Image

ക്‌നാനായ കണ്‍വന്‍ഷന്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ ജനുവരി 15 ന്‌ അവസാനിക്കുന്നു

സൈമണ്‍ മുട്ടത്തില്‍ Published on 23 December, 2013
ക്‌നാനായ കണ്‍വന്‍ഷന്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ ജനുവരി 15 ന്‌ അവസാനിക്കുന്നു
ചിക്കാഗോ- കെ.സി.സി.എന്‍.എ.യുടെ 11-ാമത്‌ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ വളരെ നല്ല ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. 20 യൂണിറ്റുകളില്‍ 2 യൂണിറ്റുകള്‍ മാത്രം കണ്‍വന്‍ഷന്‍ കിക്കോഫ്‌ നടന്നു കഴിഞ്ഞപ്പോള്‍ തന്നെ 40 % രജിസ്‌ട്രേഷന്‍ നടന്നു കഴിഞ്ഞു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ ചിക്കാഗോ മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ വടക്കേ അമേരിക്കയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും വന്‍ പങ്കാളിത്തമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

$1099 നിരക്കില്‍ ഫാമിലി രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി ജനുവരി 15 ന്‌ അവസാനിക്കുന്നതാണ്‌. ആയതിനാല്‍ കുറഞ്ഞ നിരക്കില്‍ കണ്‍വന്‍ഷന്‌ രജിസ്‌ട്രര്‍ ചെയ്യുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി എല്ലാവരും ജനുവരി 15 ന്‌ മുന്‍പായി രീി്‌ലിശേീി.സരരിമ.രീാ എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ.മാത്യു ജോസഫ്‌ തിരുനെല്ലിപ്പറമ്പിലും ജനറല്‍ കണ്‍വീനര്‍ സിറിയക്‌ കൂവക്കാട്ടിലും അറിയിച്ചു. ഇത്തവണ കണ്‍വന്‍ഷന്‌ എല്ലാ യൂണിറ്റുകളില്‍ നിന്നും വളരെ ആവേശപൂര്‍വ്വമായ പിന്തുണയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ ആഴ്‌ചകളില്‍ വിവിധ യൂണിറ്റുകളില്‍ നടക്കുന്ന രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ കഴിയുമ്പോള്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകുമെന്ന്‌ കണ്‍വീനര്‍മാരായ സണ്ണി മുണ്ടപ്ലാക്കലും രഞ്‌ജി മണലേലും അറിയിക്കുകയുണ്ടായി.

യുവജനങ്ങള്‍ക്ക്‌ അവരുടെ അഭിരുചിക്കനുസൃതമായ വിവിധ പ്രോഗ്രാമുകള്‍ ഇത്തവണത്തെ കണ്‍വന്‍ഷന്റെ പ്രത്യേകതയായിരിക്കുമെന്നും ആയതുകൊണ്ട്‌ തന്നെ വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്‌നാനായ യുവജനങ്ങളെയും കണ്‍വന്‍ഷന്‌ പങ്കെടുപ്പിക്കുവാനുള്ള തയ്യാറെടുപ്പുകളാണ്‌ നടത്തുന്നതെന്ന്‌ യൂത്ത്‌ പ്രോഗ്രാമുകള്‍ക്ക്‌ നേതൃത്വം നല്‌കുന്ന റോണി പുത്തന്‍പറമ്പില്‍ അറിയിച്ചു.
ക്‌നാനായ കണ്‍വന്‍ഷന്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ ജനുവരി 15 ന്‌ അവസാനിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക