Image

നടി രഞ്‌ജിത സന്ന്യാസദീക്ഷ സ്വീകരിച്ചു

Published on 28 December, 2013
നടി രഞ്‌ജിത സന്ന്യാസദീക്ഷ സ്വീകരിച്ചു
ബാംഗ്‌ളൂര്‍: പ്രശസ്‌ത തമിഴ്‌, മലയാളം നടിയും വിവാദ സ്വാമി നിത്യാനന്ദയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‌ വിധേയയായ രഞ്‌ജിത സന്ന്യാസദീക്ഷ സ്വീകരിച്ചു. ബാംഗ്‌ളൂര്‍ ബിഡദി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ നിത്യാനന്ദയില്‍ നിന്നാണ്‌ നടി സന്ന്യാസം സ്വീകരിച്ചത്‌.

നിത്യാനന്ദയുടെ മുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ച്‌ ആശ്രമ പരിസരത്ത്‌ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ്‌ രഞ്‌ജിത സന്ന്യാസിനിയായത്‌. മറ്റു 45 പേരും സന്ന്യാസദീക്ഷ സ്വീകരിച്ചു. കാവി സാരിയും ബ്‌ളൗസും അണിഞ്ഞ രഞ്‌ജിത ആഹ്‌ളാദവതിയായി കാണപ്പെട്ടു. ഇനി നടി രഞ്‌ജിത മാ ആനന്ദമയി എന്നറിയപ്പെടും.

ഇതിനിടെ ആശ്രമത്തില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച്‌ ആശ്രമത്തിനു മുന്നില്‍ ചില കന്നഡ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി നിത്യാനന്ദയുടെ കോലം കത്തിച്ചു.
നടി രഞ്‌ജിത സന്ന്യാസദീക്ഷ സ്വീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക