Image

ലുക്കിലെങ്കിലും ഒരു ബുദ്ധി ജീവി ചമയണമായിരുന്നു: തമ്പി ആന്റണി

Published on 21 December, 2013
ലുക്കിലെങ്കിലും ഒരു ബുദ്ധി ജീവി ചമയണമായിരുന്നു: തമ്പി ആന്റണി
(കേരളത്തിലെ ജൂറി അവഗണിച്ച പാപ്പിലിയോ ബുദ്ധക്ക് ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ സെല്‍ക്ഷന്‍ കിട്ടിയ പശ്ചാത്തലത്തില്‍ നിര്‍മാതാവും നടനുമായ തമ്പി ആന്റണിയുടെ പ്രതികരണം)

ന്യു യോര്‍ക്കില്‍ നിന്ന് സംവിധാനത്തിലും ചായാഗ്രഹണത്തിലും. ബിരുദം നേടിയ ജയന്‍ ചെറിയാന്‍ മലയാളം സിനിമയെടുക്കാന്‍ പാടില്ലായിരുന്നു എന്നാണോ കേരളത്തിലെ തലമൂത്ത സിനിമാ കാര്‍ന്നവന്മാര്‍ പറയുന്നത്.
അതോ ഫിലിം സ്‌കൂളില്‍ കുട്ടികളെ സിനിമാ പടിപ്പിക്കുന്നതോ. അങ്ങനെയുള്ള ഒരമേരിക്കന്‍ പൗരന്‍ മലയാളം സിനിമയെടുക്കാന്‍ പാടില്ലായിരുന്നു?
സംവിധായകരും നിര്‍മ്മാതാക്കളും അമേരിക്കാന്‍ പൗരന്‍മാരായതുകൊണ്ട് മാത്രം നാഷണല്‍ അവാര്‍ഡിന് ഒരു നല്ല സിനിമ പരിഗണിക്കാതിരിക്കുമ്പോള്‍ അങ്ങനെയൊക്കെയല്ലെ ചിന്തിക്കാന്‍ വഴിയുള്ളൂ. അപ്പോള്‍ അങ്ങനെയുള്ള സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും അവാര്‍ഡ് നിഷേധിക്കുന്നതിനു തുല്ല്യമല്ലേ ഈ തീരുമാനം.
പണ്ടെങ്ങോ എഴിതിയ പുരാവസ്തു നിയമങ്ങളില്‍ കടിച്ചുതൂങ്ങി കിടക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ കാര്യമാണെങ്കില്‍ അതിലും കഷ്ട്ടമാണ്. അവര്‍ ഈ സിനിമയെ മുളയിലെ ഞ്ഞുള്ളിക്കളയാമെന്നു കരുതിയെന്ന് തോന്നുന്നു. അതോ നിര്‍മ്മാതക്കളായ് ഞാനും പ്രകാശ് ബാരെയും അമേരിക്കന്‍ പൌരന്മാരായതു കൊണ്ടാണോ.
ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് ജയന്‍ ഇങ്ങെനെ ഒരു സംരഭത്തിനു വഴങ്ങിയത്. അമേരിക്കന്‍ യുനിവെര്‍സിറ്റിയില്‍ സിനിമ പഠിപ്പിക്കുന്ന ഒരേ ഒരു മലയാളിയെ എന്റെ അറിവിലുള്ളൂ അദ്ദേഹത്തോട് മലയാളത്തില്‍ രാജ്യാന്തിര തലത്തില്‍ ശ്രദ്ധിക്കുന്ന ഒരു സിനിമയെടുക്കണമെന്ന് ഞാനാണ് ആദ്യം പറഞ്ഞത്.
പ്രകാശ് ബാരെയോടു പറഞ്ഞപ്പോഴേ അദ്ദേഹം എല്ലാ സഹായ സഹകരങ്ങളും വാഗ്ദാനം ചെയിതു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് ഞങ്ങള്‍ മലയാളത്തെ അല്ലെങ്കില്‍ മലയാള സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട് മാത്രമാണ്.
ആവശ്യത്തിനും അനാവശ്യത്തിനും ഒരന്ധമായ അമേരിക്കന്‍ വിരോധം നമ്മുടെയൊക്കെ രക്തത്തില്‍ അലിഞ്ഞു കിടക്കുന്നതുപോലെ. ഇപ്പോഴത്തെ ഐഫോണ്‍ തലമുറ കുറച്ചൊക്കെ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. എന്നാലും പഴയ തലമുറക്ക് പണ്ട് റഷ്യയുടെ കൂടെ നിന്ന് ഇന്ദിരാ ഗാന്ധി സോഷ്യലിസം ഉണ്ടാക്കിയപ്പോള്‍ നമുക്ക് അമ്ബാസിഡര്‍, ഫീയെറ്റു കാറുകളും ഷേവ് ചെയാന്‍ സെവനൊ ക്ലോക്ക് ബ്ലൈടും മാത്രമാനുണ്ടായിരുന്നത് എന്ന കാര്യം. അത്ര പെട്ടന്ന് മറക്കാന്‍ പറ്റില്ലല്ലോ.
മലയാളികള്‍ അംഗീരിക്കാഞ്ഞതുകൊണ്ടു മാത്രമാണ് ഈ ചിതം ഒരു ഇന്‍ഡോ അമേരിക്കാന്‍ ചിത്രമായി പല മത്സരങ്ങള്‍ക്കും അയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതുതന്നെ. അങ്ങനെ പൂര്‍ണമായി കേരളത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദിവാസികളുടെ കഥ പറയുന്ന ചുരിക്കിപറഞ്ഞാല്‍ മലയാളമണ്ണിന്റെ മണമുള്ള ഈ മലയാള സിനിമ അമേരിക്കയുടെതും കൂടിയായി എന്നുവേണം പറയാന്‍. അല്ലെങ്കില്‍ അങ്ങെനെ ആക്കേണ്ടി വന്നു എന്നു പറയുന്നതാവും പരമമായ സത്യം.

പ്രിയപ്പെട്ട ജയന്‍ ചെറിയാന്‍, നിങ്ങള്‍ക്ക് കുറെ അബദ്ധങ്ങള്‍ പറ്റി . ഒന്നാമത് ലുക്കിലെങ്കിലും ഒരു ബുദ്ധി ജീവി ചമയണമായിരുന്നു. താടിയോ മുടിയോ എന്തെങ്കിലും ഒന്ന് വളര്‍ത്താമായിരുന്നില്ലേ. അല്ലെങ്കില്‍ പേരിലെങ്കിലും ഒരു കിടിലന്‍ അഷരം. അതുമില്ല . ആ കൊറിയാക്കാരന്‍ കിന്‍ കി. ടുക്കിനെ കണ്ടു പഠിക്കൂ. ഒരഷരം പോലും ഇഗ്ലീഷ് അറിയാതെ കേരളത്തെ ഞെട്ടിച്ചില്ലേ. ഈ ഡുക്കിന്റെ ബോറന്‍ ഒരു ഡോക്കുമെന്റിയും പ്രസംഗവും ഈയുള്ളവന്‍ രണ്ടായിരത്തി പത്തിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കേട്ടതും കണ്ടതുമാണ്.. അദ്ദേഹം പ്രധിഭയാണ് അത്യുഗ്രന്‍ സിനിമ എടുത്തിട്ടുണ്ട് അതൊക്കെ സമ്മതിക്കുന്നു.
എന്നാലും ഒരു മലയാളി വളെരെയധികം ശ്രദ്ധിക്കപ്പെടാന്‍ സാധ്യതെയെങ്കിലും ഉള്ള ഒരു സിനിമയാണ് എടുത്തെതെന്നു മനസിലാക്കാനുള്ള വിവരമെങ്കിലും ഇല്ലാതെ പോയല്ലോ കേരളത്തിലെ പ്രതിഭകള്‍ക്ക്. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അഗീകാരങ്ങള്‍ അറിയുബോള്‍ എന്നെപ്പോലെയുള്ള ഒരു സാധാരണ പ്രേഷകന്‍ അങ്ങേനെയല്ലേ ചിന്തിക്കുകാന്‍ വഴിയുള്ളൂ. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനു മുന്‍പ് പല ഇന്ത്യന്‍ ചിത്രങ്ങളും രാജ്യാന്തര അംഗീകാരം നേടിയിട്ടില്ല എന്നല്ല പറയുന്നത്. ആ ചിത്രത്തിനൊക്കെ കേരളത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് . ലോക പ്രശസ്തമായ് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പപ്പീലിയോ ബുദ്ധക്ക് പനോരമ സെലെക്ഷന്‍ കിട്ടിയത് ഒരു ചെറിയ കാര്യമല്ല എന്നുകൊണ്ട് മാത്രമാണ് ഇത്രയും പറഞ്ഞത്. അതായത് ലോകസിനിമയില്‍നിന്നു തിരഞ്ഞടുത്ത പത്തൊന്‍പതു സിനിമകളില്‍ ഒന്ന്. വര്‍ഷങ്ങളായി ഒരു മലയാളം പടത്തിനും കിട്ടാത്ത അംഗീകാരമാണ് ഇതെന്ന് കേരളത്തിലെ പ്രേഷകരെങ്കിലും സമ്മതിക്കാതിരിക്കില്ല.

Join WhatsApp News
വിദ്യാധരൻ 2013-12-21 15:53:20
നിങ്ങള് ചൂട് പിടിച്ചിട്ടു കാര്യം ഇല്ല തമ്പി ആന്റണി. ജനനി മാസികയുടെ ആഘോഷ വേളയിൽ ശ്രി. പെരുമ്പടവം ശ്രീധരൻ പറഞ്ഞ ഒരു കാര്യം വായനക്കാരെ സൃഷ്ടിക്കുന്നത് എഴുത്തുകാരു തന്നെയാണ്. അല്ലാതെ വായനക്കാർ എഴുത്തുകാർ എഴുതി വിടുന്നത് ഒക്കെ വായനക്കാർ വായിച്ചുകൊള്ളണം എന്നൊക്കെ വാശിപിടിച്ചാൽ ഞങ്ങൾ വായനക്കാർ അത് വായിക്കുകയും ഞങ്ങൾക്കു തോന്നുന്ന വിധത്തിൽ പ്രതികരിക്കുകയും ചെയ്യും. സിനിമയുടെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. നിങ്ങൾക്ക് കോടികണക്കിന് ഡോളർ മുടക്കി പരസ്യം കൊടുക്കുകയോ, നൂറു കണക്കിന് അവാർഡ്  വാങ്ങിക്കുകയോ , ഏതു രാജ്യത്ത് അയച്ചു അംഗീകരം വാങ്ങിക്കുകയും ചെയ്താലും, നിങ്ങളുടെ സിനിമയിലെ കഥ കാണികളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചു അവന്റെ ജീവിതാനുഭവങ്ങളും സങ്കൽപ്പങ്ങളുമായി സംവദിക്കാത്തടത്തോളം കാലം അതിനു വലിയ ആയുസില്ല.  ഇതിന്റെ ഒന്നാമത്തെ പ്രശ്നം ഇതിന്റെ പേരുതന്നെയാണ്. ആ പേര് ഒരു സംസ്ക്രത പദംപോലെ ആർക്കും   മനസിലാകാതെ വേറിട്ട്‌ നില്ക്കുന്നു.    നിങ്ങൾ ഒക്കെ നല്ല മനുഷ്യരാണ്. നിങ്ങൾ നല്ല കാര്യങ്ങളാണ് കവിതയിലൂടയും സിനിമയിലൂടയും പറയാൻ ശ്രമിക്കുന്നത്. പക്ഷേ കേൾക്കുന്നവർക്കും, കാണുന്നവർക്കും, വായിക്കുന്നവർക്കും മനസിലാകുന്നില്ല എങ്കിൽ എന്ത് പ്രയോചനം. എല്ലായിപ്പോഴും രതിദെവിയെയും പണിക്കവീട്ടിലിനേം പൊരുള് തിരിക്കാൻ വിളിക്കുന്നതും ശരിയല്ല.  പാപ്പിലിയോ ബുദ്ധ എന്ന പേരിന്റെ അർഥം എത്ര പേർക്ക് അറിയാം എന്ന് നിങ്ങൾ ഒരു അന്വേഷണം  നടത്തി നോക്കുക! അപ്പോൾ അറിയാം യഥാർത്ഥ സത്യം. നിങ്ങൾ ഈ സിനിമയിലൂടെ ദളിത്‌ വർഗ്ഗത്തിന്റെ കഥ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരും പോലും ഇത് കാണുകയോ അറിയുകയോ ചെയ്യുത് കാണുകയില്ല എന്നതായിരിക്കും സത്യം.  കേരളത്തിലെ സെൻസർ ബോർഡിൽ ഇരിക്കുന്നവർ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ അവരും സാധാരണക്കാരുടെ കാര്യം ഓർത്തിരിക്കും . നിങ്ങൾ ചിലപ്പോൾ എഴുതുന്ന കവിത ഞാൻ വായിക്കാറുണ്ട് . അത് ആശാന്റെ കവിതകളെപോലെ ആശയ ഗാംമ്പിര്യം ഉള്ളതോ, ഉള്ളൂരിന്റെ ശബ്ടാടിത്യമോ ഒന്നും ഇല്ലങ്കിൽ തന്നെ, നാട്ടിലെ സാധാരണ മനുഷ്യജീവിതത്തിന്റെ ചില നേർകാഴ്ചകൾ അതിൽ കാണാൻ സാധിക്കും. അപ്പോൾ ഞങ്ങൾ പാടികൊണ്ട് നടക്കും, "കാനന ചോലയിൽ ആട് മേക്കാൻ ഞാനും വരട്ടയോ നിന്റെ കൂടെ എന്നോ" അല്ലെങ്കിൽ "കദളി വാഴ കയ്യിലിരുന്നു കാക്കയോന്നു വിരുന്നു വിളിച്ചു, വിരുന്നു കാരാ വിരുന്നു കാര വന്നാട്ടെ" എന്നൊക്കെ . പാപ്പില്ലാ ബുദ്ധയും, പൊളിമൊർഫിസവും ഒക്കെ ഐൻസ്റ്റൈന്റെ തിയറി ഓഫ് റിലെട്ടിവിറ്റിപോലെ സാധാരണക്കാരായ ഞങ്ങളുടെ മേധയിൽ പ്രവേശിക്കാൻ പാടാ.

സസ്നേഹം 
വിദ്യാധരൻ 
George Bathery 2013-12-21 18:42:18
Vidyadharan's comment always degrade the forward moving sector of writers, artis and ambitious intellectuals, vidyadharan always become the self propagating leader of common readers. Of course common readers need Ma- publications, Ma standard rhymes. But those readers should not try to teach or advice well known art or literature works. If such a mockery occurs, worlds renowned cinemas ,novels, stories or poems won't be generated. It will lead to the dark era again. Vidyadharan can read, appreciate what he likes better, but please do not try to misguide the category of artists who keep pace with world renowned writers. Probability cure always points that 20% people above average, 60% average and 20% below average. The above average sector should be aimed always. If anybody did not study well at school and college or if they wasted time in simply accumulating worldly wealth ignoring high level intellectual efforts, they should always stand behind the above average in all fields. Don't ridicule world classics and those who create those kind of works. George Bathery
John Varghese 2013-12-21 20:50:06
Writers must be prepared to be criticized. All the classics reached it's stature because of the readers.  George Bathery's argument doesn't make any sense.  Readers play a big role in shaping up the destiny of the writer. It is not good always depending on the award to attain the classical stature. It is only a factor. We need people like Vidyadharan to engage writers and readers into creative discussion.   
Jack Daniel 2013-12-21 20:57:55
"Ma- publications, Ma standard rhymes" once I get drunk, this is the language I use.  Cheers Mr. George Bathary. You are also an intellectual like me because we talk the same language.
George Bathery 2013-12-22 06:12:10
There should be the credibility to criticize creations, most of the emalayalee commentators are not the icons to be taken as good models or guides in this field, we need M. Krishnana Nair type of criticizers, vidyadharan is a bogus commentator, one who wants to shorten the length of writers or stretch the height of writers to fit his poor literary couch. Good publications should not encourage this silly commentators to degrade the morale of genuinely gifted artists and writers. Emalayalee is becoming like a painkily magazine when they encourage vidhyadharan type of commentators to camouflage as good critics, to be good critic look to Sukumar Azhikode, Prof Sanu, G, Prof. M Leelavathy so and so. In America we do not hava any good crtic, Emalayalee should seek the help of good critics from Kerala, if they are genuinely interested in helping the readers for their creative lift.
Anthappan 2013-12-22 07:30:32

There is a move in America by a group of people and organizations who claims to be writers and guardians of literature to take the genes of literature and change the genetic engineering of it and redefine it.  The organization consists of business people, some elite (?) class writers who have been consistently dumping gibberish into the literature and degrade it.  These people cannot stand when people like Vidhyadharan stands up to them.  Instead of fighting back with genuine arguments, they try to silence the person who writes it and media which publish it by intimidation and other tactics. It looks like George Bathery is hired to do that dirty job.  We wait and see how it develops.

vayanakkaran 2013-12-22 10:30:48
ശ്രീ ജോര്ജ് ബത്തേരി - എം. കൃഷ്ണൻ നായർ ഇവിടെ മലയാള പത്രത്തിൽ എഴുതിയ വിമർശനങ്ങൽ ശരിയായ നിരൂപണങ്ങളായിരുന്നില്ല. അതൊരു തരാം സാഹിത്യമൂല്യ്മില്ലാത്ത ചീത്ത് വിളികളായിരുന്നു. ലോക ക്ലാസ്സിക്കുകളെ കുറിച്ച് പരഞ്ഞ് ഇവിടത്തെ എഴുത്തുകാരെ പുച്ഛിക്കൽ. താങ്കളെപോലെ പലര്ക്കും അത് ഇഷ്ടമായിരുന്നു. വിദ്യാധരൻ ആരേയും ചീത്ത വിളിക്കുന്നില്ല. അദ്ദേഹം കൃതികളെയാണ് വിമർശിക്കുന്നത്.  താങ്കള്ക്ക് അതിനോറ്റ് യോജിക്കാതിരിക്കം. അത് താങ്കളുടെ അവകാശം. എന്നാൽ ഇമാലയളിയെ പൈങ്കിളി എന്ന് വിളിക്കയും വിധ്യാധരനെ അദ്ദേഹത്തിന്റെ കർമ്മത്തിൽ നിന്നും മാറണമെന്ന്  പറയാൻതാങ്കള്ക്ക് അവകാശമുണ്ടൊ? ഇവിടെ വായനക്കാർ കുറവാണു. അത് സത്യമാണ്. അത്കൊണ്ടാണു ചവർ സാഹിത്യങ്ങൾ ഉണ്ടാകുനത്. എല്ലാം ഒരു കുട്ടയിൽ കിടക്കുന്നു. നല്ലതും ചീത്തയും. വായിച്ച് വിദ്യാധരനെ പോലുള്ളവർ കമന്റ് പറയുന്നത് എഴുത്തുകാര്ക്ക് അനുഗ്രഹമാണ്.
അത് തടയാതിരിക്കാൻ സന്മനസ്സ് കാണിക്കുക.


വിദ്യാധരൻ 2013-12-22 14:27:35
"വ്യക്തിക്കെന്നപോലെ സമൂഹത്തിനുമുണ്ട് ചേതസ്സിനു രണ്ടു പ്രതലങ്ങൾ. സമൂഹബോധപ്രതലത്തിൽ അതിന്റെ മൂല്യസങ്കൽപ്പങ്ങളും സംസ്ക്കാര സങ്കൽപ്പങ്ങളും സംസ്കരണപദ്ധതികളും വർത്തിക്കുന്നു. സമൂഹാബോധപ്രതലത്തിലാണ് പരിണാമങ്ങൾക്കും നവോത്ഥാനങ്ങൾക്കും വികാസങ്ങൾക്കും വിപ്ലവങ്ങൾക്കും വേണ്ടിയുള്ള മഥനങ്ങൾ.  അമൃതകുംഭാവാഹകരായി ചിലസമൂഹംഗങ്ങൾ ഭവിക്കുന്നു. സ്വന്തം കാലഘട്ടം ചിലപ്പോൾ അവരെ തിരിച്ചറിയുകയില്ല. വിഷവാഹരെ അമൃതവാഹകരായി തെറ്റ്ദ്ധരിച്ചെന്നും വരും. ഒരു കാലത്ത് രക്ഷകരെന്നു അംഗീകരിക്കപെട്ട നേതാക്കാന്മാരും പ്രതിഭാശാലികൾ എന്ന് അംഗീകരിക്കപെട്ട കലാസാഹിത്യകാരന്മാരും, പിന്നൊരു കാലത്ത് വഞ്ചകരെന്നും കപടവേഷക്കാരെന്നും തിരിച്ചറിയപ്പെട്ടെക്കാം. സ്വന്തം ഘാലഘട്ടത്തിൽ ബഹിഷ്ക്രിതരൊ അജ്ഞാതരൊ ആയിരുന്നു ചിലർ പില്ക്കാലത്ത് സത്യദർശകരായി വാഴത്തപ്പെട്ടുവെന്നും വരാം" (കാലഘട്ടവും ആദിപ്രരൂപങ്ങളും - പേജു 33 -ഡോക്ടർ. എം. ലീലാവതി) ജോർജു ബത്തേരി ഡോക്ടർ. എം. ലീലാവതിയെ എടുത്തു പറഞ്ഞത്കൊണ്ട് അവരുടെ പുസ്തകത്തിലെ ഒരു ഭാഗം  ഉദ്ധരിച്ചു എന്ന് മാത്രം. സമയം വരുമ്പോൾ നിങ്ങളുടെ ഇഷ്ട നിരൂപകരെ അവരുടെ കുഴിമാടങ്ങളിൽ നിന്ന് ഉദ്ധരിച്ചു കൊണ്ടുവരാം. പപ്പില്ലാ ബുദ്ധ ദളിത് വർഗ്ഗത്തിന്റെ കഥപറയുന്നു. കൂടാതെ അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ അട്ടകളെ, അല്ലെങ്കിൽ അവരുടെ രക്ഷകരെന്നു നടിക്കുന്ന,  ഡോക്ടർ. എം. ലീലാവതിയുടെ ഭാഷയിൽ  അമൃതകുംഭാവാഹകരുടെ (ഇവർ വിഷവാഹകർ എന്ന് തിരിച്ചറിയാൻ കാലം വളരെ എടുക്കും) കഥയും പറയാൻ ശ്രമിക്കുന്നു.  അമൃതകുംഭാവാഹകരെന്നും രക്ഷകരെന്നും നടിക്കുന്ന എഴുത്തുകാരും സിനിമാ നിർമ്മാതാക്കളും അമേരിക്കയിൽ ഉണ്ട്. പക്ഷെ പണത്തിന്റെയും ബുദ്ധിജീവികളായി നടിച്ചും  സമൂഹത്തിന്റെ ചെതസ്സിനെ മലിമസമാക്കാൻ ഇത്തരക്കാർ ശ്രമിക്കുമ്പോൾ കേരളത്തിലെ ജൂറി അത്  അവഗണിക്കുകയും  പാപ്പിലിയോ ബുദ്ധക്ക്  സെല്‍ക്ഷന്‍ കിട്ടാനായി ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കണ്ടാതായും വരുന്നു. അംഗീകാരം  കിട്ടണ്ടതു കേരളത്തിലായിരുന്നു. എന്തുകൊണ്ട് കിട്ടാതെപോയി? ഇത് വളരെ കാര്യമായി ചിന്തിക്കെണ്ടിയിരിക്കുന്നു.  കാപട്യം എന്ന് പറയുന്നത് ഇന്ന് സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. സമൂഹത്തെ സംസ്കരിച്ചു ശുദ്ധികരിക്കണ്ട എഴുത്തുകാരും, സിനിമാക്കാരും, രാഷ്ട്രീയക്കാരും സമൂഹത്തിന്റെ മൂല്യസങ്കൽപ്പങ്ങളും സംസ്ക്കാര സങ്കൽപ്പങ്ങളും സംസ്കരണപദ്ധതികളും തകർക്കുകയാണ് . അമേരിക്കയിലെ എഴുത്തുകാർ ആറുമുളപോലെയുള്ള മനോഹര ഭൂപ്രകൃതി നശിപ്പിക്കാൻ കൂട്ട് നില്ക്കുകയും, ആ മണ്ണിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതക്രമങ്ങളെ തച്ചുടക്കുകയും ചെയ്യുമ്പോൾ, അതുപോലെയുള്ള സാഹചര്യങ്ങളിൽ വളർന്ന എന്നെ പോലെയുള്ളവർക്ക് കയ്യും കെട്ടി നില്ക്കാനവില്ല. നിങ്ങലെപോലെയുള്ളവരുടെ മനസ്സിന്റെ നിഗൂടതകളിൽ ഒളിഞ്ഞിരിക്കുന്ന കാപട്യത്തിന്റെ ഒരൽപ്പമെങ്കിലും വെളിച്ചത്തു കൊണ്ടുവരാൻ കഴിഞ്ഞാൽ ചാരിധാർത്യമായി.

പേടിക്കയില്ല ഞാൻ നോവും എൻ ആതമാവിനെ 
പേടിപ്പിക്കാൻ ശ്രമിക്കുന്ന ഈയാം പാറ്റയെ


Truth man 2013-12-22 16:46:24
Vidyadharan. Is very correct
Mathew Varghese, Canada 2013-12-22 17:40:49
Thought provoking and brilliant response to George Bathery by Vidyaadharan. 
Ramachandran Nair 2013-12-22 18:01:34
ചുരുക്കം പറഞ്ഞാൽ പപ്പില്ല ബുദ്ധ എന്ന സിനിമ ഒരു ക്ലാസിക്ക് പദവിയിലെത്താൻ വേണ്ടി ഇതിന്റെ സൂത്രധാരകന്മാർ ഉപയോഗിക്കുന്ന ചവുട്ട് പടിയാണെന്നും അല്ലാതെ ദളിത് വർഗ്ഗത്തെ ഉദ്ധരിക്കാനല്ലെന്നുമാണോ വിദ്യാധരൻ പറഞ്ഞുവരുന്നത്? ഏതായാലും ലീലാവതിയെ ഉദ്ധരിച്ചുള്ള താങ്കളുടെ കീറിമുരിക്കൽ അമേരിക്കയിലെ മുഖംമൂടി ധരിച്ച ചില എഴുത്തുകാരുടെ വികൃതമുഖം എടുത്തു കാണിക്കുന്നു.  ഇത്തരം ചർച്ചകൾ സാഹിത്യത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലത്തന്നെയാണ്.  ഇ-മലയാളി അത് തിരിച്ചറിഞ്ഞു പ്രസിദ്ധികരിക്കുന്നതിൽ നന്ദി. കാരണം എന്നെപോലെയുള്ള വായനക്കാർക്ക് അറിയാൻ വയ്യാത്ത മേഖലയിലേക്ക് വിദ്യാധരൻ കൊണ്ട്പോകുന്നു എന്നുള്ളതാണ്. ജോർജ് ബത്തേരിയേയും കുറ്റം പറയാനാവില്ല.
George Bathery 2013-12-22 18:47:30
Vidyadharan oscillates too much, now he quotes remarks of Prof. M. Leelavathy. Please keep abreast those learned level of words always, avoid petty floor languages in your comments. Please do not mock the writers. Please do not boost the writings of beginner level literature if they are of grown ups. I do not know vidyadharan's educational or literary achievements. But his comments zigzags with absence of objective vision, subjectivism cannot be appreciated in good comments. Dear Anthappan; your comments about my remarks itself underlines the correctness of my observation about your group with different personas. I cannot agree that M Krishnan Nair criticized USA Malayalee writers baselessly, Most of the Malayalam writings in USA are impregnated with poor vision, language creativity and ideas, when I looked through vidyadharan's comments for the last few months it shows prejudice, arrogance, intolerance, indecent comments, poorappattu . And there are followers for Vidyadharan also; like,house flies are attracted to the wastes, mosquitoes dwells on teats not for milk but for blood; E malayalee now should think about changing its tract towards more eminence in literary quality. George Bathery
വറുഗീസ് തോമസ് 2013-12-22 18:57:43
അസൂയക്ക് മരുന്നില്ല കൂടെ വിവരദോഷം കൂടിയായലോ നമ്മുക്കവരെ അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാര്‍ എന്നു വിളിക്കാം. കഷ്ടം!
George Bathery 2013-12-23 20:07:35
vidyadharan, you are deviating from the topic; You are misguiding the readers. You are defaming others, I didn't mention anything about zuudran or addhyan. do not put your hallucinations on the mouth of others. You are not the representative of the erudite readers, please remember. George Bathery
വിദ്യാധരൻ 2013-12-23 13:21:14
ജോർജ് ബത്തേരി - നിങ്ങളുടെ യജമാനെൻമാർ (ഒരു പക്ഷേ നിങ്ങൾ തന്നെ ആയിരിക്കും യജമാനനെൻ)നിങ്ങളെ എല്പ്പിച്ചിരിക്കുന്ന ജോലി ഭംഗിയായി ചെയ്യാൻ നോക്കുക. പാപ്പില്ല ബുദ്ധ എന്ന സിനിമ എന്തുകൊണ്ട് കേരള ജനത തിരസ്കരിച്ചു എന്ന ചോദ്യത്തിന് കാരണങ്ങൾ കണ്ടു പിടിക്കുകയും അതിൽ വന്ന പാകപ്പിഴകൾ തിരുത്തി ഭാവിയിൽ ഇതുപോലെയുള്ള സംരംഭങ്ങൾ വിജയപ്രഥമാക്കുവാൻ തക്കവണ്ണം നിർദേശങ്ങൾ നൽകേണ്ട ത്തിനു പകരം, ഏതൊരു സൃഷ്ടിയും 'മാളികമുകളിലോ' എഴുത്തുകാരന്റെ തോളിലെ മാറാപ്പിലോ കയറ്റാനോ കഴിവുള്ള വായനക്കാരുമായി ശണ്ഠ കൂടുന്നത്, നിങ്ങൾ തൊഴിലാളി ആണെങ്കിൽ നിങ്ങളുടെ തൊഴില് പോകാനും അഥവാ യെജമാനേൻ ആണെകിൽ നാശത്തിനും മാത്രമേ ഉപകരിക്കുകയുള്ളൂഒരു വായനക്കാരൻ ചണ്ഡാലനൊ ശൂദ്രനോ, വിദ്യാഭ്യാസത്തിൽ ആഡിയനൊ എന്നൊക്കെ തിരക്കുമ്പോൾ തന്നെ നിങ്ങൾ എവിടെ നിന്നുകൊണ്ടാണ് നിങ്ങളുടെ യചമാന വർഗ്ഗത്തിന്റെ ദാസ്യപണി ചെയ്യുന്നത് എന്ന് മനസിലാക്കാൻ ഇവിടുത്തെ വായനക്കാര്ക്ക് ഏഴാം ഇന്ദ്രിയത്തിന്റെ ആവശ്യം ഇല്ല. നിങ്ങളോ നിങ്ങളുടെ വൃന്ദമോ ഒരു സൃഷ്ടി ഇറക്കി വിടുമ്പോൾ അത് ഇന്ന വര്ഗ്ഗ ക്കാരെനെന്നു എഴുതിയിരുന്നെങ്കിൽ അത് നിങ്ങൾ യഥാർഥത്തിൽ ആരാണെന്ന് മനസിലാക്കാൻ കഴിയുമായിരുന്നു ഇത്തരം ഒരു വാഗ്വാദം ഒഴിവാക്കാമായിരുന്നു. പിന്നെ ഇ-മലയാളിയിൽ വന്നതുകൊണ്ടും, ഞാൻ അതിന്റെ ഒരു വായനക്കാരനായതുകൊണ്ടും പ്രതികരിച്ചു. അമേരിക്കയിലെ സ്രിഷ്ടികർത്താക്കൾ അവരുടെ സൃഷ്ടി മഹത്വരം എന്ന് വരുത്തി തീര്ക്കാൻ അവലംബിച്ചിരിക്കുന്ന മാർഗ്ഗം വളരെ അപലപനീയം തന്നെ. ചില എഴുത്തുകാർ നാട്ടിൽ പോയി മറ്റുള്ളവരെകൊണ്ട് എഴുതിച്ചു ജാരസന്ധതികളെ ഇറക്കി വിടാറുണ്ടെന്നും ഒരു അമേരിക്കാൻ എഴുത്തുകാരിയുടെ ലേഖനത്തിൽ വായിക്കാൻ ഇടയായി. അമേരിക്കൻ സാഹിത്യലോകത്തെ പലരും അവരുടെ സാഹിത്യ സൃഷ്ട്ടികളെ മഹത്വരം ആക്കാൻ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങളിൽ ചിലത് താഴെ അക്കം ഇട്ടു എഴുതുന്നു. ഇത് കൂടുതൽ കചര എഴുത്തുകാരെ സൃഷ്ട്ടിക്കാനല്ലാതെ ഒന്നിനെ മഹത്വരം ആക്കാൻ സഹായിക്കുന്നില്ല. 1) അമേരിക്കാൻ സൃഷ്ടികൾ ശരിയായ വിമർശനങ്ങൾക്ക് വിധേയപ്പെടുന്നില്ല 2) യശ്ശ:ശരീരായ പ്രൊഫസർ അഴിക്കോടിനെപോലയോ, മുണ്ടശ്ശേരിയെപോലയോ, എം.പി പോളിനെപോലയോ, എം കൃഷ്ണൻ നായരെപോലെയോ ഭീരുത്വം ഇല്ലാത്തവരും, വിധേയരല്ലാത്തവരും ഇല്ലാത്തതാണ്. 3) വായനക്കാരുടെ കുറവ് 4) സൂകര പ്രസവത്തിനു സമമായി ഒരു തത്വദീക്ഷയുമില്ലാതെ ഫലകങ്ങളും അവാർഡുകളും പൊന്നാടയും കൊടുക്കുന്ന സംഘടനകൾ 5) സാഹിത്യത്തിൽ അഭിരുചിയില്ലാത്ത കച്ചവടക്കാരുടെ വ്ധിക്ർത്താക്കലായുള്ള തള്ളിക്കയറ്റം 6) നാട്ടിൽ പോയി നാട്ടുകരെകൊണ്ട് വരവേല്പ്പ് നടത്തിച്ചു കവികളും കതാക്രിത്തുക്കലുമൊക്കെ ആകാൻ ശ്രമിക്കുന്ന കപടവർഗ്ഗത്തിന്റെ നുഴഞ്ഞു കയറ്റം 7) കാശ് കൊടുത്ത് നാട്ടിൽ നിന്ന് വളരെ പ്രശതരായ എഴുത്തുകാരെ കൊണ്ടുവന്നു അവരുടെ കൂടെ ചേർന്ന് നിന്ന് ബന്ധങ്ങളുടെ ബലത്തിൽ കവികളും കതാക്രിത്തുക്കലുമൊക്കെ ആയി മാറാൻ ശ്രമിക്കുന്ന ശുദ്ര ജീവികൾ 8) പണത്തിന്റെ ബലത്തിലും മേല്പ്പറഞ്ഞ ഏഴു മാർഗ്ഗങ്ങളും ഉപയോഗിച്ച് സൃഷ്ട്ടിയെ ശ്രേഷ്ഠ പദവിയിൽ എത്തിക്കാൻ ശ്രമിക്കുന്ന നിങ്ങളെപോലെയുള്ളവരോ നിങ്ങളുടെ യെജമാന്മാരെ പോലെ ഉള്ളവരോ, ഇതു തരം കലയെയുടെയും കഴുത്തിനു കോടാലി വയ്യിക്കും എന്നതിന് സംശയം ഇല്ല. മറ്റു വായനക്കാര്ക്കും ഈ പട്ടികയുടെ കൂടെ കൂട്ടാൻ കാണും. അത് ഞാൻ അവര്ക്ക് വിടുന്നു. ഒരു കാര്യം വിസ്മരിക്കാതിരിക്കുക. വായനക്കാര് നിങ്ങളുടെ ശത്രുക്കൾ അല്ല. അവർ നൂറ്റാണ്ടുകളായി ഈ ലോകത്തിലെ കലാസ്രിഷ്ടികൾക്ക് മൂല്യം ഉണ്ടാക്കി കൊടുത്തവരാണ്. അവരുടെ വായു അടച്ചുപൂട്ടി മേല്പ്പറഞ്ഞ മാര്ഗ്ഗങ്ങളിലൂടെ നിങ്ങൾ ശ്രേഷ്ട്ടരാകാൻ ശ്രമിച്ചാൽ, കാറ്റ് തീ കെടുത്താൻ ചൂലുമായി ഇറങ്ങി തിരിച്ച അമ്മച്ചിയുടെ ചൂലിന് തീ പിടിച്ചപോലെ ഇരിക്കും ജോര്ജ്ജു ബെത്തെരിയോടു ഞാൻ നന്ദി ഉള്ളവനാണ്. കാരണം അമേരിക്കയിലെ നല്ല ഒരു ശതമാനം മലയാളികളും പ്രതികരണ ശേഷി ഇല്ലാത്തവരാണ്. അതുകൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് ഞാൻ ഇതെഴുതുന്നത്.
Anthappan 2013-12-23 20:46:09
I don't see any hallucination in his writing. He has spelled out exactly how some of these so called writers  degrade the Malayalam literature in USA.  I like the arrogance in his writing which put fire in the ass of some of the  fluke writers
വിദ്യാധരൻ 2013-12-24 11:06:15
നിങ്ങളുടെ പ്രശ്നം ഇപ്പോൾ ഞാനാണ് ആയതുകൊണ്ട് നിങ്ങൾ വിഷയത്തിൽ നിന്ന് വിട്ടു ശ്രദ്ധ എന്നിൽ കേന്ദ്രികരിചിരിക്കുകയാണ്. ശൂദ്രനും ചന്ടാലനും എന്ന പ്രയോഗം എങ്ങനെ വന്നു എന്നറിയണം എങ്കിൽ നിങ്ങളുടെ പ്രതികരണങ്ങളിൽ കൂടി കടന്നു പോകുക. എന്റെ ഭാഷ പ്രയോഗങ്ങൾ തറ ഭാഷയാണെന്നും, എന്റെ ലേഖനത്തെ വിമര്ഷിക്കാൻ തക്ക യോഗ്യത എന്ത് എന്ന് തോന്നത്തക്ക വിധത്തിലുള്ള അന്വേഷണങ്ങളുമാണ് ഒരു കാരണം. മറ്റൊന്ന് നിങ്ങൾ വിദ്യാ സമ്പന്നനാണ് എന്ന് തോന്നിപ്പിക്കതക്ക വിധത്തിൽ 'ഓസിലേഷൻ', "പ്രൊബബിലിറ്റി തിയറി" ഇവയൊക്കെ നിങ്ങളുടെ പ്രതികരണത്തിൽ കുത്തികലര്ത്തി സ്വയം ശ്രേഷ്ഠ പതവി പ്രഖ്യാപിക്കുകയും ചെയ്യിതിരിക്കുന്നു. സംസ്കൃതം ബ്രാമ്ഹണെന്നപോലെ ആംഗലേയ ഭാഷയെ ആഡിയ ഭാഷയായി കാണുന്ന ഒരു വിഭാഗം കേരളത്തിലും ഇവിടെയും ഉണ്ട്. അത് ഭാഷയുടെ ദോഷം കൊണ്ടല്ല അത് ഉപയോഗിക്കുന്നവരുടെ മനോഹാവം കൊണ്ടാണ്. അങ്ങനെ നിങ്ങൾ ഒരു ആഡിയനാണെന്ന് നിഗമനത്തിൽ ഞാൻ ശൂദ്രനും ചന്ടാലനും എന്ന പ്രയോഗം നടത്തിയത്. അവസാനമായി നിങ്ങൾ പറയുന്നു നിങളുടെ ധാരണയിലുള്ള യോഗ്യത എനിക്കില്ല എന്ന്. പിന്നെ ശക്തമായ ഒരു ഒര്മാപെടുത്തലും. ഇതൊന്നും എന്നെ ഒരു തരത്തിലും ബാധിക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ആകാം എന്നുള്ള മനോഹാവാം എല്ലാ രംഗങ്ങളിലും വളര്ന്നു. അതോടൊപ്പം പണം കൊടുത്ത് എന്തും വാങ്ങാം എന്നുള്ള മനോഭാവവും. ഈ മനോഭാവത്തെ ആയിരിക്കാം കേരളത്തിലെ വിധി കർത്താക്കൾ നിങ്ങളുടെ പാപ്പില്ല ബുദ്ധയെ തള്ളിയത്. ഇതൊന്നും അല്ല കാരണം, നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ യഥാര്ത കാരണം കണ്ടുപിടിക്കുകയും തല്ലെണ്ടാതിനെ തല്ലുകയും കൊല്ലേണ്ടതിനെ കൊല്ലുകയും വേണം,. അല്ല അമേരിക്കാൻ പൊങ്ങച്ച സാഹിത്യത്തിന്റെ മാര്ഗ്ഗങ്ങലാണ് ശരിയായ മാര്ഗ്ഗം എന്ന് കരുതെന്നെങ്കിൽ അത് നിങ്ങളുടെ വിധി.
Anthappan 2013-12-24 14:07:29
American literary societies and organizations follow an unethical protocol to promote themselves and elevate others as writers and artist. I don’t want to repeat the eight reasons Vidyadharan mentioned in his response. Thampy Antony may have , probably 20%, 30%, 60%- I don’t know, intention or interest in uplifting the Malayalam Language and maintain its status in the world through his projects out of his passion to his home country and Malayalam language. There is nothing wrong in it if he has the talent, time, right people to support, and money to spend. I whole heartedly support that effort. Probably you presented Papilla Buddha with good intention and good faith to the Jury. The reasons for rejecting your film by the Jury are unknown to many people in USA and even to you. It could be genuine reason or it could be due to a corrupted Jury with the same characteristic we see in some writers and organizations in USA. As you suggested in my case on one of the responses, you are also in the wrong group. I also have been following Vidyadharan for a long time. His writings are consistent and sometimes arrogant and ridiculing the writers and provoking. But, most of the writers here in America does not have the guts to defend their writing with reasoning rather stick with the unethical and horrible standards of American Malayalee Scholarship and organization to promote their writing. As you suggested, the organizations who claims to be the guardians of Malayalam should send the books or poems they receive for award, with a false name on it, to the renowned writers of Kerala and get evaluated . But, if the organizers are corrupted inherently, nothing can be done. From my observation Vidhyadhran is genuine guy with passion for Malayalma and its growth and we need such people. He also uses different tactics to get the people engaged. George Bethery is not a match for him so Thampy Antony should consider recalling him for your own benefits.
andrews 2013-12-24 14:15:02
We the regular readers and writers of E-Malayalee love Viddhadharan. The articles reflect honesty, humility, deep knowledge and tolerance. Please stop provoking a sleeping lion.
andrews.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക