Image

കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)

Published on 22 December, 2013
കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)
(ക്രുസ്‌തുമസ്സ്‌ പാട്ടുകാര്‍ക്ക്‌ പാടി നടക്കാന്‍ ഒരു ഗാനം)

അന്നൊരു നാളില്‍ കുന്നിന്മോളില്‍
ഇടയപിള്ളേര്‍ തീ കായുമ്പോള്‍
കണ്ടു അവരൊരു വെട്ടം വാനില്‍
കേട്ടു അവരൊരു ഗാനം മധുരം
ആശ്‌ചര്യം പൂണ്ടവരന്യോന്യം
അന്തം വിട്ടങ്ങവിടെ നില്‍ക്കെ
ദേവന്മാരുടെ ദൂതന്മാരാ
വിണ്ണിന്‍ മാളിക മുറ്റത്തെത്തി
ആഹ്ലാദത്തോടവരാ വാര്‍ത്താ
ചൊല്ലി ശ്രുതി്‌-ലയ-താളത്തോടെ
ഉണ്ണി പിറന്നു ഇവിടെയടുത്ത്‌
മാലോകര്‍ക്ക്‌ രക്ഷകനായി...
സന്തോഷിപ്പിന്‍ നൃത്തം ചെയ്‌വിന്‍
പാപവിമുക്‌തരാകും നിങ്ങള്‍
ഭൂതലമാകെ ഉത്സാഹത്തിന്‍
പാല്‍പ്പുഴ ഓളം വെട്ടിയൊഴുകി
വര്‍ഷം ഏറെ പിന്നിട്ടിട്ടും
ആ ദിനമെന്നും സുദിനം ഇന്നും
നന്മ നിറഞ്ഞൊരു മാതാവിന്റെ
മകനായ്‌ യേശു പിറന്നൊരു നാള്‌
വിശ്വാസത്തിന്‍ നക്ഷത്രങ്ങള്‍
ചുറ്റും തൂക്കും വീടുകള്‍ തോറും
കയറിയിറങ്ങാം ഈ രാവില്‍
സ്‌തുതി ഗീതങ്ങള്‍ തുടി കൊട്ടി പാടാം
നന്മ നിറഞ്ഞവള്‍ മേരി മാതാ..
നന്മ നിറഞ്ഞവന്‍ ഈശൊ മിശിഹാ...
അന്നൊരു നാളില്‍ കുന്നിന്മോളില്‍
ഇടയപിള്ളേര്‍ തീ കായുമ്പോള്‍
കണ്ടു അവരൊരു വെട്ടം വാനില്‍
കേട്ടു അവരൊരു ഗാനം മധുരം.
കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)കന്യാതനുജാ, രക്ഷിതാവേ...(വാസുദേവ്‌ പുളിക്കല്‍, നൂയോര്‍ക്ക്‌)
Join WhatsApp News
andrews 2013-12-22 20:02:59
I am not commenting on your poem.
But readers beware that : the birth of jesus is only a fable. Do not confuse it to be history
oru Viswasi 2013-12-23 04:24:36
ചരിത്രമായാലും ഐതിഹ്യമായാലും രണ്ടായിരിത്തിൽ പരം വര്ഷങ്ങളായി
മനുഷ്യരാശി ഇത് വിശ്വസിക്കുന്നു. രക്ഷിക്കപ്പെടുന്നു.
സത്യം ജയിക്കാൻ രണ്ടായിരത്തിൽ കൂടുതൽ വര്ഷം എടുക്കുമോ? ഇപ്പോഴും യേശു എന്ന സത്യത്തിനു
ഇളക്കമില്ലാത്തത് അത് സത്യമായത്കൊണ്ടായിക്കൂടെ !

andrews 2013-12-23 09:33:45
2 thousand years is nothing in the history of human race. Egyptian, Mayan, Judaism, the faith of  of the aborigines and native Americans are older than Christianity or faith in Jesus. They are all extinct and whatever is seen now is very different form what they were in the beginning. Jesus faith also underwent numerous transformations. If it was true in the first Century it should not have changed. It is all based on myth after myth. The politics in the Jesus faith has made so many Jesus. Now there are more than 3 thousand Jesus denominations. Which one is true?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക