ഫീനിക്‌സ് : അരിസോണയിലെ ഗില്‍ബര്‍ട്ട് സിറ്റിയിലെ സൗത്ത് ഇന്ത്യക്കാരുടെ
കാലാസംസ്‌കാരിക സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ഫാള്‍ പിക്‌നിക് നവംബര്‍
5-ാം തീയതി ഗില്‍ബര്‍ട്ടിലെ ഡിസ്‌കവറി പാര്‍ക്കില്‍ വച്ച് നടക്കും. ബൈജു
ജോര്‍ജ് ജനറല്‍ കോര്‍ഡിനേറ്ററായും മിറ്റ്‌സി തിലക്കാടന്‍ കള്‍ച്ചറല്‍
കോര്‍ഡിനേറ്റരായും, ജോഷി ഫുഡ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.
പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും.