Image

ഖനന അഴിമതി: ആന്ധ്രാമന്ത്രിയെ സി.ബി.ഐ ചോദ്യം ചെയ്‌തു

Published on 29 October, 2011
ഖനന അഴിമതി: ആന്ധ്രാമന്ത്രിയെ സി.ബി.ഐ ചോദ്യം ചെയ്‌തു
ഹൈദരാബാദ്‌:മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദ്ദന റെഢിയുള്‍പെട്ട ഖനന അഴിമതിയില്‍ ആന്ധ്രപ്രദേശ്‌ ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഢിയെ സി.ബി.ഐ ചോദ്യം ചെയ്‌തു. ജനാര്‍ദ്ദന റെഢിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിങ്‌ കമ്പനിക്ക്‌ ആന്ധ്രയുടെ അതിര്‍ത്തി മേഖലയില്‍ ഖനനത്തിന്‌ അനുമതി നല്‍കിയതാണ്‌ കേസ്‌. മൈനിങ്‌ ഓഫീസറായിരുന്ന ശ്രീലക്ഷ്‌മി ഐ.എ.എസ്സിനേയും സി.ബി.ഐ ചോദ്യം ചെയ്‌തിട്ടുണ്ട്‌. 2004-ലെ രാജശേഖര റെഢി മന്ത്രിസഭയില്‍ ഖനന മന്ത്രിയായിരുന്നു സബിത ഇന്ദ്ര റെഢി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക