Image

ജന്മദിനാശംസകള്‍ `ജോയിച്ചന്‍ പുതുക്കുളത്തി'ന്‌

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌ Published on 17 December, 2013
ജന്മദിനാശംസകള്‍ `ജോയിച്ചന്‍ പുതുക്കുളത്തി'ന്‌
കുട്ടനാട്ടിന്‍ തട്ടിലാര്‍ന്ന പുതുക്കുളം തറവാട്ടില്‍
കുട്ടപ്പന്‍ മറിയാമ്മ തന്‍ നവ ജാതരില്‍ 1

ആറാമനായ്‌ വന്ന പുത്രന്‍ മിടുമിടുക്കന്‍ ജോയിച്ചന്‍
പാറിപ്പറന്നുദ്ദീപ്‌തിയില്‍ ദൈവാധീനത്തില്‍

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കണ്ണിലുണ്ണിയായ്‌ വളര്‍ന്നു
വിദ്യനേടി ജോലിനേടി ഡല്‍ഹിയും പുകി,

പന്ത്രണ്ടാണ്ടുതാണ്ടി വീണ്ടും ജന്മനാട്ടിന്‍ മടിത്തട്ടില്‍
ബന്ധുജനത്തോടു ചേര്‍ന്നു കര്‍മ്മബദ്ധനായ്‌,-

മദ്യവര്‍ജ്ജ്യം, മതഹാര്‍ദ്രം, ജീവദയാ സംഘടന -
ക്കാദിഷ്ടിയാം നേതൃസ്ഥാന വാഹകനായി, 2

നാടിന്നുദ്ധാരകനായി ജീവിക്കവേ സകുടുംബം
ഭാഗിനിയും ചാതുര്‍പുത്ര സമ്മീളിതനായ്‌ 3

ഐക്യനാട്ടിന്‍ ഭാഗമായി വര്‍ഷ മിരുപത്തൊന്നായി
മുക്തഗള പ്രശംസ്യനാം പത്രവൃത്തനായ്‌

സമര്‍പ്പണം സ്വയം ചെയ്‌തു മലയാളിമക്കള്‍ക്കായി
സജീവ വാര്‍ത്താസാന്നിദ്ധ്യം തെളിക്കും ശ്രേഷ്‌ഠന്‍ !

സാമൂഹികം, സാംസ്‌ക്കാരികം, ജീവകാരുണ്യം, മാധ്യമം
സാകല്യമായ്‌ ഒരു വ്യക്തി പകുത്തിടുന്നാള്‍,

നാട്ടിലെന്നല്ലുലകത്തിന്‍ മൂലയിലും മൊട്ടിടുന്ന
വാര്‍ത്ത ഇന്റര്‍നെറ്റിലുടനെത്തിക്കുമെങ്ങും,

ഒട്ടുമില്ല പ്രതിഫലം ഇച്ഛയുമ തിലൊട്ടില്ല
വാര്‍ത്താ പ്രീതനായിടുമീ നിഷ്‌ക്കാമകര്‍മ്മന്‍ !

സോദരനു തുഷ്ടിയേകും വൃത്തിയേതു ചെയ്‌വതാണോ
സമ്പത്തിലും ശ്രേഷ്‌ഠമെന്ന്‌ ജോയിച്ചന്‍ ചൊല്ലൂ.

മക്കളെല്ലാം കരയ്‌ക്കെത്തി, സന്തുഷ്ടകുടുംബങ്ങളായ്‌
ജീവിതത്തിലെന്തിനിതിലേറെ സൗഭാഗ്യം?

വര്‍ദ്ധകസംപ്രീതനായി ദൈവകൃപാ കടാക്ഷത്താല്‍,
സമാധാന തുഷ്ടന്‍ പുതു ജന്മദിനത്തില്‍

പുത്രകളത്രാദിയൊത്തീ ഭാഗ്യ ഭൗമജീവിതത്തില്‍,
മിത്രശത ഹൃത്തങ്ങള്‍തന്നാശംസാ ഹര്‍ഷം,

വര്‍ഷിക്കുന്നു സ്വീകരിക്കൂ, മേല്‍ക്കുമേല്‍ കര്‍മ്മിഷ്‌ഠനാകൂ
വര്‍ണ്ണമയൂഖമായി തെളിഞ്ഞു നില്‍ക്കൂ ! 4

സല്‍പ്രവൃത്തി ചെയ്‌തിടുന്ന സജ്ജനത്തെ സര്‍വ്വശക്തന്‍
സല്‍പഥത്തില്‍ നയിച്ചിടും ശങ്കയില്ലതില്‍ !

ഷഷ്‌ടിപൂര്‍ത്തി കഴിഞ്ഞൊട്ടു നിദാഘങ്ങള്‍ കടന്നിട്ടും 5
പുഷ്ടശോഭം വിളങ്ങുന്നീ യുവദീപ്‌തിമാന്‍ !

ജോയിച്ചന്‍ പുതുക്കുളത്തിന്നര്‍പ്പിക്കുന്നീ ഭാവുകങ്ങള്‍
ജാതമോദം സഹൃദയര്‍ കൈരളീമക്കള്‍ !

പുഷ്‌ക്കലപ്രബുദ്ധ വര്‍ഷ ദശങ്ങളെ സര്‍വ്വേശ്വരന്‍
വര്‍ഷിച്ചനുഗ്രഹിച്ചീടാ നാശംസിക്കുന്നേന്‍. !

1. നവജാതര്‍ = ഒമ്പതു മക്കള്‍ 2. ആദിഷ്ടന്‍ = ഉപദേഷ്ടാവ്‌, ആചാര്യന്‍
3. ഭാര്യയും നാലു പുത്രനുമൊത്ത്‌ 4. വര്‍ണ്ണമയൂഖം = അഗ്നിജ്വാല
5. നിദാഘം = ഗ്രീഷ്‌മം

(`ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌ കോമി'ന്റെ സാരഥി
പ്രിയങ്കരനായ ജോയിച്ചന്‍ പുതുക്കുളത്തിന്‌ വായനക്കാര്‍ക്കു വേണ്ടി അര്‍പ്പിക്കുന്ന ജന്മദിനാശംസകള്‍!)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌

Yohannan.elcy@gmail.com
ജന്മദിനാശംസകള്‍ `ജോയിച്ചന്‍ പുതുക്കുളത്തി'ന്‌
Join WhatsApp News
വിദ്യാധരൻ 2013-12-17 18:23:39
ഉണ്ട് ഇയാൾക്ക്‌ ചില ഗുണം പറയാതെ തരമില്ല 
ഉണ്ടതിൽ ഉപരിയായി എളിമത്വം എന്ന ഗുണം 
വേഷം കെട്ടലൊന്നും ഇല്ല ജാടയില്ല ചാടലില്ല  
രോഷം ആ സംസാരത്തിൽ തരിമ്പുമില്ല 
വിടുരുന്നു ചെറിയൊരു പുഞ്ചിരി വദനത്തിൽ 
വിടുരുന്ന കുറുമുല്ല പൂവിനു സമമായി 
ഉടമയാണ് അയാളൊരു കരുതലിൻ ഹൃദയത്തിൻ 
പടമല്ല സത്യമത്രെ ദൂരെ നിന്ന് നോക്കുവൊർക്കും
ചേരുന്നീ  കവിയിത്രിക്കൊപ്പം ചേർന്ന് നിന്നു  ഞാനും 
നേരുന്നു ആശംസകൾ ജോയി ആയി ഇരുന്നാട്ടെന്നും  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക