Image

മനസ്സിന്റെ മണിചെപ്പ് തുറക്കുന്ന ജെ.ബി.ജംഗ്ഷന്‍- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 13 December, 2013
മനസ്സിന്റെ മണിചെപ്പ് തുറക്കുന്ന ജെ.ബി.ജംഗ്ഷന്‍- ജോസ് കാടാപുറം
സത്യം മാത്രം പറയുക, പറയുന്നതും, കേള്‍ക്കുന്നതും സത്യമായിരിക്കുക ഇതാണ് ജെ.ബി.ജംഗ്ഷന്‍ എന്ന ജോണ്‍ ബ്രിട്ടാസ് ഷോയുടെ മുദ്രാവാക്യം. തന്റെ വിരലുകള്‍ക്കിടയില്‍ ഒട്ടി ചേര്‍ന്നിരിക്കുന്ന പേനാതുമ്പില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച മലയാളിയുടെ സ്വീകരണ മുറിയ് നിറസാന്നിദ്ധ്യമായ കൈരളി ടിവിയുടെ എം.ഡി.യും ചീഫ് എഡിറ്ററുമായ ജോണ്‍ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ.ബി.ജംഗ്ഷന്‍ അമ്പത് എപ്പിസോഡുകള്‍ പിന്നിട്ട് കേരളത്തിന്റെ ചാനലുകളില്‍ വരുന്ന ഷോകളില്‍ ഏറ്റവും റേറ്റിംഗ് ഉള്ള ഷോ ആയി മാറികഴിഞ്ഞു .ജെ.ബി.ജംഗ്ഷന്‍ കൈരളി ടിവിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9നും പീപ്പിള്‍ ടിവിയില്‍ രാത്രി 10 നും(ഇന്‍ഡ്യന്‍ സമയം) സംപ്രേക്ഷണം ചെയ്യുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ അവരുടെ ജീവിതത്തിന്റെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍, തിരിച്ചറിവുകള്‍, ഭാവങ്ങള്‍, സന്തോഷങ്ങള്‍, കാപട്യം, പ്രേമം, വെറുപ്പ്, ഭയം ഇങ്ങനെ വ്യത്യസ്തങ്ങളായ ഭാവതലങ്ങളിലൂടെ പ്രതിഭാശാലികള്‍ മനസ്സ് തുറക്കുന്ന ഒരു സമ്പൂര്‍ണ്ണ അഭിമുഖ പരിപാടിയാണ് ജെ.ബി.ജംഗ്ഷന്‍. ഇത് വ്യക്തിയുടെ ജീവിത മേഖലയിലൂടെ ഓര്‍ക്കാനാഗ്രഹിക്കുന്നതും, അല്ലാത്തതുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസ്സിലേക്ക് മന്ദം മന്ദം നടന്നു കയറുമ്പോള്‍ എപ്പിസോഡുകള്‍ പിന്നിടുന്നതും, മുമ്പിലിരിക്കുന്ന വ്യക്തിയെ പ്രേക്ഷകന് തൊട്ടറിയുവാനും, അടുത്തിടപ്പെടാനും കഴിയുന്ന മനസ്സ് തുറക്കുന്ന കവലയില്‍ എത്തപ്പെടുന്ന അനുഭവമാണ് ഈ ഷോ നല്‍കുന്നത്. അഭിമുഖത്തിലിരിക്കുന്നവരും, കവലയില്‍ വന്നു പോകുന്നവരും കേരളത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ പ്രതിഭ തെളിയിച്ചവര്‍ മാത്രമല്ല ഇവരോരുത്തരം അസാമാന്യമായ മികവുള്ള മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ തുടക്കത്തില്‍ പതറാതിരിക്കുന്നില്ല എന്നാല്‍ അഭിമുഖക്കാരന്‍ അവരെയെല്ലാം നര്‍മ്മത്തിന്റെ തേജസ്സുകൊണ്ട് പിടിച്ചു കയറ്റി പിന്നിടങ്ങോട്ട് പ്രേക്ഷകനും, അഭിമുഖക്കാരനും, അഭിമുഖത്തിലിരിക്കുന്നയാളും തമ്മില്‍ ഒരു കെമിസ്ട്രി രൂപപ്പെട്ട് മുമ്പോട്ടു പോകുന്നത്, കാഴ്ചയ്ക്ക്- ഒരുത്സവം തന്നെയാണ്. എം.ജി. ശ്രീകുമാറും, മുകേഷും, ലാലും, കലാഭവന്‍ മണിയും, പി.സി. ജോര്‍ജും, വെള്ളാപ്പിള്ളി നടേശനും, തിരുവനന്തപുരം സ്ലാഗിന്റെ അംബാസിഡറായ സുരാജ് വെഞ്ഞാറമൂടും, ന്യൂജനറേഷന്‍ സിനിമയുടെ അംബാസിഡറായ അനൂപ് മേനോനും, ശ്വേതാമേനോനും ഒക്കെ മലയാളിയുടെ മനസ്സിന്റെ നേര്‍രേഖയില്‍ ഇടം നേടിക്കഴിഞ്ഞു. എംജി. ശ്രീകുമാര്‍ ചെയ്യാത്ത കൂടോത്രത്തിന്റെ പേരില്‍ കുരിശിലായ കഥ മുതല്‍ തന്റെ അച്ചനു തുല്യനായ സഹോദരന്‍ എം.ജി.രാധാകൃഷ്ണന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ കഥ വരെ ഈ കവലയില്‍ നമ്മുക്ക് വെളിവാകുന്നു.

അനുഗ്രഹിതരായ കലാകാരന്‍മാരുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്നു ഈ അഭിമുഖത്തില്‍. എന്നാല്‍ , ഇടയ്ക്ക് എപ്പോഴൊ കയറിവരുന്ന നര്‍മ്മം കൊണ്ട് ബ്രിട്ടാസ് നമ്മളെ നമ്മുടെ മനസ്സിന്‍രെ ശാന്തതയുടെ തീരത്തിലേയ്ക്കടുപ്പിക്കുന്നു. കഴിഞ്ഞ നാളുകളില്‍ പൊതുപ്രവര്‍ത്തകരില്‍ ജനങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത നേടിയ പി.സി. ജോര്‍ജിന്റെ 30 കൊല്ലത്തെ പുകവലി ഇനിയില്ലെന്ന് സത്യം ചെയ്തത് മാത്രമല്ല, നിര്‍മ്മാതാവും അഭിനേതാവുമായ ലാല്‍ പുകവലി നിര്‍ത്തുന്ന സത്യം പ്രേക്ഷകര്‍ക്ക് നല്‍കിയത് ജെബി ജംഗ്ഷന് മാത്രം അവകാശപ്പെട്ടതാണ്. ഇവരൊക്കെ ബ്രിട്ടാസിന്റെയും പ്രേക്ഷകരുടെയും മുമ്പില്‍ തങ്ങളുടെ ദുശ്ശീലങ്ങളോട് വിടപറയുന്ന വേദിയായി ഈ ഷോ മാറി, വെള്ളാപിള്ളി നടേശന്‍ സ്‌ക്കൂള്‍ കോളേജ് തലത്തില്‍ റിക്കാര്‍ഡുകള്‍ തിരുത്തിയ ഹൈജംമ്പറായിരുന്നുയെന്ന രസകരമായ വാര്‍ത്ത മുതല്‍ സുകുമാര്‍ അഴികോടിന്റെ ശത്രുവായി മാറിയ കഥ എല്ലാം ബ്രിട്ടാസിന്റെ കവലയില്‍ അവശേഷിച്ചു സത്യങ്ങളായി നമുക്ക് മുന്നിലെത്തി…
ഈ കവലയില്‍ വന്നവരും വരാനിരിക്കുന്നവരെയും കാത്ത് പ്രേക്ഷകരിയ്ക്കുന്നതിന്റെ രഹസ്യം ജീവിതവും, ഭാവനയും സംഭവങ്ങളും അത് ബന്ധിപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ വെള്ളിവെളിച്ചംപോലെ നമ്മുക്ക് വെളിവാകുന്നതുകൊണ്ടാണ്. വ്യക്തിയുടെ ജീവിതത്തിലെ വേദന നിഗൂഢത, സംഭവങ്ങള്‍ അവയുടെ പരാമര്‍ശങ്ങള്‍ ഇവയെല്ലാം ഹൃദയരേഖപോലെയടയാളപ്പെടുത്ത മനോഹര സംഭാഷണങ്ങളും. ഇവകൊണ്ട് ധന്യമായ പുതുമയുള്ള മനസ്സിന്റെ ചെപ്പ്തുറക്കുന്ന കവല, ജെ.ബി.ജംഗ്ഷന്‍ കൈരളിക്കും മലയാളിയ്ക്കും അഭിമാനമാണ്.


മനസ്സിന്റെ മണിചെപ്പ് തുറക്കുന്ന ജെ.ബി.ജംഗ്ഷന്‍- ജോസ് കാടാപുറംമനസ്സിന്റെ മണിചെപ്പ് തുറക്കുന്ന ജെ.ബി.ജംഗ്ഷന്‍- ജോസ് കാടാപുറംമനസ്സിന്റെ മണിചെപ്പ് തുറക്കുന്ന ജെ.ബി.ജംഗ്ഷന്‍- ജോസ് കാടാപുറംമനസ്സിന്റെ മണിചെപ്പ് തുറക്കുന്ന ജെ.ബി.ജംഗ്ഷന്‍- ജോസ് കാടാപുറം
Join WhatsApp News
benny 2013-12-14 06:14:29
Dear Jose, our native land needs the energy of creative and potential people like you. I have some ethical problem with Britass. Yes, hope hsi new "vebture" is good for the Keala people. 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക