Image

അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡാളസ്‌ വലിയപള്ളിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2013
അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡാളസ്‌ വലിയപള്ളിയില്‍
ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡിസംബര്‍ 15-ന്‌ ഡാളസ്‌ വലിയ പള്ളിയില്‍ എത്തുന്നു. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തുന്ന മെത്രാപ്പോലീത്ത 15 മുതല്‍ 21 വരെ ഡാളസ്‌ വലിയപള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്‌. പതിനഞ്ചാം തീയതി ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. 21-ന്‌ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷങ്ങളില്‍ തിരുമേനി പങ്കെടുക്കുന്നതാണ്‌.

ഇടവക മെത്രാപ്പോലീത്തയുടെ സന്ദര്‍ശനം വിജയപ്രദമാക്കുവാന്‍ വികാരി റവ.ഫാ. രാജു എം. ദാനിയേല്‍, ട്രസ്റ്റി റസ്‌ക്‌ ജേക്കബ്‌, സെക്രട്ടറി പ്രിന്‍സ്‌ ഏബ്രഹാം എന്നിവര്‍ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡാളസ്‌ വലിയപള്ളിയില്‍
അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡാളസ്‌ വലിയപള്ളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക