Image

ഓറഞ്ചുതോട്ടത്തിലെ മലയാളി തിളക്കം

സജി പുല്ലാട് Published on 16 December, 2013
ഓറഞ്ചുതോട്ടത്തിലെ മലയാളി തിളക്കം
മെക്കാലന്‍ : സൗത്ത് ടെക്‌സസില്‍ - മെക്‌സിക്കോ ബോര്‍ഡറിനോട് ചേര്‍ന്നുകിടക്കുന്ന മെക്കാലന്‍ റിയോഗ്രാന്റി വാലി സിറ്റിയില്‍ 25 വര്‍ഷത്തിലധികമായി താമസിക്കുന്ന ഡോ.മാണി സകറിയ വിവിധയിനം പഴവര്‍ഗ്ഗങ്ങളുടെ ഉദ്പാദനത്തില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ ആയിരത്തില്‍പരം ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൃഷിഭൂമിയില്‍ സിട്രസ് ഇനത്തില്‍പ്പെട്ട ഓറഞ്ച്, നാരകം, റ്റാഞ്ചറിന്‍, ഗ്രേപ്പ് ഫ്രൂട്ട് എന്നീ പഴവര്‍ഗ്ഗങ്ങളുടെ കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെയാണ് സാധാരണയായി ഒരു ഓറഞ്ചുചെടിക്ക് ഫലം കായ്ക്കുവാന്‍ വേണ്ടി വരുന്ന സമയം. എന്നാല്‍ ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ റിട്ടയോര്‍ഡ് പ്രൊഫസറും, കാര്‍ഷീകമേഖലയില്‍ ഡോക്ടറേറ്റും നേടിയ മാണിയുടെ ഗവേഷണഫലമായി അദ്ദേഹത്തിന്റെ തോട്ടത്തിലെ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും കായ്ക്കാന്‍ ഇപ്പോള്‍ 2 വര്‍ഷം ധാരാളമാണ്.

മൈക്രോ ബഡ്ഡിംഗ് തുടങ്ങിയ നൂതന പരീക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കുറഞ്ഞ കാലയവളില്‍ കൂടുതല്‍ ഫലസമൃദ്ധി കൈവരിക്കുകയാണ്. ഈ പ്ലാന്റ് പരോളജിസ്റ്റുകൂടിയായ മാണിയുടെ ലക്ഷ്യം.

2012 ല്‍ വാങ്ങിയ കൃഷിഭൂമിയില്‍ വെള്ളവും, വളവും എത്തിക്കുന്നത് കമ്പ്യൂട്ടര്‍ ശൃംഖല വഴിയാണ്. ഒരേക്കറില്‍ സാധാരണ 200 തൈകള്‍ കൃഷി ചെയ്തിരുന്നിടത്ത് 800 ഉം 1000ഉം തൈകളാണ് ഈ ഉത്സാഹശാലി കൃഷി ചെയ്യുന്നത്. വിത്തിനങ്ങളുടെ അത്യുന്നതായ രോഗപ്രതിരോധശേഷി ഈ തോട്ടത്തിലെ കൃഷിയുടെ മറ്റൊരു പ്രത്യേകതയാണ്. തന്റെ കൃഷിയിടത്തില്‍ പ്രതിമാസം ഇരുപതിനായിരം തൈകളാണ് കൃഷി ചെയ്തുവരുന്നത്. അതിവിശാലമായ ഈ തോട്ടത്തില്‍ സഹായികളായി ജോസഫ് ജോണും, സയന്റിസ്റ്റായ ചെറി ഏബ്രഹാമുമാണുള്ളത്. മള്‍ട്ടിമില്ല്യന്‍ ഡോളര്‍ ചിലവഴിച്ചാണ് മൈക്രോ ടെക് എല്‍ എല്‍ സി എന്ന ഈ ഫാര്‍മിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോട്ടയം അമയന്നൂര്‍ സ്വദേശിയായ മാണി സക്കറിയ ഇന്‍ഡ്യാനയിലെ പുര്‍ഡു യൂണിവേഴ്‌സിറ്റിയില്‍നിന്ന് പ്ലാന്റ് പതോളജിയില്‍ ബിരുദം നേടിയതിനുശേഷം ജോര്‍ദാന്‍ സ്റ്റേറ്റ്ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി നോക്കി. തുടര്‍ന്ന് അമേരിക്കയില്‍ എത്തിയ ഇദ്ദേഹം സ്വന്തമായി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഭാര്യ ആനിയും, മക്കള്‍ എയ്മി, റോണി എന്നിവരും മാണിക്ക് പിന്തുണയായി ഒപ്പമുണ്ട്.


ഓറഞ്ചുതോട്ടത്തിലെ മലയാളി തിളക്കം ഓറഞ്ചുതോട്ടത്തിലെ മലയാളി തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക