Image

ദേവയാനി സംഭവം: അമേരിക്കയെ തീരെയങ്ങു പിണക്കരുത്; അത് ദോഷമാകും

Published on 29 December, 2013
ദേവയാനി സംഭവം:  അമേരിക്കയെ തീരെയങ്ങു പിണക്കരുത്; അത് ദോഷമാകും
ഡോ. ദേവയാനി ഖോബ്രഗാഡെയെ അറസ്റ്റ്‌ ചെയ്‌ത്‌ രണ്ടുനാള്‍ വലിയ പ്രതികരണമൊന്നും കണ്ടില്ല. അപ്പോഴതാ വരുന്നു പുതിയ വാര്‍ത്ത. അവരെ തുണിയുരിഞ്ഞ്‌ പരിശോധിച്ചു. അതോടെ ഇന്ത്യയും ഇന്ത്യക്കാരും ഇളകി വശായി. അമേരിക്കന്‍ വിരോധികളെല്ലാം ഒന്നായി. ഇന്ത്യന്‍ മാധ്യമങ്ങളിലെല്ലാം അമേരിക്കന്‍ വിരോധം നിറഞ്ഞു.

ഒരല്‍പം ഹാസ്യം ചേര്‍ത്താല്‍, പണ്ടേ തുണിക്ക്‌ വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത
നാടാണു അമേരിക്ക. തുണിയില്ലാതെ നടക്കുന്ന (എന്നുവെച്ചാല്‍ അല്ലറ ചില്ലറ വസ്‌ത്രവുമായി) നടക്കുന്നവര്‍ ധാരാളം. ടിവിയിലും സിനിമയിലും അതേ കാണാനുള്ളൂ.

തുണിക്ക്‌ പ്രധാന്യമില്ലാത്തതുപോലെ തന്നെ ലോക്കപ്പിലാകുമ്പോള്‍ കര്‍ശന പരിശോധന വേണമെന്നു
ചട്ടങ്ങള്‍ പറയുന്നു. ആയുധമോ, മയക്കുമരുന്നോ, വിഷമോ ഒക്കെ ഉണ്ടാവുമല്ലോ.

ഡോ. ദേവയാനിയുടെ പക്കല്‍ ഇവയൊന്നും ഉണ്ടാവില്ലെന്ന്‌ ഏതു മാര്‍ഷലിനും മനസിലാവേണ്ടതാണ്‌. എന്നാലും മാര്‍ഷല്‍ പരിശോധന നടത്തി. ഇല്ലിനോയിയില്‍ ഭരണത്തിലിരുന്ന ഗവര്‍ണര്‍ ബാഗോവിച്ചിനെ വിളിച്ചിറക്കി എഫ്‌.ബി.ഐ അറസ്റ്റ്‌ ചെയ്‌തതും ഓര്‍ക്കുക. ഇദ്ദേഹമിപ്പോള്‍ അഴിയെണ്ണുന്നു. ഇന്ത്യന്‍ നിലവാരം വെച്ചു നോക്കിയാല്‍ കുറ്റം അത്ര വലുതൊന്നുമല്ല. ഒബാമ പ്രസിഡന്റായപ്പോള്‍ ഒഴിവു വന്ന യു.എസ്‌ സെനറ്റ്‌ സീറ്റ്‌ കാശുള്ളവര്‍ക്ക്‌ വില്‍ക്കാന്‍ നോക്കി. ഇന്ത്യയില്‍ പണം വാങ്ങിച്ചും പണം നോക്കിയുമാണല്ലോ സീറ്റ്‌ കൊടുക്കുന്നതുതന്നെ.

ഡോ. ദേവയാനിയുടെ അറസ്റ്റ്‌ ശരിയെന്നും തെറ്റെന്നും രണ്ട്‌ വാദഗതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. അവരുടെ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്താവിനേയും മകളേയും ഡല്‍ഹിയില്‍ നിന്ന്‌ രായ്‌ക്കുരാമാനം അമേരിക്കന്‍ ചെലവില്‍ ഇവിടെ കൊണ്ടുവന്ന ശേഷമായിരുന്നു അറസ്റ്റ്‌. അത്രമാത്രം മുന്‍കരുതലെടുക്കാന്‍ മാത്രമുള്ള കുറ്റമാണോ ദേവയാനി ചെയ്‌തതെന്ന ചോദ്യം സ്വാഭാവികം.

ദേവയാനി പ്രശ്‌നം ഉണ്ടായതുമുതല്‍ ഹിലിളകിയ ഒരു വിഭാഗമുണ്ട്‌. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഐ.എഫ്‌.എസ്‌, ഐ.എ.എസ്‌ ലോബിക്ക്‌ തങ്ങളിലൊരാള്‍ക്ക്‌ വരുന്ന അപമാനം സഹിക്കാനാകുമോ? അവര്‍ അമേരിക്കയ്‌ക്ക്‌ എതിരേ തിരിഞ്ഞു.

ഇന്ത്യയില്‍ കൂട്ട മാനഭംഗവും കൊലപാതകവും, പോലീസ്‌ ലോക്കപ്പി
ലെ ക്രൂരതയുമൊന്നും കണ്ടിട്ട്‌ `കമാ'ന്ന്‌ ഒരക്ഷരം പറയാത്തവരാണവര്‍.

സംഗീത ആദ്യം വക്കീലാ
ഫീസില്‍ ചെന്നപ്പോള്‍ തന്നെ അവരെ ഭീഷണിപ്പെടുത്താനായി ഡല്‍ഹിയില്‍ അവരുടെ കുടുംബാംഗങ്ങളെ കസ്റ്റഡിയില്‍ എടുത്തുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. പേടിച്ച്‌ സംഗീത വക്കീലോഫീസില്‍ നിന്നു പുറത്തുവരാന്‍ വിസമ്മതിച്ചുവെന്നാണ്‌ വിവരം. തുടര്‍ന്ന്‌ അവരെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോയി.

തുടര്ന്നു ഡെല്‍ഹി ഹൈക്കോടതി സംഗീതക്കെതിരെ ഉത്തരവിട്ടു. കേസൊക്കെ ഇന്ത്യയില്‍ മാത്രമേ കൊടുക്കാവൂ എന്ന്‌. വൈകാതെ  സംഗീതയ്‌ക്കെതിരേ മജിസ്‌ട്രേറ്റ്‌ ജാമ്യമില്ലാത്ത അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. വേലക്കാരന്‍ ഒളിച്ചോടിയാല്‍ ഏതൊരു മുതലാളിയും പറയുന്നതാണ്‌ സ്വര്‍ണ്ണവും പണവും എടുത്തുകൊണ്ടാണ്‌ പോയതെന്ന്‌. ഡല്‍ഹിയിലിരിക്കുന്ന കോടതികള്‍ ന്യൂയോര്‍ക്കിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ വാക്ക്‌ മാത്രം കേട്ട്‌ ഉത്തരവിട്ടു.

ഇങ്ങനെയൊക്കെയായിട്ടും
ഡോ. ദേവയാനിയുടെ  അറസ്റ്റ്‌ നടന്നു. ജനരോഷം ണ്ട്‌ ഇതിനിടെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ചില കളികള്‍ കൂടി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ എംബസിക്കു മുന്നിലെ ബാരിക്കേഡുകള്‍ മാറ്റുക, അമേരിക്കന്‍ കോണ്‍സുലേറ്റുകളിലെ സ്റ്റാഫിന്റെ പാസ്‌ തിരിച്ചുവാങ്ങുക തുടങ്ങിയ ചില്ലറ ചൊറിയലുകള്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അമേരിക്കയില്‍ ലഭിക്കുന്ന ആനൂകൂല്യമേ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്ത്യയിലും ലഭിക്കൂ എന്നു ന്യായം. (റെസിപ്രോസിറ്റി).

ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നും. പക്ഷെ അമേരിക്കയൊന്നു പിണങ്ങിയാല്‍ ഇന്ത്യയുടെ വികസനം തന്നെ മുരടിച്ചുപോയെന്നിരിക്കും. ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിനു ഉന്നത ബിരുദധാരികളാണ്‌ ഓരോ വര്‍ഷവും അമേരിക്കയില്‍ ജോലിക്കെത്തുന്നത്‌. ഇന്‍ഫോസിസ്‌, ടി.സി.എസ്‌, വിപ്രോ തുടങ്ങിയ കമ്പനികള്‍ ബില്യനുകള്‍ ഉണ്ടാക്കി ഇന്ത്യയിലേക്കു കൊണ്ടുപോകുന്നത്‌ അമേരിക്കയില്‍ നിന്നാണ്‌. എച്ച്‌ 1 വിസയില്‍ നിയന്ത്രണം വന്നാല്‍ അതില്ലാതാകും. അതിനാല്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ എച്ച്‌ 1 നിയമത്തില്‍ ദോഷകരമായ മാറ്റം വരാതിരിക്കാന്‍ ശ്രമിക്കണമെന്ന്‌ സ്ഥാനമൊഴിഞ്ഞ അംബാസിഡര്‍ നിരുപമ റാവു തന്നെ പറയുകയുണ്ടായി.

ഇന്ത്യന്‍ കമ്പനികള്‍ എന്താണ്‌ ചെയ്യുന്നത്‌? കുറഞ്ഞ ശമ്പളത്തിന്‌ ആളുകളെ ഇവിടെ കൊണ്ടുവരും. കഠിനമായി അധ്വാനിപ്പിക്കും. അതോടെ അമേരിക്കക്കാരന്‌ ജോലിയില്ലാതാകും. കാരണം കുറഞ്ഞ ശമ്പളത്തിന്‌ കൂടുതല്‍ നേരം ജോലി ചെയ്യാന്‍ പുറത്തുനിന്ന്‌ ആള്‍ വരുന്നു. ഇതിനെതിരേ അമേരിക്കയില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഒന്നുരണ്ടു കേസുകള്‍ മാത്രം നടന്നു. പുറത്തുനിന്ന്‌ ആളെ കൊണ്ടുവന്നു കൂലി കുറയുന്ന സ്ഥിതിയുണ്ടായാല്‍ ഇന്ത്യയിലുള്ളവര്‍ സമ്മതിക്കുമോ?


അതു പോലെ തന്നെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടു വന്ന് ജോലി ചെയ്യിക്കുക, വിസ അപേക്ഷകളില്‍ തെറ്റായ വിവരം നല്‍കുക എന്നിവയൊക്കെ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയുള്ള സ്ഥിരം ആരോപണമാണു

അതുപോലെ തന്നെ ഇന്ത്യന്‍ കമ്പനികള്‍ കിട്ടുന്ന കാശ്‌ ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതല്ലാതെ പത്തുരൂപ ഇവിടെ ചെലവിടുന്നുണ്ടോ? ടോയോട്ടയും ഹോണ്ടയും ജാപ്പാനീസ്‌ കാറുകളാണ്‌. പക്ഷെ അതിന്റെ 80 ശതമാനവും ഉണ്ടാക്കുന്നത്‌ അമേരിക്കയില്‍ അമേരിക്കന്‍ തൊഴിലാളികളാണ്‌. നേരേ മറിച്ച്‌ കങ്കാണികളെപ്പോലെ ആളെ ഇറക്കി കാശുമായി പോകുന്ന ഇന്ത്യന്‍ കമ്പനികളെക്കൊണ്ട്‌ അമേരിക്കയ്‌ക്ക്‌ എന്തു ഗുണം?

ഐടി വഴിയും മറ്റും ലഭ്യമാകുന്നില്ലെങ്കില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇല്ലാതാകും. ക്രൂഡോയില്‍ വാങ്ങാന്‍ പണമില്ലാതിരുന്ന പഴയകാലം തിരിച്ചുവരും.

ചൈനയും അമേരിക്കയും തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്‌. ചൈനീസ്‌ പ്രസിഡന്റിന്‌
ബോയിംഗ്‌  നിര്‍മ്മിച്ചു നല്‍കിയ വിമാനത്തില്‍ ചാരപ്പണികള്‍ക്കുള്ള സാങ്കേതികവിദ്യയും ഉണ്ടായിരുന്നു. ചൈനക്കാരന്‍ അതു  കണ്ടുപിടിച്ചു. ഇത്തരം കാര്യങ്ങളിലൊക്കെ വികാരം മാറ്റിവെച്ചാണ്‌ ചൈന കൈകാര്യം ചെയ്‌തത്‌. കാരണം അമേരിക്ക ചൈനീസ്‌ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ ചൈന നിലംപരിശാകുമെന്ന്‌ അവര്‍ക്കറിയാം.

അതിനാല്‍ ഒരുപറ്റം ഉദ്യോഗസ്ഥരുടെ താത്‌പര്യത്തിനു വഴങ്ങി പ്രശ്‌നം വളഷാക്കുന്ന നടപടി ഇന്ത്യ നിര്‍ത്തണം. പകരം പ്രശ്‌നത്തിനു പരിഹാരം കാണണം. കേസില്‍ നിന്നൊഴിവാക്കി ദേവയാനിയെ തിരിച്ചുവിളിക്കാനുള്ള വഴിയൊരുക്കണം.
ദേവയാനി സംഭവം:  അമേരിക്കയെ തീരെയങ്ങു പിണക്കരുത്; അത് ദോഷമാകും
Join WhatsApp News
P.S. Nair 2013-12-29 05:01:24
Very well written.
Ponmelil Abraham 2013-12-29 08:22:37
Very nice commentory and message.
George Parnel 2013-12-29 09:33:33
I wish someone will translate this well written article to the new Indian ambassador. India' s reaction has been disproportionate. According to US legal system, a defendant is innocent until proven guilty. If the prosecutor finds no merit, he will recommend dismissal. But it is not easy for Obama to force the prosecutor to dismiss this high visibility case at this time; it will infuriate the Republicans so much with all its negative consequences for India
joseph 2013-12-29 10:14:46

Looks like America is favoring India and China. Indian labor is cheap, that’s why they prefer Indian IT consultant. If they find cheaper labor any part of the world, they will go for there. US already started exploring other countries like Philippians.  Why they go for Chinese product? Because its cheap and no other manufacturing in US expect cars.  I respect this article (with author’s name).  I agree the some part of the article.   But couple of questions.  Will US behave like this to Israel or Britain if similar allegation occurs about their delegates?  

George nadavayal 2013-12-29 12:22:43
We have to repeat as famous novelist Alan Paton cried: “ Cry, The Beloved Country”:( A Novel by Alan Paton ) We have to quote as our own great poet Tagore prayed: “Where the mind is without fear and the head is held high Where knowledge is free Where the world has not been broken up into fragments By narrow domestic walls Where words come out from the depth of truth Where tireless striving stretches its arms towards perfection Where the clear stream of reason has not lost its way Into the dreary desert sand of dead habit Where the mind is led forward by thee Into ever-widening thought and action Into that heaven of freedom, my Father, let my country awake. “ Tagore. Modern technology and communication advancement made it easier for very rich people of the world to control the whole distribution of any good facilities of the world in a profit gaining parasitic manner to exploit common and poor peoples and countries. Church, Religion, UN, Labour parties , Liberation Theology all failed to promote the cause of poor people. Truth and inventions are always being manipulated in favor of the most wealthy people (less than 1% of the total population of world). These people can do whatever they want. The same principles of invasion, intrusion, colonization, media propaganda, posh, style, dramas everything they will utilize to achieve their amassing the wealth. These affluent people will preach good sermons and violate it always. That is a truth we can learn from history. It is continuing. India suffered a lot from the hands of these affluent sector. Still they haunt us and other poor countries. Deavayani episode should stimulate in us the feeling that Rabindra Natha Tagore dreamt. “Saayippine kaaNumpOL kavaaththu maRakkuka”
J Antony 2013-12-29 20:26:35
The above article is excellant. the following was written by the writer B Ananya in NT

One segment of the Indian population routinely exploits another, and the country’s labor laws allow gross mistreatment of domestic workers.

Notwithstanding legitimate Indian concerns about whether American marshals used correct protocol in the way they treated a diplomat, the truth is that India is party to an exploitative system that needs to be scrutinized.

In urban India, revolution of any kind in favor of the rights of the underclass has been largely absent. The feudal mind-set of otherwise educated people and their lack of qualms about underpaying the poor and disadvantaged are alive and well.
Sunil M S 2013-12-30 00:26:29

ദൂതരെപ്പിടിച്ചു കുറ്റം ചുമത്തി ജയിലിലടയ്ക്കുക ഏതു രാജ്യത്തിനും എളുപ്പമാണ്. പക്ഷേ, ദൂതരെ ബഹുമാനിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്തേ തീരൂ. രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നുണ്ടാകാം. എന്നിരുന്നാലും ശത്രുരാജ്യത്തിന്റെ ദൂതരെ സ്പർശിയ്ക്കാൻ പോലും പാടില്ല.

അന്യരാജ്യത്തിന്റെ ദൂതരെ ഒരു രാജ്യം സാധാരണ പൌരന്മാരായി കണക്കാക്കാൻ പാടില്ല. ഉദാഹരണത്തിന്, അമേരിക്കയിലെ ഇന്ത്യൻ ദൂതർ, അതായത് ഇന്ത്യൻ നയതന്ത്രപ്രതിനിധികളും ഇന്ത്യൻ നയതന്ത്ര‌ഉദ്യോഗസ്ഥരും അമേരിക്കൻ പൌരന്മാരല്ല. അതുകൊണ്ടവർക്ക് അമേരിക്കയിലെ നിയമങ്ങൾ ബാധകമല്ല.

ഒരു രാജ്യത്തു താമസിയ്ക്കുന്ന അന്യരാജ്യദൂതർക്ക് അന്താരാഷ്ട്ര നിയമങ്ങളാണു ബാധകമായിട്ടുള്ളത്. അമേരിക്കയിലെ എല്ലാ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്കും നയതന്ത്രകാര്യാലയങ്ങളിലെ എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും അമേരിക്കൻ നിയമങ്ങളല്ല, അന്താരാഷ്ട്ര നിയമങ്ങളാണു ബാധകം.

ഇന്ത്യൻ നയതന്ത്രപ്രതിനിധികളോ നയതന്ത്രകാര്യാലയങ്ങളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരോ അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചാൽ, അമേരിയ്ക്കയ്ക്ക് ആകെക്കൂടി ചെയ്യാവുന്നത് ആ വ്യക്തികളെ പുറത്താക്കുക മാത്രമാണ്.

ഒരമേരിക്കൻ പൌരൻ സ്വന്തം രാജ്യമായ അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നെന്നു കരുതുക. അമേരിക്കയ്ക്ക് അയാളെ വിചാരണ ചെയ്ത്, അയാൾക്ക് വധശിക്ഷ പോലും നൽകാൻ സാധിയ്ക്കും. അമേരിക്കയ്ക്കെതിരെ ചാരപ്പണി നടത്തുന്നത് അവിടുത്തെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയോ നയതന്ത്രകാര്യാലയത്തിലെ ഇന്ത്യൻ ഉദ്യോഗസ്ഥനോ ആണെന്നു കരുതുക. എങ്കിൽ‌പ്പോലും അയാളെപ്പിടിച്ച് ജയിലിലിടാൻ അമേരിക്കയ്ക്കാവില്ല; അമേരിക്കയ്ക്ക് അയാളെ പുറത്താക്കാൻ മാത്രമേ കഴിയൂ, പുറത്താക്കാനേ പാടുള്ളൂ.

നയതന്ത്രപ്രതിനിധിയോ നയതന്ത്ര‌ഉദ്യോഗസ്ഥനോ കൊലപാതകം, ബലാൽക്കാരം, മോഷണം, എന്നിങ്ങനെയുള്ള ഗുരുതരമായ ക്രിമിനൽക്കുറ്റങ്ങൾ ചെയ്താലും അയാളെ അനഭിമതനായി പ്രഖ്യാപിച്ച് അയാളെ പുറത്താക്കാൻ മാത്രമേ പാടുള്ളു.

നയതന്ത്രപ്രതിനിധികളേയും നയതന്ത്ര‌ഉദ്യോഗസ്ഥരേയും അറസ്റ്റുചെയ്ത് തടങ്കലിലിടുകയും ശിക്ഷിയ്ക്കുകയും ചെയ്യാൻ തുടങ്ങിയാൽ നയതന്ത്രപ്രതിനിധികളും നയതന്ത്ര‌ഉദ്യോഗസ്ഥരും ഭയഭീതരാകുകയും, അത് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനവുമാകും.

ദേവയാനി ഖോബ്രഗഡെ ഇന്ത്യൻ നയതന്ത്ര‌ഉദ്യോഗസ്ഥയാണ്. അവർ ക്രിമിനൽക്കുറ്റം ചെയ്തെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടെങ്കിൽ അമേരിക്ക ദേവയാനിയെ അനഭിമതയായി പ്രഖ്യാപിച്ച് പുറത്താക്കുകയായിരുന്നു, വേണ്ടിയിരുന്നത്. ദേവയാനിയെ അറസ്റ്റു ചെയ്തത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമായിരുന്നു.

Jack Antony 2013-12-30 01:47:30
Devayani is Indian, not an American. She represents India. She must be treated according to her raditions, her countries traditions, not according to American culture. It's these so called American Indians do not aunderstand it, since they not true Indians neither true Americans.
What happened is absolutely wrong and an insult to India as a nation.  America must admit it apologize for it.
andrews 2013-12-30 09:29:51
Just a few to add to: the devayanni incident
If this happened in China or in One of the Arabian countries or in Russia how India would have reacted.
The actions of Delhi police was pathetic and stupid. Did any one thought about the consequences endangering American consulate employees?. Thousands of Indian born people are in US. Their security was endangered too. Some extremist can attack them. Several incidents occurred especially after 911. Half of the kerala population is working in US or British or German owned firms in the Arab countries. If US want to retaliate they can do a lot of damage to India. Do not forget the Maze and milk powder from US too. Women in India are treated like slaves. Millions sleep on the streets. Prostitution is a booming business. Girls are sold in the sex market.No woman in India can walk alone at night. There are thousands of problems to fix. That is the prime duty of the Government. It is pathetic to see politicians boasting-India is self sufficient and won't bend knees before anyone. Can India survive without the money flowing in from foreign countries???
RAJAN MATHEW DALLAS 2013-12-31 06:23:49


LAW OF THE LAND! EVERYBODY HAS TO OBEY THAT!
Samuel Varughese 2013-12-31 08:17:51
The above article is well written. The author is very pragmatic. I believe that no one is above the law. If a diplomat (or anybody in power) has falsified a visa application, then that person should be treated and presecuted to the same extend as an ordinary citizen would be.
Joshy Jose 2014-01-01 22:46:45
please see this stupid writting America is not the only one nation which provide job for Indian if they pay they earn more the second thging the ralation between two countries. the folish begers do not bother about it i am really sorry to use some hard words please excuse me
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക