Image

ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 31 October, 2011
ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനമറിയിച്ചു.

1992-ലെ ഫൊക്കാന കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു ടി.എം. ജേക്കബ്ബ്‌ എന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അനുസ്‌മരിച്ചു. തന്നെയുമല്ല, 2012-ലെ ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ നേരിട്ടു ക്ഷണിക്കുന്നതിനായി പ്രസിഡന്റ്‌ ജി.കെ. പിള്ളയും ട്രഷറര്‍ ഷാജി ജോണും, പോള്‍ കറുകപ്പിള്ളിയും ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുമെന്ന്‌ അദ്ദേഹം വാക്കു നല്‌കുകയും ചെയ്‌തിരുന്നു എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള ഓര്‍മ്മിച്ചു.

അദ്ദേഹത്തിന്റെ ആകസ്‌മികമായ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും പ്രവര്‍ത്തകരും പങ്കു ചേരുന്നു എന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അറിയിച്ചു.

1977ല്‍ ഇരുപത്തിയാറാം വയസ്സില്‍ പിറവം നിയോജക മണ്ഡലത്തില്‍ നിന്നും ടി.എം. ജേക്കബ്ബ്‌ വിജയിച്ചു കയറുന്നത്‌ അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിട്ടാണ്‌. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87 കാലഘട്ടങ്ങളില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്‌ കേരളത്തിലെ പ്ലസ്‌ ടൂ സമ്പ്രദായം കൊണ്ടുവന്നത്‌. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവമാറ്റങ്ങള്‍ വരുത്തിയ നേതാവ്‌ എന്ന നിലയില്‍ ഖ്യാതി നേടിയിട്ടുള്ള വ്യക്തിയാണ്‌ ശ്രീ ടി.എം. ജേക്കബ്ബ്‌.?അദ്ദേഹത്തിന്റെ? നിര്യാണം കേരളത്തിന്റെ തീരാനഷ്ടമാണെന്ന്‌ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഒരു അനുശോചനക്കുറിപ്പില്‍ പ്രസ്‌താവിച്ചു.
ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക