Image

ജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറി

Published on 23 December, 2013
ജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറി
ന്യൂയോര്‍ക്ക് : ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജേക്കബ് റോയിയേയും (മലയാളം പത്രം) സെക്രട്ടറിയായി സണ്ണി പൗലോസിനെയും(ജനനി തെരെഞ്ഞെടുത്തു.

പ്രിന്‍സ് മര്‍ക്കോസ് (വൈസ് പ്രസിഡന്റ്-അക്ഷരം); ജെ. മാത്യൂസ് (ട്രഷറര്‍- ജനനി); ബി. അരവിന്ദാക്ഷന്‍ (ജോ.സെക്രട്ടറി- അമൃത ടിവി) എന്നിവരാണു മറ്റു ഭാരവാഹികള്‍.
ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപ്പുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സജി ഏബ്രഹാം കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഒരു പെനി പോലും പിരിവ് എടുക്കാതെയാണു ചാപ്ടറിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോയതെന്നു സെക്രട്ടറി പറഞ്ഞു. രണ്ടു വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ജോസ് കാടാപ്പുറം വിശദീകരിച്ചു. ഡോ.ബാബു പോള്‍ നടത്തിയ പുതിയ പ്രവര്‍ത്തനോദ്ഘാടനം മുതല്‍ ഒട്ടേറെ പുതിയ കാര്യങ്ങള്‍ ചെയ്യാനായി. മലയാള ഭാഷയും ഇന്ത്യന്‍ നൃത്തങ്ങളും പഠിപ്പിക്കുന്നവരുമായി നടത്തിയ സംവാദം ഈ രംഗത്തെ പുതിയ കാല്‍ വയ്പായിരുന്നു. രണ്ടു വര്‍ഷങ്ങളില്‍ തങ്ങള്‍ക്കു നല്‍കിയ സഹകരണത്തിനു ജോസ് കാടാപ്പുറവും സജി ഏബ്രഹാമും നന്ദി പറഞ്ഞു. യാത്രാ ദൈര്‍ഘ്യം കണക്കിലെടുത്തു ന്യൂജേഴ്‌സിയില്‍ പ്രസ്‌ക്ലബ് ശാഖ തുടങ്ങണമെന്നു യോഗം പ്രമേയത്തിലൂടെ ദേശീയ നേതൃത്വത്തോടഭ്യര്‍ത്ഥിച്ചു.

പുതിയ ദേശീയ പ്രസിഡന്റ ടാജ് മാത്യൂ, പ്രഥമ പ്രസിഡന്റ് ജോര്‍ജ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.


ജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറിജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറിജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറിജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറിജേക്കബ് റോയി പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്ടര്‍ പ്രസിഡന്റ്, സണ്ണി പൗലോസ് സെക്രട്ടറി
Join WhatsApp News
Sudhir Panikkaveetil 2013-12-23 06:52:56
Hearty Congratulations to all !
vincent emmanuel 2013-12-24 00:26:02
congrajulations... very nice team... vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക