Image

നടി ശോഭനയ്‌ക്ക്‌ പ്രേംനസീര്‍ പുരസ്‌കാരം

Published on 29 December, 2013
നടി ശോഭനയ്‌ക്ക്‌ പ്രേംനസീര്‍ പുരസ്‌കാരം
ആറ്റിങ്ങല്‍: അന്തരിച്ച നടന്‍ പ്രേംനസീറിന്റെ പേര്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരം നടി ശോഭനക്ക്‌ ലഭിച്ചു. ചിറയിന്‍കീഴ്‌ പൗരാവലി നല്‍കുന്ന പ്രേം നസീര്‍ പുരസ്‌കാരം ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകളും നൃത്തരംഗത്തെ പാടവവും പരിഗണിച്ചാണ്‌ ശോഭനയെ തെരഞ്ഞെടുത്തതെന്ന്‌ സംഘാടകസമിതി ചെയര്‍മാന്‍ ആര്‍. സുഭാഷും ജനറല്‍ കണ്‍വീനര്‍ എസ്‌.വി. അനിലാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

50,001 രൂപയും പ്രശസ്‌തി പത്രവും ആര്‍ട്ടിസ്റ്റ്‌ ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്‌ത ശില്‍പവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ജനുവരി 22ന്‌ പുരസ്‌കാരം സമ്മാനിക്കും.
നടി ശോഭനയ്‌ക്ക്‌ പ്രേംനസീര്‍ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക