Image

ഓര്‍ത്തഡോക്സ് സഭ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള

Published on 24 December, 2013
ഓര്‍ത്തഡോക്സ് സഭ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ബി.ജെ.പി നിലപാടിനെ അനുകൂലിക്കുന്ന ഓര്‍ത്തഡോക്സ് സഭ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. കെ. കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. ഓര്‍ത്തഡോക്സ് തിരുമേനിയുടെ മുന്‍ഗാമിയോ മറ്റ് ബിഷപ്പുമാരോ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇത് രാഷ്ട്രീയത്തിലുള്ള പരിചയ കുറവാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് പറയുന്ന ഓര്‍ത്തഡോക്സ് സഭ ഈ നാട്ടിലല്ലേ ജീവിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള ചോദിച്ചു. ക്രിസ്ത്യാനികളും മുസ്ലിംകളും ഇന്ത്യക്ക് പുറത്തു പോവണമെന്ന് പ്രസംഗിച്ചയാളെ അധികാരത്തില്‍ കൊണ്ടുവരണമോയെന്ന് മതാധ്യക്ഷന്മാര്‍ ചിന്തിക്കണമെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

മതസഹിഷ്ണുത പാലിക്കുമെങ്കില്‍ നരേന്ദ്രമോഡിയെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയസ് മാര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കഴിഞ്ഞ വ്യക്തമാക്കിയിരുന്നു.

(Madhyamam)

Join WhatsApp News
andrews 2013-12-27 13:35:47

ആരയില്‍ വട്ടം ചുറ്റിയ ചങ്ങല

കാലേല്‍ ചങ്ങല

കൈയേല്‍ ചങ്ങല

കണ്ണുകള്‍ കെട്ടി

ചെവികള്‍ അടച്ചു

വായ പൊത്തി

= ജനാധിപത്യം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക