ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍
പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ നവംബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍)
തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സുല്‍ത്താന്‍ബത്തേരി രൂപതാ ബിഷപ്പ്
ഡോ. ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി പെരുന്നാളില്‍ മുഖ്യകാര്‍മികത്വം
വഹിക്കും.
പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് ഒക്‌ടോബര്‍ 30 ഞായര്‍
രാവിലെ 11.30-ന് കൊടിയേറ്റും തുടര്‍ന്ന് ഒക്‌ടോബര്‍ 31 തിങ്കള്‍ മുതല്‍ നവംബര്‍ 3
വ്യാഴം വരെ എല്ലാ ദിവസവും പ്രത്യേക കര്‍മ്മാദികളും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.
നവംബര്‍ 4-ന് വെള്ളിയാഴ്‌ച വൈകിട്ട് 6.15-ന് അഭിവന്ദ്യ എപ്പിപ്പാനിയോസ്
തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാനയും
തുടര്‍ന്ന് ഭക്തിഗാനാലാപനവും ഉണ്ടായിരിക്കും.
നവംബര്‍ 5-ന് ശനിയാഴ്‌ച
രാവിലെ 10 മണിക്ക് മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും ധ്യാനവും വൈകിട്ട്
6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കര്‍മ്മങ്ങളും
ഭക്തിഗാനാലാപനവും ഉണ്ടായിരിക്കും.
നവംബര്‍ 6-ന് ഞായറാഴ്‌ച രാവിലെ 8
മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും വി. മൂന്നിന്‍മേല്‍ കുര്‍ബാനയും തുടര്‍ന്ന്
പ്രദക്ഷിണം, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയും
ഉണ്ടായിരിക്കും.
അഭിവന്ദ്യ എപ്പിപ്പാനിയോസ് തിരുമേനി, റവ.ഫാ.
മാത്തുക്കുട്ടി വര്‍ഗീസ്, റവ.ഫാ. മാമ്മന്‍ മാത്യു എന്നിവര്‍ കാര്‍മികത്വം
വഹിക്കും.
പെരുന്നാളില്‍ സംബന്ധിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ
മദ്ധ്യസ്ഥതയാല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും
വികാരി ഫാ. പി.എം. ചെറിയാനും (281 216 4347), ട്രഷറര്‍ വര്‍ഗീസ് കുര്യാക്കോസ്
(832 656 3658), സെക്രട്ടറി റെജി ഈശോ (832 736 3297).