Image

സംവിധായകന്‍ ഒന്നരക്കോടി തട്ടിയെടുത്തതായി നടി സോന

Published on 17 December, 2013
സംവിധായകന്‍ ഒന്നരക്കോടി തട്ടിയെടുത്തതായി നടി സോന
സംവിധായകന്‍ വെങ്കട്‌ തന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി നടി സോന വ്യക്തമാക്കി. വെങ്കട്‌ സംവിധാനം ചെയ്‌ത ഗോവ എന്ന ചിത്രത്തിനു ശേഷം തനിക്കുവേണ്‌ടി ഒരു ചിത്രം ചെയ്യുമെന്ന ഉറപ്പിന്മേലാണ്‌ ഒന്നരക്കോടി നല്‍കിയതെന്നാണു സോന പറയുന്നത്‌. എന്നാല്‍ മറ്റു ചിത്രങ്ങളിലേക്ക്‌ വെങ്കട്‌ ശ്രദ്ധ തിരിക്കുകയായിരുന്നുവത്രേ. തുടര്‍ന്നു പണം തിരിച്ചു നല്‍കണമെന്ന തന്റെ ആവശ്യം വെങ്കട്‌ അവഗണിച്ചുവെന്നും നടി പറഞ്ഞു.

നടികര്‍ സംഘത്തിനും നിര്‍മാതാക്കളുടെ സംഘടനയ്‌ക്കും ഈ വിഷയത്തില്‍ കത്തയച്ചിട്ടുണെ്‌ടന്നും സോന കൂട്ടിച്ചേര്‍ക്കുന്നു. കാര്‍ത്തി നായകനായെത്തുന്ന ബിരിയാണിയാണ്‌ വെങ്കടിന്റെ അടുത്ത ചിത്രം. ഈ ചിത്രം റിലീസ്‌ ചെയ്യുന്നതിനു മുന്‍പ്‌ പണം തിരികെ നല്‍കണമെന്നാണ്‌ പരാതിയില്‍ സോനയുടെ ആവശ്യം.

ഉറ്റ സുഹൃത്തുക്കളായിരുന്ന വെങ്കട്‌ പ്രഭുവിന്റേയും സോനയുടെയും ഇടയില്‍ ഉടക്കുവരുന്നത്‌ എസ്‌.പി.പി ചരണിന്റെ ഇടപെടലോടെയാണ്‌. വെങ്കടിന്റെ അടുത്ത സുഹൃത്തായ ചരണ്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന സോനയുടെ ആരോപണത്തോടെ സോനയുടേയും വെങ്കടിന്റേയും ബന്ധത്തില്‍ വിള്ളല്‍ വീണു.

സംവിധായകന്‍ ഒന്നരക്കോടി തട്ടിയെടുത്തതായി നടി സോന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക