Image

റൊമാന്റിക്‌ വേഷങ്ങളില്‍ അഭിനയിക്കാന്‍ മോഹം: പത്മപ്രിയ

Published on 22 December, 2013
റൊമാന്റിക്‌ വേഷങ്ങളില്‍ അഭിനയിക്കാന്‍ മോഹം: പത്മപ്രിയ
തനിക്ക്‌ റൊമാന്റിക്‌ വേഷങ്ങളില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്ന്‌ നടി പത്മപ്രിയ അഭിമുഖത്തില്‍ പറഞ്ഞു. മലയാളികള്‍ തീരെ റൊമാന്റിക്കല്ലാത്തതുകൊണ്ടാണോ തനിക്കത്തരം ചിത്രങ്ങള്‍ നല്‍കാത്തതെന്നാണ്‌ പത്മപ്രിയ ചോദിക്കുന്നത്‌.

മലയാളത്തില്‍ റൊമാന്റിക്‌ ചിത്രങ്ങള്‍ തനിക്ക്‌ തരുന്നില്ല. കാഴ്‌ചയില്‍ തുടങ്ങി രാജമാണിക്യം, കറുത്ത പക്ഷികള്‍ പഴശ്ശിരാജ, യെസ്‌ യുവര്‍ ഓണര്‍, വടക്കും നാഥന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അഭിനയപ്രധാനമുള്ള ചിത്രങ്ങളാണ്‌ നല്‍കിയത്‌. അവയൊന്നും റൊമാന്റിക്‌ ടച്ചുള്ള വേഷങ്ങളായിരുന്നില്ല.

കൂടാതെ രഞ്‌ജിത്ത്‌ ചിത്രത്തില്‍ അഭിനയിക്കുക എന്നത്‌ തന്റെ ആഗ്രഹമാണെന്നും താരം പറയുന്നു. തനിക്ക്‌ മലയാളത്തില്‍ ആദ്യം വന്നത്‌ ഒരു രഞ്‌ജിത്ത്‌ ചിത്രമായിരുന്നു. പക്ഷെ അന്ന്‌ ചില സാങ്കേതികപ്രശ്‌നങ്ങല്‍കൊണ്ട്‌ അത്‌ ചെയ്യാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ്‌ ബ്ലസി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്‌. മലയാളത്തില്‍ ഒട്ടുമിക്ക എല്ലാ സാങ്കേതികപ്രവര്‍ത്തകരോടും ഒപ്പം ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പത്മപ്രിയ പറഞ്ഞു.
റൊമാന്റിക്‌ വേഷങ്ങളില്‍ അഭിനയിക്കാന്‍ മോഹം: പത്മപ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക