Image

കര്‍ണാടക വ്യവസായ മന്ത്രി മുരുകേശ്‌ നിറാനിക്കെതിരെ ലോകായുക്ത കേസ്‌

Published on 29 October, 2011
കര്‍ണാടക വ്യവസായ മന്ത്രി മുരുകേശ്‌ നിറാനിക്കെതിരെ ലോകായുക്ത കേസ്‌
ബംഗളൂര്‍: കര്‍ണാടക വ്യവസായ മന്ത്രി മുരുകേശ്‌ നിറാനിക്കെതിരെയും ലോകായുക്ത പൊലീസ്‌ കേസെടുത്തു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം കാട്ടിയെന്നതാണ്‌ കേസ്‌.

നിറാനിയുടെ സഹോദരന്‍ എച്ച്‌. ആര്‍ നിറാനിയടക്കം എട്ട്‌ പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. പാഷ സ്‌പേസ്‌ ഇന്റര്‍ നാഷനല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ അലാം പാഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മന്ത്രിക്കെതിരെ കേസെടുത്തത്‌.

ഭൂമി വിവാദത്തില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ഒക്ടോബര്‍ 15മുതല്‍ യെദിയൂരപ്പ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക