Image

ജോയിച്ചന്‍ പുതുക്കുളത്തിനു ജന്മദിനാശംസകള്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 17 December, 2013
ജോയിച്ചന്‍ പുതുക്കുളത്തിനു ജന്മദിനാശംസകള്‍
ലര്‍ക്കും ഇന്ന്‌ ഒരു ഡിസംബര്‍ 17 മാത്രം. എന്നാല്‍ ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിനും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും ഇന്ന്‌ ആഹ്ലാദത്തിന്റെ ദിവസമാണ്‌്‌. കര്‍ത്താവിന്റെ ജന്മം കൊണ്ട്‌ പരിപാവനമായ ഡിസംബറില്‍ പുതുക്കുളം കുടുംബത്തിലും ഒരു ആണ്‍കുഞ്ഞ്‌ പിറന്നു. ചെറുപ്പം മുതല്‍ ദൈവവിശ്വാസത്തിലും അനുസരണയിലും ജനിച്ച ഈ കുട്ടി വളര്‍ന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറി. എല്ലാവരോടും സ്‌നേഹവും സഹാനുഭൂതിയും പുലര്‍ത്തിയ ഇദ്ദേഹം ഒരു സുഹ്ര്‌ദ്‌ വലയമുണ്ടാക്കി. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ശ്രീ ജോയച്ചന്‍ കമ്പൂട്ടര്‍വഴി ഒരു മലയാള പ്രസിദ്ധീകരണം ആരംഭിച്ചു.

പ്രസിദ്ധീകരണത്തിനുള്ള രചനകളുമായി ബന്ധപ്പെട്ട്‌ ശ്രീ ജോയിച്ചനുമായി അടുത്തിടപഴകാന്‍ എനിക്ക്‌ അവസരമുണ്ടായിട്ടുണ്ട്‌. അപ്പോഴെല്ലാം സൗഹ്രുദത്തിന്റെ നിറഞ്ഞ തേന്‍തുള്ളികള്‍ ഒഴുക്കുന്ന അദ്ദേഹത്തിന്റെ സംഭാഷണം എനിക്ക്‌ വളരെ ആനന്ദം നല്‍കിയിട്ടുണ്ട്‌. ആദര്‍ശസുരഭിലമായ ഒരു കാഴ്‌ചപ്പാട്‌ എല്ലാ കാര്യത്തിലും അദ്ദേഹത്തിനുണ്ടെന്നുള്ളത്‌ പ്രശംസനീയമാണ്‌. പ്രസിദ്ധീകരണം എത്രയും മെച്ചപ്പെട്ടതും സാഹിത്യമൂല്യമുള്ളതുമാക്കുക എന്നത്‌ അദ്ദേഹം ഒരു ഉപാസനപോലെ കണ്ടു.അതിനായി്‌ എഴുത്തുകാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഹ്രുദ്യമായ സംഭാഷണ ശൈലിയിലൂടെ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുന്നത്‌ ഒരു കര്‍ത്തവ്യം പോലെ അദ്ദേഹം കരുതുന്നു. നമ്മള്‍ എവിടെയായാലും നമ്മുടെ മാത്രുഭാഷയും സംസ്‌കാരവും മറക്കാതിരിക്കണം എന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നതായി അദ്ദേഹവുമായി സംസാരിക്കുമ്പോള്‍മനസ്സിലാകും. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ഭാഷയെവളര്‍ത്തുകയും ചെയ്യുക എന്ന കര്‍മ്മത്തില്‍ അദ്ദേഹം വ്യാപ്രുതനാണ്‌.

വൈദികനായ ഒരു ജ്യേഷ്‌ഠന്റേയും, വളരെദാനശീലനായ മറ്റൊരു ജ്യേഷ്‌ഠന്റെയും ഈ അനിയനും `നിന്നെപോലെനിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' എന്നദൈവ വചനം അക്ഷരം പ്രതിപാലിക്കുന്ന ഒരു തികഞ്ഞ ദൈവവിശ്വാസിയാണു.ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍നന്മയുള്ളവരാണ്‌. നന്മയുള്ളവര്‍ എവിടേയും വിജയികളാകുന്നു.അവര്‍ക്ക്‌ ചുറ്റും സ്‌നേഹമുള്ളവരുടെ ഒരു രക്ഷാവലയമുണ്ട്‌.ശ്രീ ജോയിച്ചന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വളരെപേര്‍ എത്തിയിട്ടുണ്ട്‌. എത്താന്‍ സാധിക്കാത്ത എന്നെപോലെയുള്ളവര്‍ ഇത്‌ പോലെ ആശംസകള്‍ എഴുതി അയക്കുന്നു.ശ്രീ ജോയിച്ചന്റെ വയസ്സ്‌ എത്രയെന്ന്‌ ഞങ്ങള്‍ അന്വേഷിക്കുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ വയസ്സല്ല പിറന്നാള്‍ ദിവസമാണ്‌്‌ ഓര്‍ക്കുന്നത്‌.അല്ലെങ്കില്‍തന്നെ ചെറുപ്പമായിരിക്കാന്‍ നമ്മള്‍ ചെയ്യേണ്ടത്‌ സത്യസന്ധമായി ജീവിക്കുക, പതുക്കെ ഭക്ഷിക്കുക, ശരിയായ വയസ്സ്‌പറയാതിരിക്കുക എന്നതാണെന്ന്‌ ഒരമേരിക്കന്‍ നടിപറഞ്ഞിട്ടുണ്ട്‌.പക്ഷെ ശ്രീ ജോയിച്ചന്‍ കള്ളം പറയുകയില്ല.കള്ളം പറയാതിരിക്കുന്നത്‌ ദൈവത്തിനിഷ്‌ടമുള്ള കാര്യമാണ്‌.അപ്പോള്‍ ശ്രീ ജോയിച്ചനു നിത്യയൗവനം ദൈവം നല്‍കും.ഓരോ ജന്മദിനത്തിലും കാലം നമുക്ക്‌ തരുന്നത്‌ ഒരു വര്‍ഷം കൂടി ഈ മനോഹരമായഭൂമിയില്‍ ജീവിക്കാന്‍ അവസരമാണു.ശ്രീ ജോയക്ലന്റെ ഈ നല്ലസുദിനത്തിന്റെ അനവധി ആവര്‍ത്തനങ്ങള്‍ക്കായി നമുക്ക്‌പ്രാര്‍ത്ഥിക്കാം, ആശംസകള്‍ നേരാം.

ഇംഗ്ലീഷില്‍ ജന്മദിനം എന്ന വാക്കിന്റെ അന്ത്യത്തില്‍ഒരു `ണ്‍' ഉണ്ട്‌. എന്തുകൊണ്ട്‌ എന്നര്‍ത്ഥം ഉളവാക്കുന്ന ആ ശബ്‌ദം ജന്മദിനങ്ങള്‍ എന്തിനു എന്ന്‌ ചോദിക്കുകയാണു. അത്‌ ആഘോഷിക്കാനും ആശംസകള്‍ നേരാനുമാണെന്ന്‌്‌ നമ്മള്‍ അറിയുന്നു. അകലെയിരിക്കുന്നനമ്മള്‍ക്ക്‌ അക്ഷരങ്ങളെ കൊണ്ട്‌ സ്‌നേഹത്തിന്റെ മധുരം ചേര്‍ത്തഒരു കേക്ക്‌ശ്രീ ജോയിച്ചനയയ്‌ക്കാം. എണ്ണാതെ ഒത്തിരി മെഴുകുതിരികള്‍ മനസ്സില്‍ കത്തിച്ചുവച്ച്‌ ശ്രീ ജോയിച്ചന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കാം.

പിറന്നാള്‍സുദിനത്തില്‍ ഒരു ആഗ്രഹം മനസ്സില്‍ കരുതുക. അത്‌ അപ്രാപ്യമാണെന്ന്‌ തോന്നിയാലും, അതിവിദൂരമാണെന്ന്‌ തോന്നിയാലും.കാരണം ആഗ്രഹങ്ങള്‍ നമ്മെ കര്‍മ്മോന്മുഖരാക്കുന്നു.നമ്മെ വിജയത്തിലേക്കും ലക്ഷ്യപ്രാപ്‌തിയിലേക്കും നയിക്കുന്നു.ശ്രീ ജോയിച്ചന്‍, നിങ്ങള്‍ ജന്മദിനത്തില്‍ എന്തുവേണമെങ്കിലും ആഗ്രഹിച്ചുകൊള്ളുക. കേക്കിനുമുകളില്‍ കത്തിച്ചുവച്ച മെഴുകുതിരികള്‍ ഊതികെടുത്താന്‍ അദ്രുശ്യനായ എത്തുന്ന കൊച്ചുതെന്നലിനെപോലെ ഭാഗ്യദേവതനിങ്ങളുടെ ആഗ്രഹം കുറിച്ചിടും, നിങ്ങള്‍ക്കായി അത്‌ കരുതിവക്കും. പിറന്നാള്‍ കേക്കിലെ മെഴുകിതിരികള്‍ കെടുത്താന്‍ വരുന്നകൊച്ച്‌ തെന്നല്‍ ഈശ്വരനാണത്രെ. അവന്‍ നമ്മുടെ ചുണ്ടിലൂടെയും തീനാളങ്ങളെ കെടുത്തിക്കളയുന്നു. അപ്പോഴാണു ചുറ്റുമുള്ള പ്രിയപ്പെട്ടവര്‍ ജന്മ്‌ദിനാഭിനന്ദനങ്ങള്‍ എന്ന്‌ സന്തോഷത്തോടെ പാടുന്നത്‌. ഇരുട്ടിലും വെളിക്ലത്തിലും നമ്മള്‍ ഒരുമിച്ച്‌ എന്ന സന്ദേശം അവിടെ എഴുതപ്പെടുന്നു, ജീവിതത്തിലെ വളരെ അനുഗ്രഹീതമായ ഒരു ദിവസമാണ്‌ ജന്മദിനം.പത്‌നിയും, മക്കളും, കൊച്ചുമക്കളും, കൂട്ടുകാരും സഹര്‍ഷം ജന്മദിനാശംസകള്‍ നേരുന്ന ആശുഭമുഹുര്‍ത്തത്തില്‍ അകലെനിന്നും എന്നെപോലുള്ളവരും താങ്കള്‍ക്ക്‌ ആയുരാരോഗ്യങ്ങള്‍ നേരുന്നു.

ഉദിക്കുന്ന സൂര്യനെ വിരിഞ്ഞപൂക്കള്‍ സ്വാഗതം ചെയ്യുന്നപോലെ ജന്മദിനത്തെ എതിരേല്‍ക്കുക! ദൈവം എക്ലാ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നിങ്ങള്‍ക്ക്‌നല്‍കി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

സുധീര്‍ പണിക്കവീട്ടില്‍.
ജോയിച്ചന്‍ പുതുക്കുളത്തിനു ജന്മദിനാശംസകള്‍
Join WhatsApp News
sheelamons 2013-12-17 10:06:38
joyichettantte chirikkke ayiram asamsakal
A.C.George, Houston 2013-12-17 10:30:27

Happy Birth Day Joychen Sir/Master. Wish you the very best of every thing.
Sholy Kumpiluvely 2013-12-17 10:47:32
Many Many happy returns of the day
Happy Birthday Chetta

jose kadapuram 2013-12-17 13:18:37
happy birth day !
P.P.Cherian 2013-12-17 14:26:36
Happy Birthday, joychen! Be proud of the wonderful life you've led so far and look forward to all the adventures yet to come your way
Jeemon Ranny 2013-12-17 14:38:16
Dear Joychayan, Many Many Happy Returns of the day.May the Lord Almighty bless you in abundance. Jeemon Ranny from Houston.
varughese Philip, Philadelphia. 2013-12-17 14:53:36
Wish you a happy birth day. May God bless you
Dr. Joy T. Kunjappu 2013-12-17 15:51:18
A BOLD AND SELFLESS JOURNALIST!

BIRTHDAY WISHES FROM NEW YORK.
George Thottapuram 2013-12-17 21:22:53
Happy Birth day to Joy Chattan. Thanks George Thottapuram and family
josekuttykavalam 2013-12-18 08:07:19
Happy Birth Day
Georgekutty Oommen 2013-12-18 08:50:30
HAPPY BIRTH DAY JOYCHA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക