Image

മാര്‍ ബര്‍ണബാസിന്റെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭദ്രാസനതലത്തില്‍ ആചരിച്ചു.

ജോര്‍ജ് തുമ്പയില്‍ Published on 23 December, 2013
മാര്‍ ബര്‍ണബാസിന്റെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭദ്രാസനതലത്തില്‍ ആചരിച്ചു.
ന്യൂജേഴ്‌സി : പ്രാര്‍ത്ഥനയുടെ ബലത്തില്‍ ജീവിക്കുകയും സമര്‍പ്പണത്തിന്റെ നാള്‍വഴിയിലൂടെ ബന്ധങ്ങളെ രൂപപ്പെടുത്തുകയും, സൗമ്യതയുടെയും പരിശ്രമങ്ങളുടെയും നേര്‍ക്കാഴ്ചയിലൂടെ ഭദ്രാസനത്തെയും സഭയെയും സേവിക്കുകയും ചെയ്ത വലിയ തിരുമേനി മാത്യൂസ് മാര്‍ ബര്‍ണബാസിന്റെ തപ്തസ്മരണകള്‍ നിറഞ്ഞു നിന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ വേളയില്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം മണ്‍മറഞ്ഞ ഇടയന്റെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു.

ന്യൂജേഴ്‌സിയിലെ മിഡ്‌ലാന്‍ഡ് പാര്‍ക്കിലുള്ള സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഭദ്രാസനാഭിമുഖ്യത്തില്‍ നടത്തിയ ദുക്‌റോനോ ശുശ്രൂഷയില്‍ അനേകര്‍ പങ്കെടുത്തു. 18 വര്‍ഷക്കാലം ഭദ്രാസനത്തെ നയിച്ച ഇടയശ്രേഷ്ഠന്റെ ഓര്‍മ്മക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിര്‍ഭരം ഭക്തജനങ്ങള്‍ പങ്കെടുത്തു.

വി. കുര്‍ബാനയ്ക്ക് ശേഷം കൂടിയ അനുസ്മരണാ സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് അദ്ധ്യക്ഷനായിരുന്നു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വറുഗീസ് പോത്താനിക്കാട്, ജെസി ജയിംസ്(മാര്‍ത്തമറിയം വനിതാ സമാജം) എന്നിവര്‍ തിരുമേനിയുടെ വിശുദ്ധ ജീവിതത്തിലേക്ക് വെളിച്ചം വീശിയ സംഭവനങ്ങള്‍ അനുസ്മരിച്ചു. ഇടവക വികാരി ഫാ. ബാബു കെ. മാത്യു സ്വാഗതവും, ഭദ്രാസന സെക്രട്ടറി ഫാ.എം.കെ. കുറിയാക്കോസ് കൃതജ്ഞതയും രേഖപ്പെടുത്തി.


മാര്‍ ബര്‍ണബാസിന്റെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭദ്രാസനതലത്തില്‍ ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക