Image

രാജീവ്‌ വധക്കേസ്‌: പ്രതികളുടെ ഹര്‍ജി തള്ളണമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

Published on 29 October, 2011
രാജീവ്‌ വധക്കേസ്‌: പ്രതികളുടെ ഹര്‍ജി തള്ളണമെന്ന്‌ കേന്ദ്രസര്‍ക്കാര്‍
ചെന്നൈ: രാജീവ്‌ വധക്കേസ്‌ പ്രതികളുടെ ഹര്‍ജി തള്ളണമെന്നും വധശിക്ഷ വധശിക്ഷ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മദ്രാസ്‌ ഹൈകോടതിയില്‍ സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച്‌ മദ്രാസ്‌ സത്യവാങ്‌മൂലം കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എം. രവീന്ദ്രനാണ്‌ നല്‍കിയത്‌. ഇതിനിടെ, ഗവര്‍ണറും രാഷ്ട്രപതിയും ദയാഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാറിന്‌ തീരുമാനമെടുക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാറാണ്‌ തീരുമാനമെടുക്കേണ്ടതെന്നും തമിഴ്‌നാട്‌ ആഭ്യന്തര സെക്രട്ടറി, ജയില്‍ വകുപ്പ്‌ ഐ.ജി, വെല്ലൂര്‍ ജയില്‍ സൂപ്രണ്ട്‌ എന്നിവര്‍ക്കുവേണ്ടി സംസ്ഥാന അഡ്വക്കറ്റ്‌ ജനറല്‍ നവനീതകൃഷ്‌ണന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക