Image

അക്ഷയ്‌ വര്‍ഡേ വരന്‍, വിവാഹം 2014 അവസാനം: സമീര

Published on 30 December, 2013
അക്ഷയ്‌ വര്‍ഡേ വരന്‍, വിവാഹം 2014 അവസാനം: സമീര
തന്റെ വിവാഹം 214 അവസാനം നടക്കുമെന്നും ബിസിനസ്‌ സ്ഥാപനം നടത്തുന്ന അക്ഷയ്‌ വര്‍ഡേ ആണ്‌ വരനെന്നും ബോളിവുഡ്‌ താരം സമീര റെഡ്ഡി വെളിപ്പെടുത്തി. പ്രണയ വിവാഹമാണ്‌. ഡിസംബര്‍ 14ന്‌ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. സമീരയുടെ ജന്മദിനവും അന്നായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്‌.

വരന്‍ അക്ഷയ്‌ വര്‍ഡേയ്‌ക്ക്‌ സിനിമയുമായും ബന്ധമുണ്ട്‌. ഇദ്ദേഹത്തിന്റെ കമ്പനി നിര്‍മിച്ച ബൈക്കാണ്‌ അക്ഷയ്‌കുമാര്‍ ഓ മൈ ഗോഡ്‌ എന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ്‌ സമീര റെഡ്‌ഢി തെന്നിന്ത്യയിലെ താരസുന്ദരിയായി മാറിയത്‌. ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ, ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സമീര ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായികയായി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.
അക്ഷയ്‌ വര്‍ഡേ വരന്‍, വിവാഹം 2014 അവസാനം: സമീര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക