Image

സൗമ്യവധക്കേസ്: ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് കോടതി

Published on 31 October, 2011
സൗമ്യവധക്കേസ്: ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് കോടതി
തൃശ്ശൂര്‍ : സൗമ്യ കൊലക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ അതിവേഗകോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും. കൊലപാതകം, ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു കണ്ടെത്തി. ഗോവിന്ദച്ചാമിക്കെതിരെ 15 കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വികലാംഗനെന്ന പരിഗണന വേണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിനായി ഹര്‍ജിക്കാര്‍ വടക്കാഞ്ചേരി കോടതിയെ സമീപിക്കണം. പോലീസിന് സ്വമേധയാ വേണമെങ്കിലും കേസെടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക