാനും സംഘടനാംഗങ്ങളെ കബളിപ്പിക്കുന്ന ഇക്കൂട്ടര്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരാകേണ്ടവരുമാണ്. ഭരണഘടനയെ, സത്യനീതിധര്‍മ്മങ്ങളെ കൊത്തി അരിഞ്ഞ്, പിച്ചിച്ചീന്തി, കശാപ്പുചെയ്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സംഘടനാ ഭാരവാഹി പ്രമുഖര്‍ ഉടനടി രാജിവെച്ച് അച്ചടക്ക നടപടികള്‍ക്ക് വിധേയരാകേണ്ടവരാണെന്നാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

 -------------------------------------------------
 
Dear Friends & Supporters,                                                 December 13, 2013
 
We thank you for the support, and encouraging words for us in this election to the MAGH 2014 Board. We are sorry to announce to you that we will not be participating in this Election.
 
After careful consideration of the matter, we concluded that this election will not be conducted fairly, as the Election Commissioner and the Executive Committee both are biased against us.

There is no chance to win even if we get 95% of the vote casted due to many violations of the Bylaw, and deceptive practices so far. If you attended the last general Body, you must have seen for yourself the deceptive practices the authorities used to confirm their favorite Election Commissioner for them. You must have read this in the media also.

An Election Commissioner that favors them was appointed by the Executive Committee instead of being elected from the General Body. The president and two other Board members from this Executive Committee are standing for election. We didn’t get the Voters list. Four Election Agents required for election were not elected yet from the General Body.

Candidate’s representatives will not be allowed in the polling area to watch the election process. Due to these reasons, we decided not to participate in the election. Please do not take the time to go to Kerala House to cast vote for us.
 
Once again we thank our friends and well wishers for your support. Vested interests are trying to hijack MAGH.

We tried to stop the election from being conducted, and got a Temporary Restraining Order (TRO) from the Fortbend County Courthouse. Hope MAGH Authorities will receive it in time, and election will be postponed.  Please keep MAGH in your prayers, and do everything you can to save MAGH, and to make sure justice is done. We are confident that Divine justice will be done in due time.
Shijimon Jacob & Panel Members.
Join WhatsApp News
MAGH member 2013-12-13 17:13:40
The whole election process is fraud and must be challenged in the court
Janapriyan 2013-12-13 17:43:11
What a pity guys!  We lcame from a democratic country and now live in a democratic country.  Agree with the majority and go home and have a good family life.  The so called leaders are always the problem.  They need constant attention in print, web and TV media.  Leaders, stop all nonsense and behave.  Countrymen, if you don't like what's going on, go home, have a drink and sit in front of the TV and watch movies.  Good luck.
sunny 2013-12-13 21:27:14
ഏതായാലും അങ്ങനെ ഇങ്ങനെ  ഒരു സംഘടന ഉണ്ടെന്നു ജനം അറിഞ്ഞല്ലോ . ജനപ്രിയരായ കുറെ നേതാക്കന്മാരും .
 ഫോമായും ഫോക്കനയും , ലാനയും ഒക്കെ അരങ്ങേറുമ്പോൾ ഈ ഹൗസ്റ്റൊനിലെ എത്ര മഹാന്മാർ അവിടെ ഉണ്ടാകുമെന്ന് കൂടി ഈ വാർത്ത‍ പ്രസിദ്ധീകരിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ നന്ന് . 

Sankarathil 2013-12-14 08:15:50
നല്ല ഒരു അസോസിയേഷൻ കൂടി നിങ്ങൾ കുളമാക്കി .എന്ത് നേടാന ?
MAGH member 2013-12-14 08:35:17
അസോസിയേഷനെ കുളമാക്കുന്നതിൽ ഹ്യുസ്റ്റനിലെ കച്ചവടക്കാർക്കും അവരുടെ ശിങ്കിടികൾക്കും വലിയ ഒരു പങ്കുണ്ട് 
Keeramutty 2013-12-14 12:24:04
ഇവിടെയും കുറ്റിചൂല് വേണ്ടിവരും
(കീറാമുട്ടി)
MAGH life time member 2013-12-14 13:15:54
വളരെ നല്ല രീീതിയിൽ വർഷങ്ങളോളം പ്രവർത്തിച്ചു വന്ന മലയാളി അസോസിയെഷനെയാണ്  ഒരുകൂട്ടം കുത്തി ഇളക്കി നാശം വരുത്തിയത്. ഇതെല്ലാ മലയാളികളുടെയും സ്വാഭാവം ആണോ? അല്ല.  ചുരുക്കം ചിലരുടെ പെരുമാറ്റം വരുത്തിവച്ച നാശമാണ്  ഇത്. ഇപ്പോഴത്തെ ഭരണക്കാരെ ഇനിമേലിൽ ഇതിന്റ ഉത്തരവാധിത്ത്വങ്ങളിൽ വാരാതിരിക്കാൻ തക്കവണ്ണം ഹുസ്ടനിലെ പ്രബുദ്ധരായ മലയാളി സമൂഹം മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കുന്നു. അതുപോലെ ഇതിന്റെ ഇപ്പഴത്തെ ഭരണക്കാർ ആരോക്കെയാനെന്നുള്ള കൂടുതൽ വിവരങ്ങളും നാട്ടുകാർക്ക് വെളിവാക്കി കൊടുക്കണ്ടാതാണ്. ഹുസ്ടനിലെ മറ്റു സംഘടനകൾ, ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ ഇവയൊക്കെ ഇവരെ ഒഴിവാക്കിയാൽ അത് സമൂഹത്തിനു ഏറ്റവും ആരോഗ്യപരമായിരിക്കും. ഹ്യുസ്റ്റനിലെ മലയാളി സമൂഹത്തെ നാണം കെടുത്തിയ ഈ വർഗ്ഗത്തെ സമൂഹം ബഹിഷ്കരിക്കും എന്ന് പ്രത്യാശിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക