Image

മെറ്റാലിക്ക സംഗീത പരിപാടി മാറ്റിവെച്ചതിന് സംഘാടകര്‍ അറസ്റ്റില്‍

Published on 29 October, 2011
മെറ്റാലിക്ക സംഗീത പരിപാടി മാറ്റിവെച്ചതിന് സംഘാടകര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഫോര്‍മുല വണ്ണിന്റെ ഭാഗമായി സംഘടിപ്പിച്ച മെറ്റാലിക്ക സംഗീത പരിപാടി മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതിന് സംഘാടകനും മൂന്നുപേരും അറസ്റ്റിലായി.

സംഘാടകരായ ഡി.എന്‍.എ നെറ്റ് വര്‍ക്ക്‌സിന്റെ ജനറല്‍ മാനേജര്‍ രാജേഷ്, മറ്റംഗങ്ങളായ ഉമേഷ്, അശോക് സിംഗ്, സാവിയോ ഫലിയോ എന്നിവരാണ് പിടിയിലായത്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണു പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഷോ കാണാനെത്തിയവരോടു ശനിയാഴ്ചത്തേക്ക് പരിപാടി മാറ്റിവെച്ചെന്നു സംഘാടകര്‍ അറിയിച്ചതാണ് വിവാദമായത്.

ക്ഷുഭിതരായ ആരാധകര്‍ വേദിയിെല കസേരകളെല്ലാം നശിപ്പിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരിപാടി മാറ്റിയതെന്ന സംഘാടകരുടെ വാദം നിരാകരിച്ചാണ് പോലീസ് കേസെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക