Image

യുകെയില്‍ ഒഐസിസി കമ്മറ്റികള്‍ നിലവില്‍ വന്നു

Published on 29 October, 2011
യുകെയില്‍ ഒഐസിസി കമ്മറ്റികള്‍ നിലവില്‍ വന്നു
ലണ്‌ടന്‍: കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുവേണ്‌ടി നാഷണല്‍ കമ്മറ്റിയും റീജണല്‍ കമ്മറ്റി പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു.

അഡ്വ. എം.കെ. ജിനദേവ്‌ (രക്ഷാധികാരി), വിനോദ്‌ ചന്ദ്രന്‍ (പ്രസിഡന്റ്‌), ഷിബു ഫെര്‍ണാണ്‌ടസ്‌, അബ്‌ദുള്‍ ഖാദര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), ലക്‌സണ്‍ ഫ്രാന്‍സിസ്‌ കല്ലുമാടിക്കല്‍ (ജനറല്‍ സെക്രട്ടറി), സുരേഷ്‌ തുറവൂര്‍, ജോണ്‍ വര്‍ഗീസ്‌, ഡോ. ജോഷി തെക്കേകുറ്റ്‌ (സെക്രട്ടറിമാര്‍), സുജു കെ. ഡാനിയേല്‍ (ട്രഷറര്‍), ബിബി എലിസബത്ത്‌ (വനിതാ കണ്‍വീനര്‍) എന്നിവരടങ്ങിയ 21 പേരുള്ള നാഷണല്‍ അഡ്‌ഹോക്ക്‌ കമ്മറ്റിയെ തെരഞ്ഞെടുത്തു.

12 റീജണുകളിലും പ്രസിഡന്റുമാരെയും നിയമിച്ചു. പ്രസാദ്‌ കൊച്ചുവിള (ലണ്‌ടന്‍), ടോണി കുര്യന്‍ (വെയില്‍സ്‌), ബോബന്‍ ജോസഫ്‌ (സ്‌കോഡ്‌ലാന്‍ഡ്‌), ജിബിന്‍ ജോര്‍ജ്‌ (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌), ധനിക്‌ പ്രകാശ്‌ (സൗത്ത്‌ വെസ്റ്റ്‌), ബന്നി മാത്യു (നോര്‍ത്ത്‌ വെസ്റ്റ്‌), എബി മാത്യു (നോര്‍ത്ത്‌ ഈസ്റ്റ്‌), സ്റ്റെനി ചവറാട്ട്‌ (യോര്‍ക്‌ ഷെയര്‍ അഡൈ്വസ്‌ഡ്‌), നിര്‍മല ജോസ്‌ (ഈസ്റ്റ്‌ മിഡിലാന്‍ഡ്‌), ദിപേഷ്‌ സ്‌കറിയ (വെസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌), ബിജു സെബാസ്റ്റ്യന്‍ (ഈസ്റ്റ്‌ അങ്കിളിയ), ജോമോന്‍ കുന്നേല്‍ (സൗത്ത്‌ ഈസ്റ്റ്‌).

പുതിയ ഭാരവാഹികളെ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍, ഡിസിസി ജനറല്‍ സെക്രട്ടറിയും മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാനുമായ അഡ്വ. കെ.ആര്‍. മുരളീധരന്‍, എന്‍എസ്‌ യുഐ ദേശീയ ജനറല്‍ സെക്രട്ടറി ശരത്ത്‌ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ യുകെ പ്രസിഡന്റുമായ ബാവനാ ദാസ്‌ ഭടല്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച്‌ സന്ദേശം അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക