Image

ദേവയാനിക്ക്‌ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍: പരിശോധിച്ചുവരികയാണെന്ന്‌ യു.എസ്‌

Published on 27 December, 2013
ദേവയാനിക്ക്‌ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍: പരിശോധിച്ചുവരികയാണെന്ന്‌ യു.എസ്‌
ന്യൂഡല്‍ഹി: അമേരിക്കയിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ഡോ. ദേവയാനി ഖോബ്രഗഡേയ്‌ക്ക്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്ന സമയത്ത്‌ സമ്പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പരിശോധിച്ചു വരികയാണെന്ന്‌ അമേരിക്ക വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ കൂടുന്ന സമയമായതുകൊണ്ട്‌ ദേവയാനിയെ ഇന്ത്യന്‍ പ്രതിനിധിസംഘത്തിലുള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ്‌ 26 മുതല്‍ ഡിസംബര്‍ 31 വരെയാണ്‌. അതായത്‌ ഡിസംബര്‍ 12 ന്‌ അറസ്റ്റ്‌ ചെയ്യുമ്പോള്‍ പൂര്‍ണ പരിരക്ഷയുണ്ടായിരുന്നു വ്യക്തം.

പക്ഷേ ഏറ്റവും ദുരൂഹമായ കാര്യം രണ്ടാഴ്‌ച കഴിഞ്ഞാണ്‌ ഈ വിവരം പുറത്തുവരുന്നതെന്നാണ്‌. പരരക്ഷയുണ്ടെന്ന കാര്യം അമേരിക്കയോ ഇന്ത്യയോ ഇതുവരെ പറഞ്ഞില്ല. ദേവയാനി പോലും ഇക്കാര്യം അധികൃതരെ അറിയിച്ചിരിക്കാനിടയില്ലെന്ന്‌ നയതന്ത്ര വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പൂര്‍ണ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥയുടെ ബാഗേജ്‌ പരിശോധിക്കുന്നതിനുപോലും വിലക്കുണ്ട്‌. അറസ്‌റ്റോ തടഞ്ഞുവയ്‌ക്കലോ ഒരു തരത്തിലും അനുവദനീയമല്ല.

യു.എന്‍ സംഘത്തിലെ പ്രതിനിധികള്‍, ഉപപ്രതിനിധികള്‍, ഉപദേഷ്ടാക്കള്‍, സാങ്കേതിക വിദഗ്‌ദ്ധര്‍, സംഘത്തിന്റെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ്‌ നയതന്ത്ര പരിരക്ഷയുള്ളത്‌.
Join WhatsApp News
andrews 2013-12-27 14:30:45

FOR THOSE MALAYALEES WHO CRY FOR DEVAYANI

Do you know ? This happened and is happening every day in Kerala &India


how many women get raped ?

How many women are killed and tortured for not having dowry ?

How many mothers are abused by fathers and by her own children?

How many of your own sisters are abused by their husbands.?

How many of you have your own mother imprisoned in nursing home.?

How many of you have your own mother imprisoned in your own home for baby sitting your kids?

How many women and children starve and die every day/

How many women and children has no place to live ?

How many widows are treated as just useless waste.

How many women are treated as slaves or just a commodity?

How many women were strip searched in police stations?

How many women is standing naked in the police lockup now?

You hypocrites, stop your crocodile tear.

Remove the beam in your own eyes and fight for injustice & not for political propaganda.

You all; in one way or other enjoyed and benefited the good will of USA.

Is there any democracy in India? Democracy is a belly-dancer in India. She will dance for any one who pays her.

Democracy in India is in chains. Chain on the waist, chain on hands,chain on legs.

Democracy is blind folded, deaf and dump in India.

Like these; there are many things for you to fight for.

Do not jump into the political band wagon.

വിദ്യാധരൻ 2013-12-27 19:25:56
സ്വന്തസ്ത്രീയുടെ മാറിൽ മുഖംഅമർത്തി 
അന്യസ്ത്രീയുടെ മാറ് സ്വപ്നം കാണും പുരുഷാ 
ഉണരുക നിൻ അവിശുദ്ധ സ്വപ്നങ്ങളിൽ നിന്ന് 
ഉണർന്നു എണീറ്റ്‌ നോക്കുക ചുറ്റിലും 
ആശരണരാം ഒരായിരങ്ങൾ 
കേഴുന്നു നെഞ്ചുപൊട്ടി,
വലിച്ചു കീറുന്നവരുടെ വസ്ത്രങ്ങൾ 
ബലിഷ്ഠമാം കൈകളിൽ കിടന്നു 
പിടയുന്നു, രക്ഷക്കായി കേഴുന്നു 
കേട്ടില്ലെന്നു നടിച്ചു നീ ഓടുന്നുവോ 
ദാവന്മാർ കാവലുള്ള  ദേവയാനിക്ക് പിൻമ്പേ!
ലജ്ജ തോന്നുന്നു മലയാളി നിന്റെ 
ദുഷിച്ചു നാറും ധർമ്മ ബോധത്തെ ഓർത്ത്‌ .

അമേരിക്കൻ മല്യാളികുളുടെ ധർമ്മ ബോധത്തിന്റെ നേരെ ശ്രി. ആണ്ട്രൂസ് ഉയർത്തിയ ചോദ്യങ്ങൾക്ക് നന്ദി 


Mathew Varghese, Canada 2013-12-27 20:42:16
"സ്വന്തസ്ത്രീയുടെ മാറിൽ മുഖംഅമർത്തി 
അന്യസ്ത്രീയുടെ മാറ് സ്വപ്നം കാണും പുരുഷാ 
ഉണരുക നിൻ അവിശുദ്ധ സ്വപ്നങ്ങളിൽ നിന്ന് 
ഉണർന്നു എണീറ്റ്‌ നോക്കുക ചുറ്റിലും"
അവൻ എണീറ്റ്‌ നോക്കിയിട്ട് കണ്ടത്  അവന്റെ ചുറ്റും അഴിഞ്ഞാടുന്ന അനാശാസ്യ സംസ്ക്കാരം ആണ്. പക്ഷെ എന്ത് പ്രയോചനം?  ഒരിക്കലും ശരിയാകാത്ത മലയാളിയുടെ ധാർമ്മിക തകർച്ചയുടെ ഒരു ചിത്രം വിദ്യാധരൻ വളരെ ലളിതമായി വരച്ചു കാട്ടിയിരിക്കുന്നു. 
Mr. Andrews has also paused very powerful questions to us.  Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക