Image

ആറന്മുള എയര്‍പോര്‍ട്ട്‌ കാലഘട്ടത്തിന്റെ ആവശ്യം

ഫിലിപ്പ്‌ മാരേട്ട്‌ Published on 16 December, 2013
ആറന്മുള എയര്‍പോര്‍ട്ട്‌ കാലഘട്ടത്തിന്റെ ആവശ്യം
ന്യൂയോര്‍ക്ക്‌: ആറന്മുള എയര്‍പോര്‍ട്ടിന്‌ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചു എന്ന വാര്‍ത്ത ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ കരഘോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. ചരിത്രപ്രാധാന്യം ഉള്ള ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന ഈ വിമാനത്താവളത്തിന്റെ നിര്‍മ്മാണം കേരളത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരിക്കുമെന്നതില്‍ സംശയമില്ല.

ഈ വിഷയത്തില്‍ കേരളാ വിഷന്‍ നടത്തുന്ന വീഡിയോ കാമ്പയിന്‍ വളരെ നല്ല പ്രതികരണം ആണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അമേരിക്കന്‍ മലയാളികളോടൊപ്പം കാനഡയിലെ മലയാളികളും ഈ കാമ്പയിനില്‍
പങ്കെടുക്കുന്നു എന്നത്‌ ഈ വിമാനത്താവള പദ്ധതിക്ക്‌ എന്തുമാത്രം ജനപിന്തുണയുണ്ട്‌ എന്നത്‌ വ്യക്തമാക്കുന്നു

ഏതാണ്ട്‌ 2006 -2007 കാലഘട്ടത്തിലാണ്‌ മദ്ധ്യ തിരുവിതാംകൂറിന്റെ പുരോഗമനം ലക്ഷ്യമാക്കി ആറന്മുളയില്‍
ഒരു എയര്‍പോര്‍ട്ട്‌ വേണമെന്ന ആവശ്യം ചില പ്രമുഖ അമേരിക്കന്‍ മലയാളി ബിസ്സിനസ്സുകാരും സാമുഹ്യ നേതാക്കന്മാരും ചേര്‍ന്ന്‌ ഈ ആശയം കേന്ദ്ര ഗെവണ്‍മെന്റിന്റെയും സംസ്ഥാന ഗെവണ്‍മെന്റിന്റെയും മുന്‍പാകെ സമര്‍പ്പിച്ചത്‌. അന്നത്തെ ഫൊക്കാനാ നേതാക്കന്മാരാണ്‌ ഈ പദ്ധതിക്കായി മുന്നിട്ടിറങ്ങിയത്‌. തുടക്കത്തില്‍ ചില നീക്കങ്ങള്‍ ഗെവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായങ്കിലും എതിരാളികളുടെ ശക്തമായ ആക്രമണത്താല്‍ ഈ പദ്ധതി കയ്യാലപുറത്തെ തേങ്ങപോലെ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുള്ള ഒരു ദിവാസ്വപ്‌നംമായി ഈ അടുത്ത കാലം വരെ മലയാളി മനസ്സുകളില്‍ നിറഞ്ഞു നിന്നു.

അക്കാലത്ത്‌ പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മധു കൊട്ടാരക്കര എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ചര്‍ച്ചയ്‌ക്കായി ഞങ്ങള്‍ പുന പ്രസിദ്ധികരിക്കുന്നു. `ലോകത്ത്‌ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉരുപ്പടി ഏതെന്ന്‌ കാരശ്ശേരി മാഷിനോട്‌ ചോദിച്ചാല്‍ ഉത്തരം മലയാളി എന്നായിരിക്കും. ഇത്തരം ഒരു സാഹചര്യത്തിലാണ്‌ മദ്ധ്യ തിരുവിതാംകൂറിലൊരു എയര്‍പോര്‍ട്ടെന്ന ആവശ്യം ഉടലെടുക്കുകയും അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി ശ്രമങ്ങള്‍ തുടരാന്‍ ഫൊക്കാനായെ പ്രേരിപ്പിച്ചതും. ശബരിമല തീര്‍ത്ഥാടനം, മാരാമണ്‍ കണവന്‍ഷന്‍, ചെറുകോല്‍പ്പുഴ കണവന്‍ഷന്‍, എന്നിവ ആറന്മുള എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയുടെ നിര്‍ണായക ഘടകമാകുമ്പോള്‍, ആറന്മുള വള്ളംകളിയും, രാഷ്ട്രിയക്കാരുടെ ഇടത്താവളമായ ചരല്‍ക്കുന്നും അതിന്റേതായ സംഭാവന നല്‍കുമെന്ന്‌ പ്രതീഷിക്കുന്നു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആറന്മുള എയര്‍പോര്‍ട്ടിന്‌ വീണ്ടും ചിറകുമുളക്കുന്നത്‌ കാണാന്‍ വളരെ സന്തോഷം ഉണ്ട്‌. ഇത്‌ പ്രവാസി മലയാളികള്‍ക്ക്‌ ലെഭിക്കുന്ന ഒരു അംഗീകാരമാണ്‌ എന്ന്‌ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആറന്മുള എയര്‍പോര്‍ട്ട്‌ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി ഉല്‍ഘാടനം ചെയ്യപ്പെടുന്ന ആ ധന്യമുഹൂര്‍ഥം ഞാനെന്റെ മനസ്സിന്റെ അന്തരംങ്ങങ്ങളില്‍ വിഭാവന ചെയ്യുന്നു. ആ ദിവസം അധികം വൈകാതെ വന്നു ചേരാന്‍ നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു.

ആറന്മുള എയര്‍പോര്‍ട്ടിന്‌ കേന്ദ്ര ഗെവണ്‍മെന്റില്‍നിന്നും അനുമതി ലെഭിച്ചു കഴിഞ്ഞുവെങ്കിലും. ഈ സ്വപ്‌ന പദ്ധതിയെതകിടം മറിക്കാന്‍ ചിലര്‍ മുന്നോട്ട്‌ വന്നിട്ടുണ്ട്‌ എന്ന വസ്‌തുത വേദനാജെനകം ആണ്‌. അങ്ങനെ ഒരു സാഹചര്യത്തില്‍വിദേശ മലയാളികള്‍ ഈ വിഷയത്തെ എങ്ങനെ നോക്കികാണുന്നു എന്ന്‌ മനസിലാക്കുന്നത്‌ നല്ലതാണ്‌. ആ ലെക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു കേരളാ വിഷന്‍ നേത്യത്വം നല്‌കുന്ന ഈ വീഡിയോ കാമ്പയിന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ജീവിക്കുന്ന മലയാളികള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അതോടൊപ്പം ഈ വീഡിയോ കാമ്പയിനില്‍ പങ്കെടുക്കുകയും ഞങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‌കുകയും ചെയ്‌തവര്‍ക്ക്‌ നന്ദി പറയാന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗിക്കുന്നു.

റോക്ക്‌ ലാന്റ്‌റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനിപോള്‍, കാനഡയില്‍ നിന്നും സൈമണ്‍ ജേക്കബും (പോപ്പി) സംഘവും ഫോമാ നേതാക്കന്മ്‌മാരിലോരാലായ അനിയന്‍ ജോര്‍ജ്‌, പാസ്റ്റര്‍ ഡോ.ജോര്‍ജ്‌ മാത്യു , `റോമാ` യിലെ മോളി ജോണും ടീം അംഗങ്ങളും, രാജു പള്ളത്ത്‌, മുഖ്യ പ്രസംഗ പരിശിലകന്‍ ഫാ. ജോബ്‌സന്‍ കോട്ടപ്പുറത്ത്‌ , ഡോ.ഗോപിനാഥന്‍ നായര്‍, അലക്‌സ്‌ വിളനിലം കോശി എന്നിവരോടുള്ള നന്ദി ഞങ്ങള്‍ രേഖപെടുത്തുന്നു.

ഈ കാമ്പയിന്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . ഞങ്ങളോടൊപ്പം ഈ സംരംഭത്തില്‍ അണിചേരാന്‍ നിങ്ങളെഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ മാരേട്ട്‌ 9737154205.

ഈ വീഡിയോ കാണാന്‌ ഈ ലിങ്കില്‌ ക്ലിക്ക്‌ ചെയ്യുക.

www.youtube.com/watch?v=O1KPUbe7GhE&list=UUnb67Ol_MpVd7DputbJKfIg

www.youtube.com/watch?v=ylLpusmLmNw&feature=c4-overview&list=UUnb67Ol_MpVd7DputbJKfIg

Join WhatsApp News
വിദ്യാധരൻ 2013-12-16 20:36:09
ആറുമുളനാടിന്റെ ഗതികേട് തുടങ്ങുവാൻ 
ഇനി ഏറെ നാളില്ല നാട്ടുകാരെ 
പാഞ്ചാലിതൻ  വസ്ത്രങ്ങൾ ഉരിഞ്ഞോരാം കസ്മലർ
കഴുകിനെ പോലങ്ങുചുറ്റിടുന്നു
അവരുടെ 'കാമ്പയിൻ' പോത്തിൻ പുറത്തേറി 
വരുന്നുണ്ട്  മരണം സുനിശ്ചിതമാം 
കൂട്ടത്തിൽ യുദാസും ബറബാസും  കൂടാതെ 
ഫോമയും ഫൊക്കാനെം കൂട്ടിനുണ്ട് 
ആറുമുള നാടിന്റെ അന്ത്യകൂദാശക്കായി 
പുരോഗതി മന്ത്രമിക്കൂട്ടർ  ചൊല്ലിടുന്നു
കരയുന്നതിനു എന്തിനു കർഷക കൂട്ടമേ
സമയമായി നിങ്ങൾ ഒരുങ്ങിടുവിൻ 
നിങ്ങടെ തോളത്തു കയ്യിട്ടു ചുറ്റിയോർ 
നിങ്ങടെ നേതാക്കൾ ഒറ്റുകാർ 
നാടിന്റെ നാശത്തിൻ കാരണക്കാർ 
അവരുടെ കീശകൾ വീർത്തതു കണ്ടില്ലേ 
അവരിനി അവിടേക്ക് വന്നിടില്ല 
കൈരളി മാതാവിൻ ചോരകുടിക്കുവാൻ 
വരുന്നുണ്ട് കാലന്മാർ 
മറുനാടൻ മലയാളി കൊലയാളികൾ 
പൊഴിക്കട്ടെ ഒരു തുള്ളി കണ്ണുനീർ മാതാവേ 
മരണത്തിൻ പിടിയിൽ നീ പിടഞ്ഞിടുമ്പോൾ 


 
 
tom 2013-12-16 21:38:52
I think that the airport in aranmula is a waste. This is propaganda of some mafia who is behind this. For deelopment of mid-kerala there is no need of an airport since we have the Kochi airport. Waste of time and money by some people
Anthappan 2013-12-17 20:21:40
 This campaign should be called off by letting the Arumula citizens decide the fate of the Airport.  This campaign is an intervention of US citizens in the affairs of a foreign local government.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക