Image

വി.എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം

Published on 31 October, 2011
വി.എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. നിലവില്‍ ഒരു നിയമസംവിധാനമുള്ളപ്പോള്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് ശരിയല്ല. എ.ജിയെ സര്‍ക്കാര്‍ അവിശ്വസിക്കുന്നത് പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം തെടിയതിന്റെ ചെലവ് ആരു വഹിക്കുമെന്നകാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകര്‍ പ്രതിഫലമായി ആവശ്യപ്പെട്ടത് 16 ലക്ഷം രൂപയാണെന്നും സര്‍ക്കാര്‍ ഇത്രയും തുക നല്‍കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക