Image

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 21 ന്

പി.പി.ചെറിയാന്‍ Published on 18 December, 2013
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 21 ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടക്കുന്നതാണ്.

ഫൊക്കാന പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കും. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സജി മാത്യു അച്ചന്‍ ക്രിസ്മസ് സന്ദേശം നല്‍കും.

നവവൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മലയാളം ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്ന അധ്യാപകരേയും, യൂത്ത് ബാസ്‌കറ്റ് ബോള്‍ കോര്‍ഡിനേറ്റര്‍ റെജി ജോണിനേയും ചടങ്ങില്‍ പ്രത്യേകം ആദരിക്കും.

ഈ വര്‍ഷം നടക്കുന്ന  പരിപാടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ഇനങ്ങളില്‍ മാത്രം കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിമ്മി കുന്നശേരിയുമായി 281 265 2637 ഫോണ്‍നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ എല്ലാ മലയാളി സുഹൃത്തുക്കളും, സ്‌നേഹിതരും വന്ന് പങ്കെടുക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതിനിധീകരിച്ചു എബ്രഹാം ഈപ്പന്‍ അറിയിച്ചു.


ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 21 ന്ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 21 ന്
Join WhatsApp News
MAGH member 2013-12-18 04:41:26
Boycott the  Christmas and New year celebration organized by the disorganized office bearers of MAGH.  They have tarnished the image of this great organization. Mariama Pillai should stay back at New York. 
Concerned Member 2013-12-18 06:17:30
The Malayaleee Community in Houston must send a message to current and future office bearers that the community will not cooperate with them, if the office berers violate the Bylaw, or do not follow common ethical standards.
MAGH lifetime member. 2013-12-18 08:46:02
The election mockery in MAGH and subsequent Christmas party palnned by ignoring more than ~10000 Malayalees in Greater Houston area is a classical example of how Malayalees conduct business throughout USA. Frist of all Malayalees don’t respect each other. Each person is an organization by themselves and running everything with their rotten ego. Most of them experiment this at home and practice at public arenas like MAGH. I have sat through many of these meetings and listened, and most of these morons don’t make any sense. They start the meetings with loud noise while someone yelling at the back to calm down. Half of them are always outside the meeting venue grouping and plotting against other groups. They are not prepared and stand up and ask questions disrupting the other person who is already talking. The meeting conductor is dumb and biased and does nothing to control these loos nuts. Some of them are drunk and blabber throughout the meeting. You just judge yourself about the capacity of some of these office bearers telling people that they didn’t know anything about the bylaws before they decided to have the election. MAGH is infested with people with vested interest. Most of these people are manipulators and they drag even God into this mess. What a pity? Boycott this celebration
andrews 2013-12-18 12:13:10

Why so many so called leaders?

Energy is in constant motion. Like hunger, sex urge is also very strong. Modern humans are sex starved. Most of the women are employed now a days. So they are not readily available. Plus most of them believe sex is sin. Plus they have lent. See how many. 50+25+15+8+3 Mon+wed+Fri+ sat night +Sunday+5 days a month= apx. 336 days. So what is left is Tue and Thu. Now what about this suppressed sex energy. It has to flow or turn into some other form of energy. Some of them found a quick release. Aha! Here it is. Be a leader, some kind of a leader, leader of any thing. Even if there is no followers they become the one man kingdom,king and army. Now where ever this leader goes he or she pours out the trapped energy. They have an opinion about every thing. They show their ego like the monkey king.

Kalith Talison 2013-12-18 12:26:51
പ്രിയപ്പെട്ട ഹ്യുസ്റ്റൻ മലയാളീ അസോസിയേഷൻ വോട്ടർമാരെ .... ഗ്രേറ്റർ ഹ്യുസ്റ്റൻ മലയാളീ അസോസിയേഷൻ ഡിസംബർ 14 ന്ന് വിളംബരം ചെയ്ത ഇലക്ഷൻ എന്തിനു മാറ്റിവച്ചു.... കോടതിയിൽ നിന്നും സ്റ്റേ ഓർഡർ ഉണ്ടായതു കൊണ്ടാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പിന്നീട് അറിയിച്ചു ... ശരി സമ്മതിച്ചു .. ആര് .... എന്തുകൊണ്ട് എന്നൊന്നും നമ്മൾ ഇവിടെ ഇപ്പോൾ ചോദിക്കുന്നില്ല ... പക്ഷെ നമ്മളിൽ പലരും അന്നേ ദിവസം ജോലിയിൽ നിന്നും അവധി എടുത്തവരാണ് .. കാരണം പല സ്ഥാനാർഥികളും നമ്മളെ ഈ കഴിഞ്ഞ കുറെ ദിവസ്സങ്ങളായി ഫോണിലും, ഇ മെയിലായും, ഫോണ്‍ മെസ്സേജ് ആയും, അല്ലാതെ നേരിട്ടും, വീട്ടിൽ വന്നിട്ടും നമ്മളെ ഒത്തിരി സമീപിച്ചവാരാന്.... അവരുടെ അഭ്യാർതനയും .. കെഞ്ചലും .... ശല്ല്യം ചെയയലും ഒക്കെ മാനിച്ചാണ് നമ്മൾ ഒരുദിവസ്സം അവധി എടുത്തു പോയത് .... എന്നിട്ടോ വോട്ടിനു വേണ്ടി കെഞ്ചി നമ്മളെ ഒക്കെ രായിക്ക്‌ രാമായണം ശല്ല്യം ചെയ്ത അതിലെ പല പ്രമുഖ സ്ഥാനാർഥികൾ തന്നെ വോട്ടിന്റെ തലേന്നാൾ കോടതിയിൽ നിന്നും. വോട്ടിനു സ്റ്റേ ഓർഡർ മേടിച്ചിരിക്കുന്നു ... ഇവരുടെ ഒക്കെ പ്രശനങ്ങൾ എന്തോ ആവട്ടെ .... നമ്മൾ വോട്ടർ മാരെ ഇങ്ങനെ കളിയാക്കേണ്ട കാര്യം എന്തായിരുന്നു.. ഒരു ആഴ്ച .. അല്ലങ്കിൽ ഒരു നാല് ദിവസ്സം മുന്നേ ഇവർക്ക് അറിയിക്കാമായിരുന്നില്ലേ ? നമ്മൾ വൊട്ടെർമാർ ഇനി ചിന്തിക്കണം ... ഇവർ ഇനിയും ഇലക്ഷൻ പ്രക്ക്യാപിക്കും ... ഇനിയും വോട്ട് ചോദിച്ചു വിളിക്കും ... നമ്മൾ. വീണ്ടും. കഴുതകൾ ആവണോ? ചിന്തിക്കു ..... പ്രതികരിക്കു .... .... നന്ദി ....
സഹികെട്ട ഒരു സ്ത്രീ 2013-12-18 17:17:35
വളരെ ഖേദത്തോടെ ആണ് ഇതെഴുന്നത് . ഹുസ്ടനിലെ മലയാളി അസോസിയേഷന്റെ പേരിൽ കുറെ ആണുങ്ങൾ കാട്ടികൂട്ടിയ കൊപ്രാഞ്ചങ്ങൽക്കു അവരുടെ ഭാര്യാമാരും ചീത്ത വിളി കേൾക്കണ്ടാതായിട്ടാണ് വരുന്നത്. എന്നാൽ ചീത്ത വിളിക്കുന്നവർ ഒന്നറിയണം ജോലി ചെയ്യുതും വീട്ടുകാര്യവും കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന സ്ത്രീകൾ അവരുടെ ആണുങ്ങൾ ചെയ്യുതുകൂട്ടുന്ന തോന്ന്യാസങ്ങൾക്ക് ഉത്തരവാദിയാണോ? വാത്മീക്യുടെ കഥ അറിയാവുന്നവർക്ക് ഞാൻ പറയുന്നത് എന്താണെന്ന് മനസിലാകും. വാത്മീകി ആരെടെങ്കിലും ഒക്കെ പിടിച്ചു പറിച്ചു വീട്ടുകാരെ നോക്കുമായിരുന്നു. എന്നാൽ ഹുസ്ടനിലെ ആണുങ്ങൾ ഭാര്യമാർ ഉണ്ടാക്കുന്നത്‌ പിടിച്ചു പറിച്ചോണ്ട്പോയി നാട്ടുകാരെ നന്നാക്കും. എന്റെ ഭർത്താവാണെങ്കിൽ അങ്ങേരെ കഴിഞ്ഞു ആരും ഇല്ല എന്ന ഭാവമാണ്. എന്തെങ്കിലും പറയാൻ ചെന്നാൽ കടിച്ചു കീറും. നാട്ടുകാരുടെ മുന്നിൽ വലിയ മാന്യനാണ്. കൂടെ കിടക്കുന്ന ഭാര്യക്കല്ലേ ഭര്ത്താവിന്റെ രാപ്പനി അറിയുകയുള്ളു. കൂട്ടുകാരെന്നു പറഞ്ഞു കൂടെ നടക്കുന്നവരാണെങ്കിൽ കൂട്ടി കൊട് കാട്ടി കൊട് മണ്ടികോട് എന്ന രീതിയാണ്.  ദയവു ചെയ്യുത് ആരെങ്കിലും ഈ മലയാളി അസോസിയേഷൻ വലിച്ചോണ്ട് എവിടെ വേണമെങ്കിലും കൊണ്ടുപൊക്കോ ഒന്ന് സമാധാനമായി ജീവിച്ചാൽ മതി 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക