Image

ഡാളസ്സില്‍ ക്രിസ്തീയ സംഗീത സന്ധ്യ

റോയി മണ്ണൂര്‍ Published on 29 October, 2011
ഡാളസ്സില്‍ ക്രിസ്തീയ സംഗീത സന്ധ്യ

ഡാളസ്സ്:  കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ സംഗീത ട്രൂപ്പുകളിലൊന്നായ ഹാളി ബീറ്റിസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13-ാം തീയതി ഞായാറാഴ്ച വൈകീട്ട് 6.30 മുതല്‍ 2915 Broadway BLVD, Garland, TX-75041 എന്ന അഡ്രസ്സിലുള്ള ഫിലാഡെഫിയ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ക്രിസ്ത്യന്‍ സംഗീതസന്ധ്യ ഒരുക്കുന്നു.

ഹോളീ ബീറ്റിസിന്റെ സ്ഥാപകനും, പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ ജോസ് ജോര്‍ജ് സംഗീത സന്ധ്യയ്ക്ക് നേതൃത്വം നല്‍കും. ഏബ്രഹാം ജോണ്‍സണ്‍ , സോളമന്‍ വര്‍ഗ്ഗീസ്, ഷൂജാ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഗാനങ്ങള്‍ ആലപിക്കും.

മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. പാസ്റ്റര്‍ ജോര്‍ജ്.പി ചാക്കോ ക്രിസ്തീയ സന്ദേശം നല്‍കും.
ഡാളസ്സില്‍ ക്രിസ്തീയ സംഗീത സന്ധ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക