Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍-7 ( കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ )

Published on 14 December, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍-7 ( കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ )
ദാവീദിന്റെ രണ്ടു മുഖങ്ങള്‍
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്
Yohannan.elcy@gmail.com

പത്രാധിപക്കുറിപ്പ് : 'സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച 'ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ ആറാഴ്ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

   
 ദാവീദും അബീഗയിലും

                                (7)

തന്നാല്‍ നിയുക്തനായ് പോയ യുവാക്കളെ
മന്നനാം ദാവീദു നോക്കിനിന്നു.

തന്നിഷ്ടമാദരിച്ചാ സുഹൃത്തെത്രയും
മാന്യമായ്ത്തന്നെ വര്‍ത്തിക്കുമെന്നും,

വേണ്ടത്ര ഭക്ഷ്യവുമായവന്‍, പെട്ടെന്നു്
വന്നിടുമെന്നു മവന്‍ ധരിച്ചു.

എന്നാലവര്‍ വെറുംകയ്യോടെ വന്നപ്പോള്‍,
ഖിന്നനായ് ദാവീദുല്‍ക്കണ്‍ഠനായി,

പിന്നെത്തന്‍ ദുതരെ പുച്ഛിച്ചയച്ചതും
നിന്ദ്യനായ് നാബാലു വര്‍ത്തിച്ചതും,

സര്‍വ്വവും കേട്ടപ്പോള്‍ ദിവീദിന്‍ പൗരുഷം
പൂര്‍വ്വവല്‍ കത്തിജ്വലിച്ചു, ഹൃത്തില്‍.

മാരകമാം വിഷപ്പാമ്പിന്‍ ഫണത്തിന്മേല്‍
ഓരാതൊരാളൊന്നുരുമ്മിയാലും,

ആരെയും പിന്നവന്‍ വിട്ടെന്നിരിക്കില്ല
പോരിലൊരുക്കുമവന്റെ കഥ.

ദാവീദീവാര്‍ത്തയില്‍ വേപഥുഗാത്രനായ്
ആവേഗത്താലുഗ്രമൂര്‍ത്തിയായും,

പിന്നീടൊരല്പവും നേരം കളയാതെ
സൈന്യവ്യൂഹത്തെ സുശക്തമാക്കി.

അന്ത്യമായ് ദാവീദിനോടേറ്റു മുട്ടുവാന്‍
അന്തകനായ് ബലം കാട്ടുവാനുും,

നിശ്ചയം ചെയ്തവന്‍ നേരേ പുറപ്പെട്ടു
ഇച്ഛിച്ചപോല്‍ ശത്രുനിഗ്രഹാര്‍ത്ഥം !

യുദ്ധക്കളത്തിലേക്കെന്നപോല്‍ പോയതോ,
യോദ്ധാക്കളായിട്ടു നാലുശതം.
   
          *****      *****

                 (തുടരുും)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക