Image

ക്രിസ്തുമസ് രാത്രി (കവിത:ബഞ്ചമിന്‍ ജോര്‍ജ്, ന്യൂജേഴ്‌സി)

ബഞ്ചമിന്‍ ജോര്‍ജ്, ന്യൂജേഴ്‌സി Published on 26 December, 2013
ക്രിസ്തുമസ് രാത്രി (കവിത:ബഞ്ചമിന്‍ ജോര്‍ജ്, ന്യൂജേഴ്‌സി)
ബേതലഹേമിന്‍ തിലകകുറിയായ് ഉണ്ണിപിറന്ന രാവില്‍
കന്യകമേരിയിന്‍ ഓമനസൂനുവായ് യേശു പിറന്ന രാവില്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ മാലാഖമാര്‍ പാടി
വിണ്ണില്‍ താരകങ്ങള്‍ കണ്ണുചിമ്മി അന്നാരാവില്‍
മഞ്ഞുപെയ്യും മലനിര മൂടല്‍മഞ്ഞാല്‍ കോള്‍മയിര് കൊണ്ടരാവില്‍
ആട്ടിടയര്‍കൂട്ടമായി ആട്ടിന്കൂട്ടം പാര്‍ത്തരാവില്‍ താരം ഉദിച്ചാവാനില്‍
കോടമഞ്ഞിന്‍ മൂടല്‍നീക്കി പൗര്‍ണമിചന്ദ്രന് പ്രഭചൊരിയുന്നീരാവില്‍
ആട്ടിടയര്‍ വിദ്വല്‍ഗണം കാഴ്ചകള്‍ ഏന്തി ഉണ്ണിയെ വണങ്ങിയ രാവില്‍
കീറ്റുശീലകളില്‍ കാറ്റുമേറ്റ് മയങ്ങും ഉണ്ണിയെ കാണ്മാന്‍ പോകാം
പാട്ടുപാടി നൃത്തമാടി കൂട്ടരോടെല്ലാം ചൊല്ലിടാമീ സുവാര്‍ത്ത എങ്ങും.



ക്രിസ്തുമസ് രാത്രി (കവിത:ബഞ്ചമിന്‍ ജോര്‍ജ്, ന്യൂജേഴ്‌സി)
ക്രിസ്തുമസ് രാത്രി (കവിത:ബഞ്ചമിന്‍ ജോര്‍ജ്, ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക