Image

അരിസോണയില്‍ ശാലോം ഫെസ്റ്റിവല്‍ 2011

മനു നായര്‍ Published on 29 October, 2011
അരിസോണയില്‍ ശാലോം ഫെസ്റ്റിവല്‍ 2011
ഫിനിക്‌സ്: അരിസോണയിലെ ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ 27 ഞായറാഴ്ചവരെ ഫിനിക്‌സില്‍ നടക്കും. എല്ലാ അപ്പസ്‌തോലിക സഭാവിഭാഗങ്ങളേയും കോര്‍ത്തിണക്കി ഫിനിക്‌സിലെ സീറോ മലബാര്‍ തിരുകുടുംബ ദേവാലയമാണ് യോഗങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. ഭൂമിയുടെ അതിര്‍ത്തികള്‍ വരേയും വചനമെത്തിക്കാന്‍, അനുയായികളെ ആത്മീയമായി തൊട്ടുണര്‍ത്താന്‍, നിരാശയില്‍ പതിച്ചവരെ പ്രത്യാശയിലേക്കാനയിക്കാന്‍ , വേലക്കാരെ വിളവെടുപ്പിനൊരുക്കാന്‍ പ്രശസ്തരായ വചനപ്രഘോഷകര്‍ ഒരേവേദിയില്‍ അണിനിരക്കുന്നു. മുതിര്‍ന്നവര്‍ക്കും,  മുതിര്‍ന്നവര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേകം വചനവേദികളാണ് ഒരുക്കുന്നത്.

ശാലോം ഒരുക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാ വിശ്വാസികളേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവകവികാരി ഫാ.മാത്യൂ മുഞ്ഞനാട്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റിന്‍സണ്‍ ജോണ്‍ (കോഡിനേറ്റര്‍) - 928 812 0426,
സിബി ജെയിംസ് (ട്രസ്റ്റി) - 480 290 8199,
സാജന്‍ മാത്യു - 603 476 9924 എന്നിവരുമായി ബന്ധപ്പെടുക.


അരിസോണയില്‍ ശാലോം ഫെസ്റ്റിവല്‍ 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക