Image

ശബരീശസന്നിധിയില്‍ ഭക്തിസാന്ദ്രമായ് നിലവിളക്കു നൃത്തം

അനില്‍ പെണ്ണുക്കര Published on 24 December, 2013
ശബരീശസന്നിധിയില്‍ ഭക്തിസാന്ദ്രമായ് നിലവിളക്കു നൃത്തം
ശബരീശസന്നിധിയില്‍ വഴിപാടായി നിലവിളക്കുനൃത്തവുമായി എരുമേലിയില്‍ നിന്നും കാനനപാതയിലൂടെ മാളികപ്പുറങ്ങളും മണികണ്ഠസ്വാമിമാരുമായി  365 പേരടങ്ങുന്ന അയ്യപ്പഭക്തസംഘം സന്നിധിയിലെത്തി. ഇരുമുടികെട്ടും തലയില്‍ ഓടുവിളക്കുമായി 30 പേര്‍ നൃത്തത്തില്‍ പങ്കെടുത്തു. അമ്മന്‍കുടനൃത്തവുമായി 40 പേരും, ചെണ്ടമേളത്തില്‍ വാദ്യവിസ്മയം തീര്‍ത്ത് മുരളി ആശാന്റെ കീഴില്‍ അയ്യപ്പചരിത്ത്രിലെ പുരാണ കഥാപാത്രങ്ങളായ വിഷ്ണു, ശിവന്‍, പാര്‍വതി, പന്തളരാജന്‍, സുബ്രമണ്യന്‍, ഗണപതി പരശുരാമന്‍ തുടങ്ങി പന്ത്രണ്ടുവേഷങ്ങള്‍ക്ക് ഭാവം പകര്‍ന്ന് ശ്രീനി ആശാനും സംഘവും സന്നിധാനത്ത് അവതരിപ്പിച്ച ദൃശ്യവിരുന്നു ഭക്തര്‍ക്ക് നവ്യാനുഭവമായി. കഴിഞ്ഞ 41 വര്‍ഷമായി ശബരീസന്നിധിയില്‍ ദര്‍ശനത്തിനായി എത്തുകയും 19 വര്‍ഷമായി നിലവിളക്കു നൃത്തവുമായി സന്നിധിയിലെത്തുന്ന രമേഷ് മുണ്ടക്കയം ഈ പ്രാവശ്യം സന്നിധിയിലെത്തിയത് മകന്റെ നൃത്തവിളക്കിന്റെ അരങ്ങേറ്റത്തിനു കൂടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക