Image

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ അന്തരിച്ചു

Published on 04 June, 2011
ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ അന്തരിച്ചു
ചണ്‌ഡിഗര്‍: മുന്‍ കോണ്‍ഗ്രസ്‌ നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1979 ജൂണ്‍ 28 മുതല്‍ 1985 ജൂലൈ അഞ്ചു വരെയും 1991 ജൂലൈ 23 മുതല്‍ 1996 മേയ്‌ 11 വരെയുമാണ്‌ അദ്ദേഹം ഹരിയാന മുഖ്യമന്ത്രിയായത്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രകൃഷിമന്ത്രിയായും പ്രവര്‍ത്തിച്ചു.നേരത്തെ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ഭജന്‍ ലാല്‍ 2007ല്‍ ഹരിയാന ജന്‍ഹിത്‌ കോണ്‍ഗ്രസ്‌ രൂപീകരിച്ചു. മക്കള്‍: ചന്ദര്‍ മോഹന്‍ ബിഷ്‌ണോയ്‌, കുല്‍ദീപ്‌ ബിഷ്‌ണോയ്‌ എന്നിവര്‍ മക്കളാണ്‌.
ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക