Image

പി.സി.ജോര്‍ജ് ചെയ്തത് ശരിയോ?

Published on 15 December, 2013
പി.സി.ജോര്‍ജ് ചെയ്തത് ശരിയോ?
കോട്ടയം: ബി.ജെ.പിയുടെ കൂട്ടയോട്ടം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌ പാപമായി കരുതുന്നില്ലെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ പറഞ്ഞു. സര്‍ദാര്‍ പട്ടേലിനോടുള്ള ബഹുമാനം മൂലമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന്‌ പാര്‍ട്ടിയുടെ അനുമതി വാങ്ങേണ്ട ആവശ്യമില്ല. കെ എം മാണി സി പി എം പ്ലീനത്തില്‍ പങ്കെടുത്തതുപോലെയാണ്‌ ഇതെന്ന്‌ അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ ബി ജെ പി റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം കോട്ടയത്ത്‌ സംഘടിപ്പിച്ചത്‌. പോലീസ്‌ പരേഡ്‌ ഗ്രൗണ്ടിന്‌ സമീപം നടന്ന ചടങ്ങില്‍ അദ്ദേഹം ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം വേദി പങ്കിട്ടു. മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട്‌ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ജോര്‍ജിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്‌. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു.

നടപടി യു ഡി എഫ്‌ നിലപാടുകള്‍ക്ക്‌ എതിരാണെന്ന്‌ എ ഐ സി സി സെക്രട്ടറി വി ഡി സതീശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി സി ജോര്‍ജ്‌ ചടങ്ങില്‍നിന്ന്‌ വിട്ടുനില്‍ക്കേണ്ടതായിരുന്നുവെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞു.

അതിനിടെ മോഡിയെ പ്രകീര്‍ത്തിച്ച്‌ ആര്‌ മുന്നോട്ടുവന്നാലും സ്വാഗതം ചെയ്യുമെന്ന്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍ വ്യക്തമാക്കി.തങ്ങള്‍ ക്ഷണിച്ചത്‌ അനുസരിച്ചാണ്‌ പി.സി ജോര്‍ജ്‌ ചടങ്ങില്‍ പങ്കെടുത്തതെന്ന്‌ ബി.ജെ.പി കോട്ടയം ജില്ലാ ഘടകം. വളരെ സന്തോഷത്തോടുകൂടിയാണ്‌ അദ്ദേഹം ക്ഷണം സ്വീകരിച്ചതെന്നും എന്ത്‌ പ്രതികൂല സാഹചര്യം ഉണ്ടായാലും ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ ജോര്‍ജ്‌ ഉറപ്പു നല്‍കിയിരുന്നതായും ബി.ജെ.പി കോട്ടയം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

പി.സി.ജോര്‍ജിനെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി രംഗത്ത്. ബിജെപി നിരോധിത പാര്‍ട്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഭവം യുഡിഎഫ് രാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടാക്കിയിരിക്കുകയാണ്. ജോര്‍ജിനെതിരേ നടപടി വേണമെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. ജോര്‍ജിനെ യുഡിഎഫില്‍ നിന്ന് പുറത്താണമെന്ന് യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ആവശ്യമുന്നയിച്ചു.

Join WhatsApp News
Indian 2013-12-15 07:32:24
PC George is a classic 'kulam kuthi.' Is BJP just another politiocal party? No. They dont want Muslims or Christians in India. If at all they live there, they should be second class citizens! (as per RSS duru Golwalkar)
Wherever they came to power they attacked and killed minorities. Gujarat, Orissa, Karnataka etc. Is that acceptable at this age?
Supporting those who want a religious state like Iran or Saudi, is not acceptable. No Christian in poonjar should vote for George next time.
Also, how weird is to erect the statue of Sardar Patel, instead of Mahatma Gandhi? What a shame.
ram 2013-12-15 10:07:49
shame on u Mr. Indian to say you are an Indian. Who said BJP donot want any christan/muslim in India. U are big prejudice.BJp is aparty with all people in India including muslims/christans. How many christan/hindu in muslim league. How many hindus in Kerala Congress. Take the histroy of India in communal fight more hindus died more than any other cast in India.shame on u
Moncy kodumon 2013-12-15 12:11:47
We are all Indian are brothers,no matter Muslim,Christian,or Hindu .why Mani went to the plenum of cpm nobody questioned 
him .same like p.c George  did it. How saritha was arrested
Because of his force otherwise she never get in jail
ommenchandy  never try to arrest salini  menon  either .
P.c may be kulamkutti  I  don,t care any way he is telling all
Truth. We need justice. Ommenchandy cover his corruption
With janasamparkkam. We need a new party in Kerala
Please support.
Indian 2013-12-15 14:06:41
BJP and Hindutva leaders are working to make India a Hindu rashtra. It may be acceptable for Suresh Gopi. But not for Muslims or Christians. We wan to live as equals, not underclass.
We want India to keep its democracy. Ram should learn a little more before whitewashing BJP.
murali 2013-12-16 13:28:23
Indian  are you OK? I think you are just against BJP! I feel sorry for your knowledge about other parties....You are great ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക