Image

`ഹേ,ഹേ,ഹോ,ഹോ' കോണ്‍സുലേറ്റിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രകടനം

Published on 21 December, 2013
 `ഹേ,ഹേ,ഹോ,ഹോ' കോണ്‍സുലേറ്റിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രകടനം
ന്യൂയോര്‍ക്ക്‌: `ഹേ,ഹേ,ഹോ,ഹോ' പരിഹാസശബ്‌ദം മുഴക്കി ഒരുപറ്റം തൊഴിലാളികള്‍, ഭൂരിപക്ഷവും വനിതകള്‍. മന്‍ഹാട്ടനിലെ ഫിഫ്‌ത്ത്‌ അവന്യൂവിനു സമീപമുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ തമ്പടിച്ച അവര്‍ വീട്ടുജോലിക്കാരുടെ കദന കഥകള്‍ പറഞ്ഞു. സംഗീത റിച്ചാര്‍ഡിനു പിന്തുണ പ്രഖ്യാപിക്കുകയും ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ഡോ. ദേവയാനി ഖോബ്രഗഡേയ്‌ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്‌തു.

നാഷണല്‍ ഡൊമിസ്റ്റിക്‌ വര്‍ക്കേഴ്‌സ്‌ അലയന്‍സിന്റെ നേതൃത്വത്തില്‍ ഒട്ടേറെ സംഘടനകളുടെ പ്രതിനിധികളും വീട്ടു ജോലിക്കാരുമാണ്‌ റാലിക്കെത്തിയത്‌. അറുപതില്‍പ്പരം പേര്‍. കുറ്റം ചെയ്‌ത ഡോ. ദേവയാനിക്ക്‌ ഇന്ത്യയും മാധ്യമങ്ങളും പിന്തുണ നല്‍കുന്നതില്‍
അവര്‍ വിസ്‌മയം പ്രകടിപ്പിച്ചു. അവര്‍ ഇരയുടെ രോദനം കേള്‍ക്കാന്‍ അവര്‍  അഭ്യര്‍ത്ഥിച്ചു. ഡോ. ദേവയാനിയെ അറസ്റ്റ്‌ ചെയ്‌ത രീതിയും വിവസ്‌ത്രയാക്കി പരിശോധിച്ചതുമൊന്നും തങ്ങള്‍ അംഗീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള പ്രതിക്ഷേധത്തില്‍ ഒരു വീട്ടുവേലക്കാരിയെ പീഡിപ്പിച്ച കാര്യം മുങ്ങിപ്പോകാന്‍ പാടില്ല- പ്രധാന സംഘാടക യൊമാര വെലസ്‌ പറഞ്ഞു.

`ഇന്ത്യാ ഗവണ്‍മെന്റ്‌ ഡോ. ദേവയാനിയെ സംരക്ഷിക്കുന്നത്‌ ലജ്ജാകരമാണ്‌. സംഗീതയും ഇന്ത്യന്‍ പൗരന്‍ തന്നെയല്ലേ?' വെസ്റ്റ്‌ ബംഗാളില്‍ നിന്നു വന്ന നീലോല്‍പല്‍ ദാസ്‌ ചോദിച്ചു. ഹോട്ടല്‍ ജീവനക്കാരനാണ്‌ ദാസ്‌. പ്രതിക്ഷേധത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യക്കാരനായ സുബാഷിഷ്‌ ബറുവ ഇത്‌ സംഗീത പ്രശ്‌നം മാത്രമല്ലെന്നു പറഞ്ഞു. ഗ്രീന്‍ കാര്‍ഡും മറ്റും മോഹിപ്പിച്ച്‌ ആളുകളെ കൊണ്ടുവന്ന്‌ ഇവിടെ ചൂഷണം ചെയ്യുന്നു. ചൂഷണത്തിനെതിരേയുള്ള നടപടിയാണ്‌ അമേരിക്ക എടുത്തത്‌. മറ്റൊരു രാജ്യത്തെ നിയമം ലംഘിച്ച ഡോ. ദേവയാനിയെ ഇന്ത്യ സംരക്ഷിക്കുന്നത്‌ ലജ്ജാകരമാണ്‌- ബറുവ പറഞ്ഞു. ബുറുവയും ഹോട്ടല്‍ ജീവനക്കാരനാണ്‌.

ഇന്ത്യക്കാരായി ഇവരെ മാത്രമാണ്‌ അറുപതില്‍പ്പരം പേര്‍ പങ്കെടുത്ത റാലിയില്‍ കണ്ടത്‌. ബംഗ്ലാദേശില്‍ നിന്നു വന്ന നഹര്‍ ആലം 15 വര്‍ഷം മുമ്പ്‌ ഇതേ സ്ഥലത്തുവന്ന്‌ അഞ്ചുമണിക്കൂര്‍ കാത്തുനിന്നത്‌ അനുസ്‌മരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടുവേലക്കാരി സഹായാഭ്യര്‍ത്ഥനയുമായി കരഞ്ഞപേക്ഷിച്ചപ്പോള്‍ എത്തിയതാണ്‌. പക്ഷെ കാത്തുനിന്നിട്ടും അവരെ കാണാനായില്ല. ഉദ്യോഗസ്ഥര്‍ അവരെ കയ്യോടെ ഇന്ത്യയിലേക്ക്‌ മടക്കി അയച്ചു. അവരുടെ ചിത്രം കണ്ടപ്പോള്‍ ശരീരത്തില്‍ മാംസപേശികള്‍ പോലും ഇല്ലെന്ന്‌ തോന്നി.

താനും വീട്ടുജോലിക്കാരിയായിരുന്ന കാര്യം അവര്‍ അനുസ്‌മരിച്ചു. ബേസ്‌മെന്റിലെ മുറിയില്‍
ഹീറ്റില്ലാതെ വിറച്ചാണ്‌ ജീവിച്ചത്‌. തിരിഞ്ഞുനോക്കാന്‍ ഒരാളുമില്ലായിരുന്നു.

ഇന്ത്യയ്‌ക്കോ, നയതന്ത്ര പരിരക്ഷയ്‌ക്കൊ ഒന്നും തങ്ങള്‍ എതിരല്ല. പക്ഷെ നയതന്ത്രപരിരക്ഷയെ തെറ്റു ചെയ്യാനുള്ള ലൈസന്‍സായി കാണരുത്‌.

വീട്ടുവേല ഒരു ജോലിയായി ജനങ്ങള്‍ കാണുന്നില്ല എന്നതാണ്‌ അടിസ്ഥാന പ്രശ്‌നമെന്നു യൊമാര വെലസ്‌ പറഞ്ഞു. അത്‌ അംഗീകരിക്കാനാവില്ല. മറ്റേത്‌ ജോലിയും പോലെ അഭിമാനകരമായ ജോലി തന്നെയാണിത്‌.

വീട്ടുവേലക്കാരിയായതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ മറ്റൊരു സ്‌ത്രീ എന്തു ജോലി ചെയ്യാനും തനിക്ക്‌ മടിയില്ലെന്നു പറഞ്ഞു. പക്ഷെ ആക്ഷേപവും അപമാനവും പറ്റില്ല. അംഗീകരിക്കുകയുമില്ല. വീട്ടുവേലക്കാരിയും ആരുടെയെങ്കിലും അമ്മയും സഹോദരിയുമൊക്കെയാണ്‌.

എ-3 വിസയില്‍ വീട്ടുവേലക്കാരെ കൊണ്ടുവന്ന്‌ നയതന്ത്രജ്ഞര്‍ ചൂഷണം ചെയ്യുന്നത്‌ അമേരിക്കയൊട്ടാകെ നടക്കുന്നുണ്ടെന്നു പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. സംഗീതയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. ചൂഷകരായ നയതന്ത്രജ്ഞര്‍ ലജ്ജിക്കണം.

നേപ്പാളികളുടെ സംഘടനയായ `അധികാറിന്റെ' പ്രതിനിധി പ്രാര്‍ത്ഥന ഗുരുഗും ഡോ. ദേവയാനിയെ അറസ്റ്റ്‌ ചെയ്‌ത രീതിയെ അപലപിച്ചു. പക്ഷെ അത്‌ സംഗീതയുടെ കാര്യം മറക്കാനുള്ള ന്യായീകരണമല്ല.

റാലിയില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്ന്‌ പറഞ്ഞ AFL- CIO പ്രതിനിധി ബ്രന്‍ഡന്‍ ഗ്രിഫിത്ത്‌ ന്യൂയോര്‍ക്കിലെ ഒരു മില്യന്‍ തൊഴിലാളികളുടെ പിന്തുണ വാഗ്‌ദാനം ചെയ്‌തു.

വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സംഗീതയ്‌ക്കും നാട്ടിലുള്ള അവരുടെ കുടുംബത്തിനും നഷ്‌ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും റാലി ആവശ്യപ്പെട്ടു.

വീട്ടുവേലക്കാര്‍ ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ ജോലി ചെയ്യുന്നവരാണെന്ന്‌ വര്‍ക്കേഴ്‌സ്‌ അലയന്‍സിന്റെ വക്താവ്‌ ടിഫനി വില്യംസ്‌ ചൂണ്ടിക്കാട്ടി. അവര്‍ പ്രതിക്ഷേധവുമായി പുറത്തിറങ്ങുന്നത്‌ അത്ര സാധാരണ സംഭവമല്ല. അവരെ ഹീറോയായി കണക്കാക്കുന്നതിനു പകരം പലപ്പോഴും വില്ലന്മാരായിട്ടാണ്‌ മാതൃരാജ്യവും മാധ്യമങ്ങളും ചിത്രീകരിക്കുന്നത്‌. സംഗീതയുടെ കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്‌ അവരെ ചൂഷണം ചെയ്‌ത ഉദ്യോഗസ്ഥയിലാണ്‌- അവര്‍ പറഞ്ഞു. നിയമം ശക്തമായിത്തന്നെ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 `ഹേ,ഹേ,ഹോ,ഹോ' കോണ്‍സുലേറ്റിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രകടനം
Join WhatsApp News
A.C.George 2013-12-21 01:55:41
No matter who you are. Justice must be served. Let the law of the land take its course.
Stand for the weak, exploited. Stand as a voice for the voiceless. No diplomatic immunity for the crime, no loop holes to escape. All must be treated equal. Just follow the basic princiiples of life, law and order situation. My moral support and prayers for Sangeetha
Janapriyan 2013-12-21 05:57:52
See, now we know there is another side of the story.  Local politicians and cheap politicians who call Asianet and channels in saying what you want to say, please understand the other side of the story too.  Most of the people including leaders are trying to gloirify Devayani.  Nobody sees the agony of Sangeetha.  Dear friends, try to see all angles of the story and make comments.
mathews 2013-12-21 06:09:32
മുംബൈ ആദർശ് ഫ്ലാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതികളിൽ ഒരാളായ, മഹാരാഷ്ട്ര IAS കേഡറിൽ നിന്നും വിരമിച്ച ഉത്തം ഖോബ്രഗഡയുടെ മകളാണ് ദേവയാനി ഖോബ്രഗഡ, അതുകൊണ്ടാണ് ദേവയാനിയുടെ അറസ്റ്റ് കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേന്ദ്രത്തിനു ഇത്ര പൊള്ളിയത്..!!! ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട് ,ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. തെറ്റ് ചെയ്തവരും നിരപരാധികളും എല്ലാം ഇതിലുല്പെടും. സൗദി ആശുപത്രിയിൽ ഗർഭിണി മരിച്ചതിനു നേഴ്സ്മാര്‍ ജയിൽവാസം അനുഭവിക്കുന്നില്ലേ, കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ എത്രയോ നാവികർ ഇനിയും രക്ഷ പെടാതെ നരകിക്കുന്നില്ലേ? ഗൾഫുനാടുകളിൽ എത്രയോ ഡ്രൈവർമാർ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പോലും ജയിലിലല്ലെ? ഇവരുടെയെല്ലാം ബന്ധുക്കൾ മുട്ടാത്ത വാതിലുകൾ ബാക്കി ഇല്ല; ഇവരെയൊന്നും ആര്‍ക്കും തന്നെ വേണ്ട. കാരണം ഇവരൊക്കെ പാവം തൊഴിലാളികൾ അല്ലെ, വെറും സാധാരണക്കാർ! അവരൊക്കെ ജയിലിൽ കിടന്നു മരിച്ചോട്ടെ .....കുഴപ്പമില്ല... ജോലിക്കാരിക്ക് നേരെ ചൊവ്വേ ശമ്പളം കൊടുക്കാത്ത ആയമ്മയെ പോലീസ് പിടിച്ചപ്പോ ചിലര്‍ക്കൊക്കെ പൊള്ളി , വലിയ വിഷമം ആയി പോയി!!! അവരെ അറസ്റ്റ് ചെയ്ത രീതി നമ്മുടെ വീക്ഷണത്തിൽ തെറ്റാണെങ്കിൽ പോലും അതിനെക്കാൾ വലിയ കുറ്റമല്ലേ ഒരു തൊഴിലാളിക്ക് നിശ്ചയിച്ച മിനിമം വേതനം പോലും നല്കാതെ വഞ്ചിക്കുന്നത്? സാമ്രാജ്യത്വ കഴുകന്മാരായ അമേരിക്കക്കെതിരായി എല്ലായ്പ്പോഴും നില കൊള്ളുമ്പോഴും ചില സത്യങ്ങള്‍ നമ്മള്‍ മറക്കരുത്... (courtesy/fb)
Thomas 2013-12-21 06:16:04
The real other side of the story is Sangeetha got what she wanted- green card at American taxpayer's expense. Her family is here again at american tax payer's expense. These non-Indians are laughing at India exploiting the situation. Indian americans like you joining them with moral or immoral support. 
Abraham 2013-12-21 06:27:17
ഇവളെ പോലെ അധികാരവും പിടിപ്പു ള്ള വരെയും ശിക്ഷിക്കാൻ നട്ടെല്ലുള്ള നിയമം അല്ലെങ്കിൽ നടപ്പാക്കാൻ നട്ടെല് ഉള്ള അധികാരികൾ ഇന്ത്യയില ഇല്ല.അതിനു അമേരിക തന്നെ വേണ്ടി വന്നു ..നിയമത്തിനു അമേരികയിൽ കടലാസ് വിലയല്ല .വീട്ടു ജോലിക് കൊണ്ട് പോയ സ്ത്രീയെ കൊണ്ട് അടിമയെ പോലെ പണിയെടുപ്പിച്ച ഇവളെ ഒരികളും ശിക്ഷികണ്‍ ഇന്ത്യ സർകാർ ശ്രമില്ക്കില്ല .മറിച്ച് ഇരയുടെ പേരില് കള്ള കേസ് ഉണ്ടാക്കി അവരെ ശിക്ഷിക്കാനാണ് എല്ലാവര്ക്കും താല്പര്യം .ഇന്ത്യ യിൽ അധികരികല്ക് ഒരു നിയമവും പാവപ്പെട്ടവന് വേറൊരു നിയമവും. എന്ത് തെടിതരത്തിനും സപ്പോർട്ട് ചെയ്യാൻ അമേരിക്കയിലെ കുറെ വൃത്തികെട്ട മലയാളികളും
Tom abraham 2013-12-21 07:44:17
Hey, ho, hey, congratulations the Union who organized. Thanks,
E malayalee editors for the pictures.
Let us fix India s problems first. Corrupt politicians easily escape.
They come to the US too. Can get transferred to the UN to hide there. Who is running the UN with 25 percent funds ? India ?
Sangeeta, wish you a good fortune. These Indians, nurses s husbands, forming fomas and fockanas don't have permission from their nurse wives, or the courage to protest. Some of them are church-going hypocrites Celebrating Christmas now.
PT Kurian 2013-12-21 07:53:11
This is the American system where Rich and poor are equal before the legal system where as Indian legal system protects rich and powerful and highly connected people. Shame on us.
Alex Vilanilam 2013-12-21 08:26:12
Soon America will find out how many will cheat India and America using the laws introduced for labor exploitation and human rights. Many who are in USA under L1 and H1 visas may use these laws to get 'Green Card' in USA, unless both India and USA correct its existing laws and rules pertaining to foreign nationals and outsourced agencies. 
'Justice for All' term must be for protecting the innocents and law abiding citizens. 
Ponmelil Abraham 2013-12-21 09:28:18
Irrespective of the position of the individual in the society, justice must be served. Devayani must be punished for the injustice as well as the crime she committed and Sangeetha should get the protection of the law of the land. I give full support for the victim Sangeetha.
Tom abraham 2013-12-21 10:33:21
Hey, ho, hey, united workers. Congratulations. Indian malayalee community, their organizations are run by cowards, husbands of nurses working hard for them. They only know to drink and dance according to the establishment.  America. Will take care of Sangeeta and other millions. Who is supporting the UN, with 25 percent of the funds where the diplomat can hide ?
anthappan 2013-12-21 18:58:53
Sangeeta Richard, who is from Kerala (according to a report in The Indian Express), was hired by Devyani in November 2012. The 42-year-old is married to Philip, who is a driver at the Mozambique Embassy in New Delhi. Moreover, it has also been reported that Richard's father-in-law was employed at the US Embassy and her mother-in-law has also worked with personnel of the US government.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക