Image

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 12 മുതല്‍ 24 വരെ

Published on 30 October, 2011
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 12 മുതല്‍ 24 വരെ
തിരുവനന്തപുരം: 2012 ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 12 മുതല്‍ 24 വരെ നടത്താന്‍ തീരുമാനമായി. 2006- 07 ന്‌ മുമ്പ്‌ പഠിച്ച വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷ എഴുതാനുള്ള അവസാന അവസരമാണിത്‌. അവര്‍ക്ക്‌ ഒരു ജില്ലയില്‍ ഒരു പരീക്ഷാകേന്ദ്രമേ കാണൂ. പരീക്ഷാകേന്ദ്രങ്ങളുടെ വിവരം പോര്‍ട്ടലില്‍ ലഭ്യമാണ്‌. അവര്‍ മൂന്ന്‌ സെറ്റ്‌ അപേക്ഷ തയാറാക്കി ഫീസടച്ച ചലാന്‍ സഹിതം മുമ്പ്‌ പരീക്ഷ എഴുതിയ സെന്‍ററിലെ പ്രിന്‍സിപ്പലിന്‌ നല്‍കേണ്ടതാണ്‌. പ്രിന്‍സിപ്പലിനെ കൊണ്ട്‌ സാക്ഷ്യപ്പെടുത്തിയ രണ്ട്‌ സെറ്റ്‌ അപേക്ഷകള്‍ ജില്ലാകേന്ദ്രങ്ങളില്‍ നല്‍കണം. ഒരപേക്ഷ മുമ്പ്‌ പരീക്ഷ എഴുതിയ കേന്ദ്രത്തില്‍ സൂക്ഷിക്കാനുള്ളതാണ്‌. അപേക്ഷാഫോറവും വിശദവിവരങ്ങളും സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്‍െറ പോര്‍ട്ടലായ www.dhsekerala.gov.in ല്‍ ലഭ്യമാണ്‌. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട്‌ പ്രിന്‍സിപ്പല്‍മാരുടെ ജില്ലാതലയോഗം സംഘടിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക