Image

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ ‘ഇന്ത്യന്‍ ഫോറിന്‍ സര്‍വീസി’നേക്കുറിച്ച് ചര്‍ച്ച

Published on 27 December, 2013
ശനിയാഴ്ച  സാഹിത്യ സല്ലാപത്തില്‍  ‘ഇന്ത്യന്‍ ഫോറിന്‍ സര്‍വീസി’നേക്കുറിച്ച് ചര്‍ച്ച
താമ്പാ : ഡിസംബര്‍ ഇരുപത്തിയെട്ടാം തിയതി ശനിയാഴ്ച നടത്തുന്ന 47-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് എന്നതാണ് ചര്‍ച്ചാ വിഷയം. കുപ്രസിദ്ധമായ ദേവയാനിക്കേസിലൂടെ വഷളായ ഇന്‍ഡോ-യുഎസ് ബന്ധം ആസ്പദമാക്കി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും ചിന്തിക്കുവാനും വേണ്ടിയാണ് ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ ഇരുപത്തിയൊന്നാം തിയതി ശനിയാഴ്ച നടന്ന 46-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ സഹ്യാദ്രി എന്നതായിരുന്നു ചര്‍ച്ചാ വിഷയം. സുപ്രസിദ്ധ എഴുത്തുകാരി  അമ്പിളി ഓമനക്കുട്ടന്‍(ആലുവ), ഇന്ത്യന്‍ സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ജോര്‍ജ് ഗിരി (നീലഗിരി), പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോസഫ് നെടുമ്പുറം (എരുമേലി) എന്നിവര്‍ പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. യുണെസ്‌കോയുടെ ലോകപൈതൃക പദവി ലഭിച്ചിട്ടുള്ള പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ അത് ഇപ്പോള്‍ ആ മേഖലയില്‍ വസിക്കുന്ന കര്‍ഷകരെ കുടിയിറക്കിക്കൊണ്ട് ആയിരിക്കരുതെന്നും അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. ചര്‍ച്ചകള്‍ ശ്രോതാക്കളെ ഈ വിഷയത്തില്‍ പ്രബുദ്ധരാക്കുന്ന തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

ജോസഫ് നമ്പിമഠം, എ. സി. ജോര്‍ജ്, പി. വി. ചെറിയാന്‍, രാജു തോമസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, ജോര്‍ജ് മുകളേല്‍, ജെയിംസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ട്. കോഡിന് വ്യത്യാസം ഇല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണ്.

1 443 453 0034 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.  jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 813-389-3395

Join us on Facebook  https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍



ശനിയാഴ്ച  സാഹിത്യ സല്ലാപത്തില്‍  ‘ഇന്ത്യന്‍ ഫോറിന്‍ സര്‍വീസി’നേക്കുറിച്ച് ചര്‍ച്ച
Join WhatsApp News
vincent emmanuel 2013-12-27 06:56:29
what happened officers like Mr. sasikumar who worked in new york.He was the real role model for foreign service... Everything has gone upside down after he left.. can we bring him back...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക