Image

വിവാദങ്ങള്‍ക്ക്‌ വിട, നടി ശ്വേത തമിഴകത്തേക്ക്‌

Published on 16 December, 2013
വിവാദങ്ങള്‍ക്ക്‌ വിട, നടി ശ്വേത തമിഴകത്തേക്ക്‌
വിവാദങ്ങള്‍ക്ക്‌ വിട നല്‍കി നടി ശ്വേത തമിഴില്‍ അഭിനയിക്കുന്നു. കെ ഭാഗ്യരാജ്‌ സംവിധാനം ചെയ്യുന്ന തൂണൈ മുതല്‍വര്‍ എന്ന ചിത്രത്തിലൂടെയാണ്‌ തമിഴില്‍ ശ്വേത നായികയായി അരങ്ങേറുന്നത്‌. ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്‌ടാണ്‌ തൂണൈ മുതല്‍വര്‍ എന്ന ചിത്രവും ഒരുക്കുന്നതെന്ന്‌ സംവിധായകന്‍ അറിയിച്ചു. ഹാഷിം മരയ്‌ക്കാരുടെ ദ്വിഭാഷാ ചിത്രമായ കേള്‍വിയില്‍ അഭിനയിച്ചുകൊണ്‌ടിരിക്കുകയാണ്‌ ശ്വേതയിപ്പോള്‍. ചിത്രത്തില്‍ ഒരു തിരക്കഥാകൃത്തിന്റെ വേഷത്തിലാണ്‌ ശ്വേത എത്തുന്നത്‌. ഇതുകൂടാതെ 100 ഡിഗ്രി സെല്‍ഷ്യസ്‌, പ്ലാറ്റ്‌ ഫോം നമ്പര്‍ വണ്‍ എന്നീ ചിത്രങ്ങളിലും ശ്വേത അഭിനയിക്കുന്നുണ്‌ട്‌.

ബ്ലസിയുടെ കളിമണ്ണ്‌ എന്ന ചിത്രത്തില്‍ പ്രസവം ലൈവായി ചിത്രീകരിച്ചു നടി വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. കൊല്ലത്ത്‌ നടന്ന വള്ളംകളി മത്സരത്തിനെത്തിയ ശ്വേതയെ ഒരു രാഷ്ട്രീയ നേതാവ്‌ അപമാനിച്ചെന്നായിരുന്നു വാര്‍ത്തയും വിവാദമുണ്ടായിക്കിയിരുന്നു.
വിവാദങ്ങള്‍ക്ക്‌ വിട, നടി ശ്വേത തമിഴകത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക