Image

ജഗതിയുടെ മകള്‍ പാര്‍വതി പിന്നണി പാടുന്നു

Published on 27 December, 2013
ജഗതിയുടെ മകള്‍ പാര്‍വതി പിന്നണി പാടുന്നു
കോട്ടയം: നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ചീഫ് വിപ്പ് പി. സി ജോര്‍ജിന്റെ മരുമകളുമായ പാര്‍വതിക്കു സിനിമയില്‍ പാടാന്‍ അവസരം. സംവിധായകന്‍ രാജേഷ് കണ്ണങ്കരയുടെ അടുത്ത സിനിമയില്‍ ജാസി ഗിഫ്റ്റ് രചിച്ച ഗാനമാണ് പാര്‍വതി ആലപിക്കുന്നത്.

കഴിഞ്ഞ ദിവസം ആര്‍പ്പൂക്കര സാന്ത്വനം അഗതി മന്ദിരത്തില്‍ പിസി ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തില്‍ പാര്‍വതിയും ഒപ്പമുണ്ടായിരുന്നു. പിസി ജോര്‍ജിന്റെ പ്രസംഗത്തിനു ശേഷം പാര്‍വതി മലയമാരുതന്‍ ചാമരം വീശിവരും എന്ന കവിത മനോഹരമായി ആലപിച്ചപ്പോള്‍ രാജേഷ് കണ്ണങ്കര സ്റ്റേജിലുണ്ടായിരുന്നു. ചടങ്ങിലുണ്ടായിരുന്ന ഏവരും ആലാപനത്തില്‍ മതിമറന്ന് കൈയടിച്ചുകൊണ്ടിരിക്കെയാണു ജഗതിയുടെ മകള്‍ക്ക് ക്രിസ്മസ് സമ്മാനമെന്നോണം ഈ അംഗീകാരം. പി. സി ജോര്‍ജിന്റെ മകനും യൂത്ത് ഫ്രണ്ട്-എം ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജിന്റെ ഭാര്യയാണ് പാര്‍വതി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക