Image

മൂല്യാധിഷ്ഠിത മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കണം: മാര്‍ മാത്യു അറയ്ക്കല്‍

Published on 14 December, 2013
മൂല്യാധിഷ്ഠിത മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കണം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: ദൃശ്യശ്രാവ്യ മാധ്യമരംഗത്ത് ആഗോളതലത്തില്‍ വന്‍ മുന്നേറ്റങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ മൂല്യാധിഷ്ഠിത മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു.  രൂപതാ പബ്ലിക് റിലേഷന്‍സ് വകുപ്പും പാസ്റ്ററല്‍ കൗണ്‍സില്‍ മാധ്യമ കമ്മീഷനും സംയുക്തമായി പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. 
   
ജനകീയ പ്രശ്‌നങ്ങള്‍ സത്യസന്ധതയോടെ പങ്കുവയ്ക്കുവാനും, അധികാര കേന്ദ്രങ്ങളില്‍ നിന്ന് സമൂഹത്തിന് നീതി വാങ്ങിച്ചുകൊടുക്കുവാനും മാധ്യമശു്രശ്രൂഷകര്‍ക്കാകണം.  ആദര്‍ശങ്ങളില്‍ അടിയുറച്ച് ആധുനികതയിലേയ്ക്ക് ജനങ്ങളെ നയിക്കുവാനും ലോകത്തിന്റെ പുത്തന്‍ അറിവുകള്‍  സാധാരണ ജനങ്ങളിലെത്തിക്കുവാനും മാധ്യമങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.
  
'ക്രൈസ്തവ സാന്നിധ്യവും പ്രതിനിധാനവും ദൃശ്യമാധ്യമങ്ങളില്‍', 'ക്രൈസ്തവ സാന്നിധ്യവും സംഭാവനകളും അച്ചടിമാധ്യമങ്ങളില്‍' എന്നീ വിഷയങ്ങളെക്കുറിച്ച് സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ് റവ.ഡോ.പോള്‍ തേലക്കാട്ട്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ ഡോ.പോള്‍ മണലില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രൂപതാ ചാന്‍സലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.  ഉച്ചകഴിഞ്ഞ് ഇടവക പി.ആര്‍.ഓ.മാരുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു.   രൂപതാ പി.ആര്‍.ഓ. റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, മാധ്യമ കമ്മീഷന്‍ സെക്രട്ടറി ബിന്‍സ് എം.മൂലയില്‍, റജി ജോസഫ് പഴയിടം, സോജന്‍ പാലക്കുടി, എന്നിവര്‍ സംസാരിച്ചു.  

 ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പി.ആര്‍.ഒ., കാഞ്ഞിരപ്പള്ളി രൂപത


മൂല്യാധിഷ്ഠിത മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കണം: മാര്‍ മാത്യു അറയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക